1. Farm Tips

പയർ കൃഷിയും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും.

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയർ . മഴയിലും വേനലിലും ഒരുപോലെ വളരും ശ്രദ്ധകൊടുക്കണമെന്ന് മാത്രം.വള്ളിപ്പയറും, കുറ്റിപ്പയറും,തടപ്പയറുമാണ് പ്രധാനമായും കേരളത്തിൽ കൃഷി ചെയ്യുന്നത്. പയറി നെ ബാധിക്കുന്ന കീടങ്ങൾ പിടികൂടിയാൽ പിന്നെ പയറിന്റെ വിളവും കുറയും, പയറുണ്ടായാൽ തന്നെ നിറയെ കീടങ്ങൾ ആയിരിക്കും. ഇനി എന്തൊക്കെയാണ് പയറിനെ ബാധിക്കുന്ന കീടങ്ങൾ എന്നും എന്തൊക്കെയാണ് നിയന്ത്രണ രീതികൾ എന്നും നോക്കാംLet us look at what pests are affecting pulses and what are the methods of control

K B Bainda

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയർ . മഴയിലും വേനലിലും ഒരുപോലെ വളരും ശ്രദ്ധകൊടുക്കണമെന്ന് മാത്രം.വള്ളിപ്പയറും, കുറ്റിപ്പയറും,തടപ്പയറുമാണ്  പ്രധാനമായും കേരളത്തിൽ കൃഷി ചെയ്യുന്നത്. പയറിനെ ബാധിക്കുന്ന കീടങ്ങൾ പിടികൂടിയാൽ പിന്നെ പയറിന്റെ വിളവും കുറയും, പയറുണ്ടായാൽ തന്നെ നിറയെ കീടങ്ങൾ ആയിരിക്കും.

ഇനി എന്തൊക്കെയാണ് പയറിനെ ബാധിക്കുന്ന കീടങ്ങൾ എന്നും എന്തൊക്കെയാണ് നിയന്ത്രണ രീതികൾ എന്നും നോക്കാംLet us look at what pests are affecting pulses and what are the methods of control

1, തണ്ടീച്ച

ഈച്ചകൾ ഇലപ്പരിപ്പിലും ഇലഞ്ഞെട്ടിലും തണ്ടിൻ മുകളിലും മുട്ടയിട്ട് അവ വിരിഞ്ഞ പുഴുകൾ തണ്ടിന്റെ ഉൾഭാഗം തുരക്കുന്നു.

വേപ്പെണ്ണ എമൽഷൻ സമൂലം തളിക്കാം.ചാരവും കുമ്മായവും യോജിപ്പിച്ച് ഇലയിൽ കുടഞ്ഞിടാം

2, പയർചാഴി

പയർചാഴി പയറിന്റെ കായകളിൽനിന്ന് നീരൂറ്റിക്കുടിക്കുന്നു. പയർ ചുരുണ്ട് മടങ്ങുന്നു. വലയുപയോഗിച്ച് വണ്ടുകളെ നശിപ്പിക്കാം. വേപ്പികുരു സത്ത്നേർപ്പിച്ചത് ബ്യൂവേറിയ ബാസീയാന എന്നിവയുപയോഗിക്കാം.

3, കായ്തുരപ്പൻ

പുഴുക്കൾ കായ, പൂവ് എന്നിവ തുരന്ന് തിന്നുന്നു. കേടായ കായകൾ നശിപ്പിക്കുക. നട്ട് 40ദിവസത്തിന്ശേഷം വേപ്പിൻകുരു സത്ത് 5ശതമാനം വീര്യത്തിൽ തളിക്കുക. പിന്നീട് 10ദിവസത്തിലൊരിക്കൽ തളിക്കുക. വെളുത്തുള്ളി, കായം, കാന്താരിമുളക് മിശ്രിതം 10ശതമാനം വീര്യത്തിൽ തളിക്കുക. ഗോമൂത്രം 10ശതമാനം വീര്യത്തിൽ തളിക്കുക. വേപ്പിൻപിണ്ണാക്ക് മണ്ണിൽ മേൽവളമായിചേർക്കുക.  കഞ്ഞിവെള്ളത്തിൽ ചാരം ചേർത്ത് ചെടികളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം തളിച്ചാൽ കുമിൾ രോഗങ്ങളും പുഴുക്കളുടെ ആക്രമണങ്ങളും തടയാം

4, മുഞ്ഞ

പയറിനെ മുഴുവനും നശിപ്പിക്കുന്ന പ്രധാന കീടമാണ് മുഞ്ഞ. സസ്യത്തിന്റെ ഇലയിലും തൂമ്പിലുനം ഇലയ്ക്കടിയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന കറുത്ത കീടമാണിത്. വളരെവേഗം പെരുകുന്ന ഇത് ചെടിയെ കീഴടക്കി മൊത്തം മുരടിപ്പിക്കുന്നു. നീരൂറ്റിക്കുടിക്കുന്നതുമൂലം ഇലകൾ ചുരണ്ട് കരിയുകയും കായകൾ ചുരണ്ട് ചെറുതാവുകയും ചെയ്യുന്നു.

പപ്പായയുടെ ഇല കീറി ഒരു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളത്തിൽ ഒരു ദിവസം ഇട്ടുവെക്കുക. ഇത് നല്ലതു പോലെ ഞെരടിപ്പിഴിഞ്ഞ് സ്പ്രേ ചെയ്യുന്ന കുപ്പിയിലാക്കി സ്പ്രേ ചെയ്യാം.. ഇത് മിക്ക കീടങ്ങൾക്കും പ്രയോഗിക്കാം.

വേപ്പധിഷ്ഠിത കീടനാശിനി 5മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ തളിക്കുക.  ബ്യൂവേറിയ ബാസിയാനയെന്നീ മിത്രകുമിൾ ഉപയോഗിക്കുക. പുകയില കഷായം, വേപ്പിൻകുരു സത്ത് എന്നിവ തളിക്കുക. Use mitrakumil and Beauveria bassiana. Sprinkle with tobacco leaves and neem leaves. കുറച്ചേ ഉള്ളു എങ്കിൽ ബ്രഷ് ഉപയോഗിച്ച് കളഞ്ഞിട്ടു ചെറു ചൂടുള്ള ചാരം ഇട്ടു കൊടുക്കാം .പുകയിലക്കഷായം തളിച്ചാലും മുഞ്ഞയിൽ നിന്നും കീടങ്ങളിൽ നിന്നും രക്ഷ നേടാം പുളിയുറുമ്പിന്റെ കൂട് പയറിൽ വെച്ച് കൊടുത്താൽ മുഞ്ഞയെ നശിപ്പിക്കും

5, ചിത്രകീടം

ഇല തുളച്ച് ഉൾവശം തിന്നുന്ന പ്രാണികൾ നാശംവരുത്തുന്ന ഇലക്ക് പുറമേ വെളുത്ത ചാലുകൾ കാണാം. പിന്നീട് ഇല ചുരുണ്ടുപോവുന്നു. വേപ്പെണ്ണ-സോപ്പ് എമൽഷൻ വേപ്പിൻകരു സത്ത്, പെരുവലം സത്ത് എന്നിവ തളിച്ച് നിയന്ത്രിക്കാം.

പുഴുക്കളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരുപിടി കാന്താരി മുളക് അരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ കലക്കി 60 ഗ്രാം ബാർ സോപ്പ് ലയിപ്പിച്ചതും ചേർത്ത് നേർപ്പിച്ച് പയറിലും പച്ചക്കറികളിലും ഉപയോഗിക്കാം

6, ഉറുമ്പ്

കറുത്ത നിറത്തിലുള്ള ഉറുമ്പാണ് പയർ നേരിടുന്ന മറ്റൊരു കീടം. അത് പയറിന്റെ പൂവിലെ തേൻകുടിക്കുകയും അങ്ങനെ പയർ പൂവ് വിരിഞ്ഞ് കായപിടിക്കുന്നതിന് മുമ്പ് തന്നെ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു.

ഇതിനെ പ്രതിരോധിക്കാൻ നമുക്ക് പ്രതിരോധ പ്രാണിയായ നീറിനെ കയറ്റിവിടാം. അതിലും നിൽക്കുന്നില്ലങ്കിൽ വേപ്പധിഷ്ടിത ജൈവകീടനാശിനികൾ ഉപയോഗിക്കാം. വേപ്പെണ്ണ എമെൻഷൻ, വേപ്പ് കീടനാശിനി എന്നിവയാണ് ഉപയോഗിക്കുന്നത് എങ്കിൽ തുടർച്ചായായി ഒരാഴ്ച 10 ശതമാനം വീര്യത്തിൽ വൈകിട്ട് തളിച്ച് കൊടുക്കണം. പച്ചക്കറി നടുന്നതിനിടയിൽ സൂര്യകാന്തിച്ചെടി  അല്ലെങ്കിൽ ബന്തിച്ചെടി നട്ടാൽ ഏറെക്കുറെ കീടങ്ങളിൽ നിന്നും രക്ഷപ്പെടാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാലിത്തീറ്റ നിർമ്മാണത്തിൽ നിയമ ചട്ടങ്ങൾ കൊണ്ടുവന്ന് സർക്കാർ

English Summary: Pulses and pests And control methods.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds