Features

നാളീകേരത്തിന്റെ ഔഷധഗുണം ലോകം തിരിച്ചറിയുന്നു

ഒലീവ് എണ്ണ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സസ്യഎണ്ണ വിപണിയില്‍ വെളിച്ചെണ്ണയുടെ ഇടം വെറും ഒരു ശതമാനം മാത്രമാണ്. സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍,ബേക്കറി ഉത്പ്പന്നങ്ങള്‍ ,ഔഷധങ്ങള്‍ എന്നിവയുടെ ഉത്പ്പാദകര്‍ കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ നാളീകേര ഉത്പ്പന്നങ്ങള്‍ ലഭിക്കുന്നതിനായി ചില ശാസ്ത്രജ്ഞരേയും ഡോക്ടര്‍മാരെയും കൂട്ടുപിടിച്ച് നടത്തിയ പ്രചാരണമാണ് വെളിച്ചെണ്ണയെ ഭയപ്പാടോടെ കാണാന്‍ മലയാളികളെപോലും പ്രേരിപ്പിച്ചത്. സസ്യയെണ്ണ ലോബിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

Neera -the natural juice from coconut flowers
Neera -the natural juice from coconut flowers

നൂറ്റാണ്ടുകളായി വെളിച്ചെണ്ണ ഉപയോഗിച്ച് ആരോഗ്യത്തോടെ ജീവിച്ച മലയാളി അപകടകാരികളായ പാമോയിലിനേക്കാളും പിന്നിലേക്ക് വെളിച്ചെണ്ണയെ മാറ്റിനിര്‍ത്തി. സമ്പന്നര്‍ ഒലീവ് ഓയിലിലേക്ക് മാറി. അമേരിക്കയിലെ ശാസ്ത്രജ്ഞരെ ഉപയോഗിച്ചു നടത്തിയ ഈ തട്ടിപ്പ് ഇപ്പോള്‍ മനസിലാക്കി മലയാളികള്‍ വന്‍തോതില്‍ വെളിച്ചെണ്ണയിലേക്ക് മടങ്ങി വരുകയാണ്. ഏകദേശം മുപ്പത് -നാല്‍പ്പത് വര്‍ഷം വെളിച്ചെണ്ണ ഈ ഉച്ചനീചത്വം അനുഭവിച്ചു എന്നു പറയാം.

ഇപ്പോള്‍ ആഗോള വിപണിയില്‍ വെളിച്ചെണ്ണ ഉപയോഗം ഒരു ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനത്തിലേക്ക് എത്തിക്കാനാണ് ശ്രമം. വെളിച്ചെണ്ണയുടെ ഗുണഗണങ്ങളെ പ്രകീര്‍ത്തിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. മറവിരോഗമായ അള്‍ഷിമേയ്‌സിനും കാന്‍സറിനുമെതിരായ ഫലപ്രധമായ പ്രതിരോധമാണ് വെളിച്ചെണ്ണ എന്ന് ശാസ്ത്രസമൂഹം ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നു. വിര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ പ്രതിരോധശക്തി മനസിലാക്കി സമ്പന്നരാഷ്ട്രങ്ങളില്‍ അത് നിത്യഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു . ഇതൊന്നും പലപ്പോഴും നമുക്ക് വാര്‍ത്തയാകുന്നില്ലെന്നു മാത്രം.

