Updated on: 30 April, 2021 9:21 PM IST
തെങ്ങിന് പുതയിടൽ

തെങ്ങിൽ നിന്നും, പ്രത്യേകിച്ച് ചെരിവുള്ള പ്രദേശങ്ങളിലെ തെങ്ങിൻ തോപ്പുകളിൽ നിന്നും, മികച്ച വിളവു ലഭിക്കാൻ ഫലപ്രദമായ മണ്ണുജല സംരക്ഷണ നടപടികൾ അനുവർത്തിക്കണം.

4 വർഷത്തിൽ രണ്ടു തവണ, കാലവർഷം തുടങ്ങുന്ന മെയ് - ജൂൺ മാസത്തിലും കാലവർഷത്തിനു ശേഷം സെപ്തംബർ -ഒക്ടോബർ മാസത്തിലും തെങ്ങിൻ തോട്ടത്തിൽ ഇടയിളക്കുന്നത് ഈർപ്പം സംരക്ഷിക്കുന്നതിന് സഹായിക്കും.

തോട്ടത്തിൽ ഈർപ്പം നിലനിർത്തുന്നതിന് ഫലപ്രദമായ ഒരു മാർഗ്ഗമാണ് പുതയിടൽ. ചകിരിച്ചോറ്, തൊണ്ട്, ഉണങ്ങിയ ഇലകളും ചപ്പു ചവറുകളും, ഉണങ്ങിയ തെങ്ങോലകൾ എന്നിവയൊക്കെ തെങ്ങിൻ തടത്തിൽ പുതയിടുന്നതിനുപയോഗിക്കാം. തുലാവർഷം അവസാനിക്കുന്നതോടൊപ്പം മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഉള്ളപ്പോൾ പുതയിടൽ നടത്തണം.

തെങ്ങിന് നിർദ്ദേശിച്ച രീതിയിൽ ജൈവവള പ്രയോഗം നടത്തുന്നത് മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്തുന്നതിനും പോഷകമൂലകങ്ങൾ ലഭ്യമാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മണൽ മണ്ണിന്റെ ജലസംഭരണശേഷി മെച്ചപ്പെടുത്തുന്നതിനും ചെളിമണ്ണിൽ വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും, നീർവാർച്ച മെച്ചപ്പെടുത്തുന്നതിനും ജൈവ വളപ്രയോഗം സഹായിക്കുന്നു.

മണ്ണിലെ ഉപകാരികളായ സൂക്ഷ്മജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും ധാതുക്കളുടെ പുന:ചംക്രമണം മെച്ചപ്പെടുത്തുന്നതിനും ജൈവവളപ്രയോഗം സഹായകമാണ്. തെങ്ങിൻ തോപ്പിലെ ജലസംഭരണത്തിന് ഏറ്റവും ഫലവത്തായ ഒരു മാർഗ്ഗമാണ് തൊണ്ട് പൂഴ്ത്തൽ.

തെങ്ങിന്റെ രണ്ട് വരികൾക്കിടയിൽ തടിയിൽ നിന്ന് മൂന്നു മീറ്റർ വീതം മാറി നീളത്തിൽ ചാലുകളെടുത്തോ, തെങ്ങിൻ തടത്തിൽ തന്നെ തടിയിൽ നിന്ന് രണ്ട് മീറ്റർ
അകലത്തിൽ വൃത്താകാരത്തിൽ ചാലുകളെടുത്തോ തൊണ്ടുകൾ അടുക്കി വെയ്ക്കാം.

അരമീറ്റർ ആഴത്തിലും വീതിയിലും ആണ് ചാലുകൾ എടുക്കേണ്ടത്. അകവശം മുകളിൽ വരത്തക്കവിധത്തിലാണ് തൊണ്ടുകൾ അടുക്കേണ്ടത്. ഓരോ അടുക്കു കഴിയുന്തോറും ലോലമായ കനത്തിൽ മണ്ണിട്ടുമൂടണം.

തൊണ്ട് പൂഴ്ത്തുന്നതിന്റെ ഗുണഫലങ്ങൾ 5-7 വർഷങ്ങൾ നീണ്ടു നിൽക്കും.തൊണ്ടിനു പകരമായി ചകിരിച്ചോറ് തെങ്ങാന്നിന് പ്രതിവർഷം 25 കിലോ ഗ്രാം എന്ന തോതിൽ ചേർക്കാവുന്നതാണ്. നിരപ്പായ സ്ഥലത്ത് തെങ്ങിൻ തോട്ടത്തിൽ നീർക്കുഴികളെടുത്ത് വർഷകാലത്ത് ലഭിക്കുന്ന അധികജലം സംഭരിക്കുന്നത് ഈർപ്പം നിലനിർത്തുന്നതിന് പറ്റിയ ഒരു മാർഗ്ഗമാണ്.

ചെരിഞ്ഞ പ്രദേശങ്ങളിൽ ചെരിവിനെതിരായി കോണ്ടൂർ കയ്യാലകൾ, ടെറസ്സിങ്ങ് എന്നിവ തയ്യാറാക്കുന്നത് മഴവെള്ളം പരമാവധി മണ്ണിലേക്ക് ഊർന്നു പോകുന്നതിനും, ജലസംഭരണത്തിനും സഹായകമാണ്.

English Summary: coconut farming methods and soil protection method
Published on: 18 March 2021, 12:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now