കറ്റാർവാഴ കൃഷിയിലൂടെ  നേടാം  ലക്ഷങ്ങൾ

Wednesday, 25 April 2018 12:47 PM By KJ KERALA STAFF
സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാര്‍വാഴ. ഇത് സ്വർഗത്തിലെ മുത്തെന്നാണ് അറിയപ്പെടുന്നത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന കറ്റാർവാഴ കൃഷിയിലൂടെ ലക്ഷങ്ങൾ കൊയ്യാം. കറ്റാർവാഴ കർഷകരെ തേടി വൻകിട മരുന്നു കമ്പനികൾ അലയുകയാണ്.  സൗന്ദര്യവർധക വസ്തുക്കൾക്കു പ്രിയമേറിയതോടെ കറ്റാർവാഴയ്ക്കും അതിൻ്റെ വ്യാവസായിക വിപണനത്തിനും സാധ്യതയേറി. കേരളത്തിലെ കാലാവസ്ഥ കറ്റാർവാഴ  കൃഷിക്ക് അനുയോജ്യമാണ്.

മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ക്രീം, ചർമത്തിൻ്റെ  സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിൻ ടോണിക്, സൺ സ്‌ക്രീൻ ലോഷൻ എന്നിവ നിർമ്മിക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. വിദേശ രാജ്യങ്ങളിൽ കറ്റാർവാഴ കുഴമ്പിനു വൻ വിപണിയാണുള്ളത്. . മാംസളമായ ഇലകളാണ് ഇതിൻ്റെ സവിശേഷത. ഒന്നരയടി പൊക്കത്തിൽ വളരുന്ന ചെടിയിൽ 10 മുതൽ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. പോളകളിലുള്ള അലോയിൻ എന്ന വസ്തുവാണ് കറ്റാർവാഴയ്ക്കു സവിശേഷഗുണം നൽകുന്നത്.

aloevera

മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏതു കാലാവസ്ഥയിലും ഏതു തരത്തിലുള്ള ഭൂമിയിലും കറ്റാർവാഴ കൃഷി ചെയ്യാം.ഈർപ്പസാന്നിധ്യമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിൽ കറ്റാർവാഴ നന്നായി വളരും.പ്രത്യേക പരിചരണം ഒന്നുമാവശ്യമില്ലാത്ത ഇവ ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം.ഒരു ചെടിയിൽനിന്ന് 10 കിലോ വിളവ് കിട്ടും.

ചെടിച്ചട്ടികളിൽ പൊട്ടിവളരുന്ന കന്നുകൾ 45 സെന്റിമീറ്റർ അകലത്തിലൊരുക്കുന്ന വാരങ്ങളിൽ നടണം. തെങ്ങിൻതോപ്പിലും റബർത്തോട്ടത്തിലും ഇടവിളയായി കറ്റാർവാഴ വളർത്താം. ചാണകമാണു പ്രധാനവളമായി ഉപയോഗിക്കുന്നത്. ഇതു ഹെക്ടറിന് അഞ്ചു ടൺ എന്ന തോതിൽ പ്രയോഗിക്കണം. ആറു മാസത്തിനു ശേഷം പോളകൾ ചെടിയുടെ അടിഭാഗത്തുനിന്നു മുറിച്ചെടുക്കാം. ഒരു ചെടിയിൽനിന്നു 10 കിലോഗ്രാം വരെ വിളവു ലഭിക്കും. ഒരു കിലോയ്ക്കു 450 രൂപ വരെ ലഭിക്കും. ഒരേക്കർ സ്ഥലത്തുനിന്നു പ്രതിവർഷം പത്തു ടൺ വിളവു ലഭിക്കും.

വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ആയുർവേദ മരുന്നുകളിൽ കറ്റാർവാഴ ഉപയോഗിക്കുന്നു.കറ്റാർവാഴയുടെ വിപണി പ്രധാനമായും മരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ടാണ്. നാട്ടുമരുന്നായും ആയുർവേദ ഔഷധങ്ങളുടെ കൂട്ടായും ഇവ ഉപയോഗിക്കുന്നുണ്ട്. ആയുർവേദത്തിനു പുറമേ ഹോമിയോ മരുന്നുകൾ ഉണ്ടാക്കുന്നതിനും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴയുടെ പോളയിൽ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് മരുന്നുനിർമാണത്തിനായി വേർതിരിച്ച് ഉപയോഗിക്കുന്നത്.

CommentsMore from Health & Herbs

ചോളം പോഷകകലവറ

ചോളം പോഷകകലവറ  ആരോഗ്യകരമായ വിഷലിപ്തമല്ലാത്ത ആഹാരം എന്ന ബോധതോടൊപ്പം മലയാളികളിലേക്ക് തിരിച്ചുവന്ന ആഹാരമാണ് മില്ലെറ്സ് അഥവാ ചെറു ധാന്യങ്ങൾ.

October 20, 2018

ചെറുതേന്‍ ഗുണങ്ങള്‍

 ചെറുതേന്‍ ഗുണങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യ ഔഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.

October 15, 2018

താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം

താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം പൂക്കള്‍ അലങ്കാരത്തിനും സൗന്ദര്യസംരക്ഷണത്തിനും സൗരഭ്യത്തിനും ആരാധനയ്ക്കും മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഉപയോഗപ്പെടുത്താം. ഓരോ കുടുംബത്തിന്റെയും വരുമാനത്തിന്റെ ശരാശരി 25 ശതമാനമെങ്കിലും ഒരു വ…

October 03, 2018


FARM TIPS

ഈച്ചശല്യം അകറ്റാൻ പൊടിക്കൈകൾ

October 20, 2018

കേരളത്തിൽ പ്രളയനാന്തരം വന്നുചേർന്ന മറ്റൊരു അപകടമാണ് ഈച്ചശല്യം. ജൈവ അജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂടുകയും ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാതെ…

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?


CopyRight - 2018 Krishi Jagran Media Group. All Rights Reserved.