ലോകമൊട്ടാകെ നാളീകേരത്തിന്റെയും നാളീകേര ഉത്പ്പന്നങ്ങളുടെയും കയറ്റുമതി മൂല്യം വര്‍ദ്ധിച്ചു വരുകയാണ്. ഇപ്പോള്‍ കയറ്റുമതി ഏകദേശം 10 ലക്ഷം കോടി ഡോളറിലേക്ക് എത്തിനില്‍ക്കുന്നു. കയറ്റുമതി രാജ്യങ്ങളിലെ ആഭ്യന്തര ഉപഭോഗം കൂടി കണക്കാക്കിയാല്‍ തുക ഇരട്ടിയാകും. ഇന്തോനേഷ്യയും ഇന്ത്യയും ഉത്പ്പാദനത്തിന്റെ 80 ശതമാനവും രാജ്യത്തിനകത്താണ് ഉപയോഗിക്കുന്നത്. അതായത് കയറ്റുമതി വെറും 20 ശതമാനം മാത്രം. എന്നാല്‍ ഫിലിപ്പീന്‍സിന്റെ കയറ്റുമതി 80 ശതമാനമാണ്.കയറ്റുമതി 20 ശതമാനത്തില്‍ ഒതുങ്ങിയിട്ടും ഇന്തോനേഷ്യ പ്രതിവര്‍ഷം 10 ദശലക്ഷം ഡോളറാണ് തെങ്ങുകൃഷിയില്‍ നിന്നും നേടുന്നത്. തേങ്ങാവെള്ളവും വിര്‍ജിന്‍ കോക്കനട്ട് ഓയിലും തേങ്ങാ പഞ്ചസാരയുമാണ് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇപ്പോള്‍ 120 വ്യത്യസ്ത നാളീകേര ഉത്പ്പന്നങ്ങളാണ് വിപണിയില്‍ ഉള്ളത്. ശ്രീലങ്കയും ഇന്തോനേഷ്യയും തായലന്റുമൊക്കെ നേട്ടം കൊയ്യുന്ന ഈ മേഖലയില്‍ കേരളം മടിച്ചു നില്‍ക്കുന്നത് എന്തുകൊണ്ട് എന്നാണ് ഇനി തിരിച്ചറിയേണ്ടത്. അതിന് നമുക്ക് കഴിയുന്നില്ലെങ്കില്‍ കേരകര്‍ഷകരോട് മാപ്പുപറയാനെങ്കിലും അധികാരികള്‍ക്ക് കഴിയണം.കേരം തിങ്ങും കേരളനാട് തിരികെ എത്തണം.

ഉറോണ്‍ എന്‍ സലൂം,എക്സിക്യൂട്ടീവ് ഡയറക്ടര്‍,അന്താരാഷ്ട്ര നാളികേര സമൂഹം,ജക്കാര്‍ത്ത,ഇന്തോനേഷ്യ
ഉറോണ്‍ എന്‍ സലൂം,എക്സിക്യൂട്ടീവ് ഡയറക്ടര്‍,അന്താരാഷ്ട്ര നാളികേര സമൂഹം,ജക്കാര്‍ത്ത,ഇന്തോനേഷ്യ

അന്തരാഷ്ട്ര നാളീകേര സമൂഹം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉറോണ്‍ എന്‍.സലൂം പറയുന്നത് ശ്രദ്ധേയമാണ്. 'തെങ്ങുകൃഷി പോലെ ലാഭകരമായ മറ്റൊരു കൃഷിയില്ല. മാത്രമല്ല, തെങ്ങിന്റെ പാരിസ്ഥിതിക പ്രാധാന്യവും നമ്മള്‍ മനസിലാക്കണം, പ്രത്യേകിച്ചും കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ കാലത്ത്. മറ്റു രാജ്യങ്ങളിലെപോലെ ഇന്ത്യയില്‍ നാളികേര വ്യവസായ സംരഭക വികസനം ഉണ്ടായിട്ടില്ല. നാളീകേര ഉത്പാദന-വിപണന രംഗത്ത് നില്‍ക്കുന്നവര്‍ ഒരൊറ്റ ഉത്പന്നത്തെ മാത്രം മുന്നില്‍ കാണാതെ വൈവിധ്യവത്ക്കരണത്തില്‍ ശ്രദ്ധിക്കണം. നാളീകേര വ്യവസായത്തിന് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനാവും. കേരളത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് ഗവേഷകര്‍ ഉയരം കുറഞ്ഞ തെങ്ങുകള്‍ കൂടുതലായി വികസിപ്പിക്കണം. കൃഷിക്ക് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും പരിപാലന മുറകളും ശാസ്ത്രീയമായി പുനസംഘടിപ്പിക്കണം. ഈ രീതിയാണ് ഇന്തോനേഷ്യ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവിടെ ഓരോ പത്തുവര്‍ഷത്തിലും നാളീകേര ഉത്പ്പാദനം ഇരട്ടിയാവുന്നു. '


English Summary: World identifies medicinal value of coconut

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds