കായികളിൽ 18 പയർ മണികൾ കാണുന്നതിലാണ് പതിനെട്ടുമണിയൻ പയർ (Cowpea) എന്ന പേരുവരുന്നത്. ഏത് കാലാസ്ഥയിലും വളരുന്ന ഒരു ചെടിയാണിൽ പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് ഇതിന്റെ ഇലകൾ.
മഴക്കാല വിളയായി ജൂൺമാസം ആദ്യവും നനച്ചു വളർത്തുന്ന വിളയായി സെപ്റ്റംബർ ഒക്ടോബറിലും, വേനൽക്കാലവിളയായി ജനുവരി ഫെബ്രുവരിയിലും കൃഷിചെയ്യാം. അമ്ലത്വസ്വഭാവമുള്ള മണ്ണിൽ കുമ്മായം ചേർക്കണം.
കൃഷിരീതി (Farming practice)
ഒരു സെന്റ് സ്ഥലത്തേക്ക് 2 കിലോ ഗ്രാം കുമ്മായം വേണ്ടിവരും. കൃഷി സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തണം. അവസാന ഉഴവിനോടൊപ്പം 10 ഗ്രാം. പൊട്ടാഷ് എന്നിവ നൽകണം.
വിതച്ച് 15 മുതൽ 20 ദിവസമാകുമ്പോൾ ബാക്കി 10 കി.ഗ്രാം പാക്യജനകം, 30 കി.ഗ്രാം ഭാവഹം, 10 കിഗ്രാം പൊട്ടാഷ് എന്നിവ നൽകണം. വിതച്ച് 15 മുതൽ 20 ദിവസമാകുമ്പോൾ ബാക്കി 10 കി.ഗ്രാം പാക്യജനകവും ഇടാം. ഇതിൽ ആവശ്യത്തിന് ജൈവവളം ചേർക്കണം.
18 മണിപയറിന് രണ്ടുമീറ്റർ അകലത്തിൽ ചാലുകളോ വാരങ്ങളോ എടുക്കുക. ഇതിൽ വിത്തുകൾ 1.5 മീറ്റർ അകലത്തിൽ പാകുക. ഒരു കുഴിയിൽ 2,3 വിത്തുകൾ വീതം നടേണ്ടതാണ്. പയർവിത്ത് റൈസോബിയം (Rhizobium) കൾച്ചറുമായി പാകപ്പെടുത്തിയതിനു ശേഷമാണ് നടേണ്ടത് (200ഗ്രാം 10 കി.ഗ്രാം വിത്ത്) തൈമുളച്ച് രണ്ടാഴ്ച കഴിയുമ്പോൾ ഒരു ചുവട്ടിൽ ആരോഗ്യമുള്ള 2 തൈകൾ മാത്രം നിർത്തി ബാക്കിയുള്ളവ പറിച്ചുകളയുകയോ മാറ്റി നടുകയോ ചെയ്യാവുന്നതാണ്.
മുളച്ച തൈയുടെ ചുവട്ടിൽ ഇടാനായി ജൈവ വളകൂട്ട് തയ്യാറാക്കി ഒരു ചുവട്ടിൽ രണ്ടു ചിരട്ട എന്ന കണക്കിൽ ഒരാഴ്ച ഇടവേളയിൽ മണ്ണുമായി ചേർക്കുക. തുടർന്നു ചാരവും ചേർക്കണം. വള്ളി വന്നു കഴിയുമ്പോൾ കയറുകെട്ടി പടരുവാനുള്ള സൗകര്യം ഉണ്ടാക്കുക. മണ്ണുണങ്ങാത്ത രീതിയിൽ ജലസേചനം ഉറപ്പുവരുത്തുക. വിത്തിട്ട് 45-50 ദിവസത്തിനകം ആദ്യ വിളിവെടുപ്പ് നടത്താം