അന്തരീക്ഷത്തിൽ നിന്ന് വളരെ വേഗം നൈട്രജൻ ആഗിരണം ചെയ്യാൻ കഴിയുന്ന പന്നൽ വിഭാഗത്തിലെ ഒരു സസ്യമാണ് അസോള. വെള്ളത്തിൽ പൊങ്ങി കിടന്നാണ് ഇവ വളരുന്നത്. സാധാരണ വലിയ ജലാശയങ്ങളിലും നെൽപ്പാടങ്ങളിലും അസോള നമുക്ക് വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ ഇത്തരം തുറസ്സായ സ്ഥലങ്ങളിൽ വളർത്തുന്നതിനേക്കാൾ മികച്ച വിളവ് കിട്ടുന്ന രീതിയിൽ ഇത് നമുക്ക് വീടിൻറെ പരിമിതമായ ചുറ്റുപാടിലും വളർത്തിയെടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അസോള - അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച
അസോള കൃഷി ചെയ്യുമ്പോൾ അറിയേണ്ടത്
അസോള കൃഷിചെയ്യുമ്പോൾ സ്ഥലം തിരഞ്ഞെടുക്കുന്നത് ഏകദേശം 50 ശതമാനം തണലുള്ള സ്ഥലം ആയിരിക്കണം. വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് ആവശ്യമായ അളവിൽ ഇത് ലഭ്യമാകാൻ ഏതാണ്ട് 15 സെൻറീമീറ്റർ താഴ്ചയുള്ള സിമൻറ് ടാങ്ക് മതിയാകും നീളവും വീതിയും സൗകര്യപ്രദമായ രീതിയിൽ ആകണം. ടാങ്കിൻറെ അടിഭാഗത്ത് 150 ഗേജിൽ കുറയാതെ കട്ടിയുള്ള പോളിത്തീൻ ഷീറ്റുകൾ വിരിച്ചാണ് ഈ കൃഷി ചെയ്യുന്നത്. ഇതുകൂടാതെ താഴ്ച കുറഞ്ഞ കുഴികളിലും വെള്ളം നിറച്ച ഇത് കൃഷി ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: അസോള എന്ന അത്ഭുത സസ്യം
ഏതു രീതി അവലംബിച്ചാൽ കൃഷിരീതിയിൽ കാര്യമായ മാറ്റങ്ങൾ ഇല്ല. ചതുരശ്രമീറ്ററിന് ഒന്നിന് ഏകദേശം 7 കിലോമീറ്റർ ഏകദേശം ഏഴു കിലോ മണ്ണിൽ രണ്ടര കിലോ പച്ച ചാണകം കലക്കിയ വെള്ളം ഒഴിച്ച ശേഷം 15 ഗ്രാം രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസ് വിതറണം.വളം ഇട്ടശേഷം ടാങ്കിൽ എട്ട് സെൻറീമീറ്ററോളം താഴ്ചയിൽ വെള്ളം നിറയ്ക്കാം. അതിനുശേഷം അസോള ചെടി 250 മുതൽ 500 ഗ്രാം വരെ ഇതിൽ വിതറാവുന്നതാണ്. ഏകദേശം ഒരാഴ്ച കഴിയുമ്പോൾ ഈ ചെടി വളരാൻ തുടങ്ങും. വളർന്നു തുടങ്ങിയ ശേഷം ദിനംപ്രതി 250 മുതൽ 450 ഗ്രാം വരെ അസോള എടുത്തുമാറ്റാം.
ബന്ധപ്പെട്ട വാർത്തകൾ: അസോള കൃഷിക്ക് ആദായകാലം
ഇങ്ങനെ മാറ്റിയ അസോള ജൈവവളമായോ കോഴിത്തീറ്റ ആയോ ഉപയോഗിക്കാം. പരിപാലനത്തിനായി ആഴ്ചയിലൊരിക്കൽ കുറേ വെള്ളം മാറ്റിയശേഷം അര കിലോ ചാണകം കലക്കിയ വെള്ളവും 10ഗ്രാം ഭാവഹ വളവും ഇട്ടുകൊടുക്കണം. മാസത്തിലൊരിക്കൽ എന്ന വിധത്തിൽ അഞ്ചിലൊന്ന് വീതം മണ്ണ് മാറ്റി പുതിയ മണ്ണ് ഇടാം.ആറുമാസത്തിലൊരിക്കൽ ടാങ്ക് വൃത്തിയാക്കി പുതിയതായി അസോള നടാവുന്നതാണ്. അസോള വളർത്തുന്ന ടാങ്കിൽ കൊതുക് ശല്യം ഉണ്ടാകുകയില്ല.