Technical

അസോള - അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച

മസ്‌കിറ്റോ ഫേണ്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അസോള പായല്‍ പനല്‍ വര്‍ഗത്തിലുള്ള ചെടിയാണ്. അസോള വര്‍ത്തുന്നിടത്ത് കൊതുക് വളരാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ ഇതിനെ 'മാസ്‌കിറ്റോ ഫേണ്‍' എന്ന് വിളിക്കുന്നത്.

അസോളയുടെ ഇലയ്ക്ക് അടിഭാഗത്തെ അറകളില്‍ വസിച്ചുകൊണ്ട് നൈട്രജന്‍ ആഗിരണം ചെയ്യുന്ന അനബീന അസോള എന്ന നീല ഹരിതപായലാണ് അസോളയെ ഒരു അത്ഭുത സസ്യമാക്കി മാറ്റുന്നത്. അസോള നെല്ലിന് ഒരു ജൈവ ജീവാണുവളമായിട്ടാണ് പരക്കെ അറിയപ്പെടുന്നത്. മികച്ച ഒരു ജൈവ കാലിത്തീറ്റയുമാണിത്.

കന്നുകാലികള്‍ക്കും കോഴികള്‍ക്കും മറ്റുമെല്ലാം തീറ്റയുടെ ഗുണനിലവാരമില്ലായ്മയും അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിലയും കര്‍ഷകരെ കൂടുതല്‍ കഷ്ടത്തിലാക്കികൊണ്ടിരിക്കുകയാണ്. ഇത്തരുണത്തിലാണ് കര്‍ഷകന്റെ വീട്ടുമുറ്റത്ത് പാഴ് ചെലവൊന്നുമില്ലാതെ ഉത്പാദിപ്പിച്ച് ദിനംപ്രതി വിളവെടുക്കാവുന്ന അസോളയുടെ പ്രാധാന്യമേറുന്നത്. ലോകം മുഴുവന്‍ ജൈവകൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജൈവ പാലും ജൈവ മുട്ടയും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന അസോളയുടെ പ്രാധാന്യം വളരെ വലുതാണ്. തീറ്റച്ചെലവ് കുറയ്ക്കുന്നതോടൊപ്പം ഉത്പാദനം കൂട്ടുന്നതിനും പാല്‍, മുട്ട, മാംസ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ ഗുണിലവാരം വര്‍ധിപ്പിക്കുന്നതിനും അസോളയ്ക്ക് വലിയ പങ്കുണ്ട്.

എങ്ങനെ വളര്‍ത്താം?

തീറ്റയ്ക്കുള്ള അസോള സാധാരണ സില്‍പോളിന്‍ ഷീറ്റില്‍ വളര്‍ത്തുകയാണ് ഏറ്റവും ചെലവ് കുറഞ്ഞ രീതി. ഇതിന് 150 ഏടങ ഉള്ള യു.വി സ്റ്റെബിലൈസ്ഡ് ഷീറ്റ് ആവശ്യമാണ്. ഒന്‍പതടി നീളവും ആറടി വീതിയുമുള്ള (9ഃ6) ഷീറ്റാണ് ഉപയോഗിക്കുന്നത്. കുറച്ച് അസോള ആവശ്യമുള്ളവര്‍ക്ക് 6ഃ4 അളവിലുള്ള ചെറിയ ഷീറ്റും ഉപയോഗിക്കാം.

വിവിധ ഘട്ടങ്ങള്‍ നോക്കാം

ഘട്ടം 1 :    ഷീറ്റിന്റെ നീളത്തിലും വീതിയിലും സ്ഥലം നിരപ്പാക്കുക

ഘട്ടം 2 :    നിരപ്പാക്കിയശേഷം അടിയില്‍ പഴയ പ്ലാസ്റ്റിക്ക് ചാക്ക് വിരിക്കുക

ഘട്ടം 3 :    പഴയ ചാക്കിന് മുകളില്‍ നാല് വശവും ഇഷ്ടിക ചരിച്ച് അടുക്കി അതിനെ 10 സെ.മീറ്റര്‍ വെള്ളം നിര്‍ത്താവുന്ന അസോള ബെഡ് (അസോളയ്ക്കു വേണ്ടിയുള്ള കുളം) തയാറാക്കുക.

ഘട്ടം 4 :    അസോള ബെഡ്ഡില്‍ ചതുരശ്ര മീറ്ററിന് 15 കിലോഗ്രാം എന്ന തോതില്‍ അരിച്ച മണ്ണ് നിരത്തുക.

ഘട്ടം 5 :    മൂന്നു കിലോ പച്ചച്ചാണകത്തില്‍ 40 ഗ്രാം അസോഫെര്‍ട്ട് നന്നായി കലക്കി നിരത്തിയ മണ്ണിന് മുകളില്‍ ഒഴിക്കുക.

ഘട്ടം 6 :    10 സെ.ീമീറ്റര്‍ ഉയരം ആകുന്നതു വരെ ബെഡ്ഡില്‍ വെള്ളം നിറയ്ക്കുക. 10 സെ.മിറ്ററിന് അധികം വെള്ളം വാര്‍ന്നുപോകുന്നതിനുവേണ്ടി ബഡ്ഡിന്റെ ഒരു മൂലയുടെ ഉയരം കുറച്ച് അവിടെ ഒരു വല അരിപ്പ് സ്ഥാപിക്കുക.

ഘട്ടം 7 :    അസോള വിത്തിടല്‍ - മണ്ണും വളവും വെള്ളവും ചേര്‍ത്ത് തയാറാക്കിയ ബെഡ്ഡില്‍ ഒരു കിലോ രോഗകീടവിമുക്തമായ അസോള വിത്ത് എല്ലായിടത്തുമായി നിക്ഷേപിക്കുക. അതിനുശേഷം തലകീഴായി കിടക്കുന്ന അസോള വിത്ത് നേരെയാക്കുന്നതിന് വെള്ളം തളിക്കുക.

ഘട്ടം 8 :    അസോള വിളവെടുപ്പ് - നല്ല വിത്താണെങ്കില്‍ ഏഴു ദിവസം കൊണ്ട് ബെഡ്ഡില്‍ അസോള നിറയും. ഏഴാം ദിവസം മുതല്‍ ഓരോ ദിവസവും ഒന്നര കിലോഗ്രാ വീതം (20 ശതമാനം) അസോള വിളവെടുക്കാം.
കാലികള്‍ക്കും കോഴികള്‍ക്കും പഥ്യം

വിളവെടുത്ത അസോള ആദ്യം മൂന്നിരട്ടി വെള്ളത്തിലും തുടര്‍ന്ന് നാലിരട്ടി വെള്ളത്തിലും വൃത്തിയാക്കാന്‍ നന്നായി ഉലച്ചുകഴുകുക. കഴുകിയെടുത്ത അസോള ഇരട്ടി തീറ്റയോടോ തവിടിനോടോ ചേര്‍ത്ത് നന്നായി ഇളക്കി കാലിക്കും കോഴിക്കും കൊടുക്കാം. ആദ്യം കാലികള്‍ കഴിക്കാന്‍ മടിക്കുന്നെങ്കില്‍ കൂടുതല്‍ തീറ്റയും കുറച്ച് അസോളയുമായി മിശ്രണം ചെയ്തു കൊടുക്കണം. തീറ്റയ്ക്ക് മുകളില്‍ കുറച്ച് ഉപ്പുവെള്ളം തളിച്ചാല്‍ തീറ്റയെടുക്കാന്‍ കാലികളെ പ്രേരിപ്പിക്കും.

കാലിക്കും കോഴിക്കും എത്ര കൊടുക്കണം?

പശു, എരുമ എന്നിവയ്ക്ക് മെയിന്റനന്‍സ് റേഷനായി ഒരു കിലോ അസോളയും അതിനോടൊപ്പം പ്രൊഡക്ഷന്‍ റേഷനായി അഞ്ചു ലിറ്റര്‍ പാലിന് ഒരു കിലോ എന്ന തോതില്‍ അസോളയും കൊടുക്കാം. ബ്രോയിലര്‍ കോഴിക്ക് സാധാരണ കൊടുക്കുന്ന തീറ്റയുടെ 25 ശതമാനവും മുട്ടക്കോഴിക്ക് 15 ശതമാനവും തീറ്റ ഇതുവഴി കുറയ്ക്കാവുന്നതാണ്. കുറയ്ക്കുന്ന തീറ്റയുടെ ഇരട്ടി അസോള തീറ്റയോടൊപ്പം നല്‍കാന്‍ മറക്കരുത്.

അസോള - മേന്മകളേറെ 
ഹ    അസോള കൊടുക്കുന്നതുമൂലം തീറ്റയുടെ 15-20 ശതമാനം വരെ കുറയ്ക്കാം
ഹ    അസോള കൊടുക്കുമ്പോള്‍ പാല്‍, മുട്ട, മാംസ്യം ഇവയുടെ ഗുണമേന്മ വര്‍ധിക്കും.
ഹ    പാല്‍, മുട്ട, മാംസോത്പാദനം 10 മുതല്‍ 20 ശതമാനം വരെ വര്‍ധിക്കും.
ഹ    കാലികളുടെയും കോഴികളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
ഹ    പശു, എരുമ ഇവയുടെ ഗര്‍ഭധാരണം മെച്ചപ്പെടുത്തും.
ഹ    ജൈവ പാല്‍, മുട്ട മാംസോത്പാദനത്തിന് സഹായകമായ ഏക ജൈവ തീറ്റയാണ് അസോള
ഹ    വേനല്‍ക്കാലത്ത് പശുക്കള്‍ക്കും കോഴിക്കും മറ്റും 'ഹീറ്റ് സ്‌ട്രെസ്' വഴിയുണ്ടാകുന്ന ക്ഷീണവും
         ആവസ്യവും മാറും

ഹ   പാല്‍ മുട്ട, മാംസോത്പാദനത്തിന്റെ ചെലവ് 30-40 ശതമാനമായി കുറയ്ക്കാം.

തീറ്റ ചെലവ് കുറയ്ക്കാം ഉത്പാദനം വര്‍ധിപ്പിക്കാം

ഒരു കിലോ അസോളയുടെ ഉത്പാദനച്ചെലവ് വെറും 60-80 പൈസ മാത്രമാണ്. കന്നുകാലികള്‍ക്ക് ആവശ്യമായ മാംസ്യവും ധാതുക്കളും അവശ്യ അമിനോ അമ്ലങ്ങളും ജീവകങ്ങളും മറ്റുമുള്ള ഫ്രഷ് അസോള ഇരട്ടി അളവില്‍ കൊടുത്തുകൊണ്ട് ഉത്പാദനത്തില്‍ യാതൊരു കുറവും വരാതെ തന്നെ ഇരുപത് ശതമാനം വരെ തീറ്റയുടെ അളവ് കുറയ്ക്കാന്‍ കഴിയും.

പ്രമുഖ ശാസ്ത്രജ്ഞനും അസോളയുടെ പ്രചാരകനമാണ് ലേഖകന്‍, ഫോണ്‍: 9387212005

ഡോ. പി. കമലാസനന്‍ പിള്ള


English Summary: asola seeds

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox