Updated on: 30 April, 2021 9:21 PM IST
തെങ്ങിൽ വളം ഇൻജെക്റ്റ് ചെയ്യുന്നു

കടയിൽ നിന്ന് ഒരു തേങ്ങാ വാങ്ങണമെങ്കിൽ നല്ലൊരു വില തന്നെ ഇപ്പോൾ കൊടുക്കണം. ആയതിനാൽ തന്നെ ഉണ്ടാകുന്ന മച്ചിങ്ങ കൊഴിഞ്ഞു പോകാൻ തുടങ്ങിയാൽ അതൊരു സങ്കടം തന്നെയാണ്. ഒരു ചൊട്ടയിലെ 60% വരെ മച്ചിങ്ങ പൊഴിയുന്നത് സാധാരണം. ഇതില്‍ കൂടിയാല്‍ പ്രതിവിധി തേടണം.

രൂക്ഷമായ വരള്‍ച്ച, ലഘുമൂലകങ്ങള്‍ കുറയുന്നതും കീടരോഗബാധയും പൊഴിച്ചിലിനു കാരണമാകാം. ഗുണനിലവാരം കുറഞ്ഞ തൈകള്‍ നട്ടാലും തെങ്ങില്‍ പ്രതീക്ഷിച്ച വിധം കായ്ഫലം കിട്ടാതെ വരും. ഇവയ്ക്കെല്ലാം പുറമെ ഹോര്‍മോണുകളുടെ അസന്തുലനവും മച്ചിങ്ങ പൊഴിച്ചിലിന് കാരണമാകാറുണ്ട്.

എല്ലാ മാസവും ഓരോ പൂക്കുലകള്‍ തെങ്ങില്‍ വിരിയുന്നുണ്ട്. അവയില്‍ ശരാശരി 10 തേങ്ങകളെങ്കിലും വിളവെടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു മെച്ചം തന്നെയാണ്. വെള്ളക്ക അഥവാ മച്ചിങ്ങ കൊഴിയാതിരിക്കാൻ തെങ്ങിന് ഇഞ്ചക്ഷൻ നൽകാം. തെങ്ങിന് സൂചികുത്തി വളവും ഹോര്‍മോണുകളും നല്‍കുന്ന ടെക്‌നോളജി കേരളത്തിലും തുടങ്ങിക്കഴിഞ്ഞു.

മലേഷ്യ,തായ്‌വാൻ,ഫിലിപ്പൈൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്ന ഒരു പുത്തൻ സാങ്കേതിക വിദ്യയാണ് ഇന്ന് കേരളത്തിൽ വ്യാപകമായി ചെയ്തുകൊണ്ടിരിക്കുന്നത്.
Injecting Fertilizer to Coconut trees which was popular in Malaysia, Thaiwan, Phillipines and America is now becoming widely applied throught Kerala

രാസകീടനാശിനികളും, ആന്റീബയോട്ടിക്കുകളും, ജൈവ കീടനാശിനികളും ഉപയോഗിച്ച് മടുത്ത കർഷകർക്ക് ഇന്ന് ഇതൊരു അനുഗ്രഹമാണ്.

കോഴിക്കോട് രാമനാട്ടുകര കാരാട് സ്വദേശി പി.കെ.എസ്. മേനോനാണ് ഈ ടെക്‌നോളജി നമ്മുടെ നാട്ടില്‍ പ്രാവർത്തികമാക്കുന്നത് . തെങ്ങ്, വാഴ, കവുങ്ങ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ ഇന്‍ജക്റ്റ് ചെയ്തു വളം നല്‍കുന്നത്. രണ്ടു വര്‍ഷമായി ഈ മേഖലയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തിയാണ് പി.കെ.എസ്. മേനോന്‍ കര്‍ഷകരുടെ മുന്നിലേക്കെത്തുന്നത്.

അമേരിക്കയിൽ പൈൻ മരങ്ങൾക്കും ഒലിവ് മരങ്ങൾക്കും ഉണ്ടായ ഫംഗസ് ബാധയെ ഇല്ലാതാക്കാൻ ഈ സൂചിക്കുത്ത്‌ വിദ്യ വളരെയധികം ഫലപ്രദമായി.
മലേഷ്യയിൽ പൈൻ മരങ്ങൾ ചെറുതായി തുരന്ന് ഒരു കനംകുറഞ്ഞ പൈപ്പ് കടത്തിവിട്ട് അതിലേക്ക് ദ്രവരൂപത്തിലുള്ള ഈ വളം ഒഴിച്ചുകൊടുത്തു. രോഗങ്ങൾ മാറുന്നതിന് അപ്പുറം വിളവ് മൂന്നിരട്ടിയായി കൂടുകയും ചെയ്തു. ഫിലിപ്പൈൻസിൽ അവിടെ തെങ്ങ് കൃഷിയിലാണ് ഇത് പരീക്ഷിച്ചത്. അത് വൻവിജയം ആവുകയും വിളവ് വളരെയധികം വർദ്ധിക്കുകയും ചെയ്തു. തെങ്ങ് കൃഷിയിൽ ഫിലിപ്പെൻസ് ലോകത്തിൽ ഒന്നാമതാവുകയും ചെയ്തു.

കൂടെ ജോലി ചെയ്തിരുന്ന ഫിലിപ്പൈന്‍ സ്വദേശികളുടെ ആവശ്യപ്രകാരം അവരുടെ നാട് സന്ദര്‍ശിച്ചപ്പോഴാണ് വളം ഇന്‍ജക്റ്റായി ചെയ്യുന്ന സാങ്കേതിക വിദ്യ മേനോൻ കാണുന്നത്. അവരുടെ കുടുംബത്തിന് ഇതായിരുന്നു ബിസിനസ്, ഇന്ത്യയിലും ഇതു ചെയ്യാന്‍ അദ്ദേഹത്തോട് അവർ ആവശ്യപ്പെട്ടു. നാട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഇന്ത്യയില്‍ ആരും വളം ഇന്‍ജക്റ്റ് ചെയ്യുന്ന കാര്യം അറിഞ്ഞിട്ടു പോലുമില്ലെന്ന് മനസിലായത്. പിന്നെ രണ്ടു വര്‍ഷം ഇതിനായി പഠനങ്ങള്‍ നടത്തി.

 

വളം ചെയ്യാൻ തെങ്ങിൽ തുളയിടുന്നു

തെങ്ങിന് പ്രയോഗിക്കുന്ന രീതി

തെങ്ങിലാണ് ഈ വിദ്യ ആദ്യം പരീക്ഷിച്ചു നോക്കിയതെന്ന് മേനോന്‍ പറയുന്നു .

ഇസ്രയേല്‍ നാനോ ടെക്‌നോളജിയാണിത്. ഇന്ത്യയില്‍ ആദ്യമായി ആണ്‌ നടപ്പാക്കുന്നത്. This is an Israel Nanotechnology. This is for the first time it is applied for Coconut in India.

തെങ്ങില്‍ ഒന്ന്-ഒന്നരയടി ഉയരത്തില്‍ 45 ഡിഗ്രി ചരിവിൽ അര ഇഞ്ച് ഡയാമീറ്ററില്‍ ഡ്രില്‍ ചെയ്തു തുളയുണ്ടാക്കി ആറിഞ്ച് നീളത്തിലുള്ള പിവിസി പൈപ്പ് ഘടിപ്പിക്കും. പൈപ്പ് ഒരിഞ്ച് പുറത്തേക്കുമുണ്ടാകും, ഇതിലൂടെയാണ് പിന്നീട് വളപ്രയോഗം നടത്തേണ്ടത്. ഡ്രില്‍ ചെയ്ത സ്ഥലം സിലിക്കോണ്‍ വച്ചു സീല്‍ ചെയ്യും, ഫംഗസോ വെള്ളമോ ഒന്നും കയറില്ല.
പൈപ്പിന് മുകളില്‍ ടോപ്പ് ഉണ്ടാകും.ടോപ്പ് തുറന്ന് വളപ്രയോഗം നടത്താം.

നാനോ ടെക്‌നോളജിയില്‍ നിര്‍മ്മിച്ച തികച്ചും ദ്രവ്യ രൂപത്തിലുള്ള ജൈവവളങ്ങളാണ് നല്‍കുന്നത്. ജൈവവളങ്ങള്‍ മാത്രമേ ഈ ടെക്‌നോജിയിലൂടെ നല്‍കാന്‍ കഴിയൂ. ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ തെങ്ങില്‍ തുളച്ചു സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ നല്‍കുന്നതിനാല്‍ പെട്ടെന്ന് ഫലം ചെയ്യും. ആദ്യത്തെ തവണമാത്രം അദ്ദേഹത്തിൻറെ സഹായം മതി. പിന്നീട് കര്‍ഷകന് തന്നെ വളം നല്‍കാം. രണ്ടു ഡോസ് മരുന്നാണ് തെങ്ങിന് ആദ്യം നല്‍കേണ്ടത്. വളര്‍ച്ചയ്ക്ക് ആവശ്യമായ ഹോര്‍മോണുകളും ഇതിലുണ്ടാകും.

ഹോർമോൺ ബാലൻസ് സാങ്കേതിക വിദ്യയിലൂടെ കൈകാര്യം ചെയ്യുന്നതിനാൽ തെങ്ങിന് സ്ഥിരം കാണുന്ന പ്രശ്‌നങ്ങളായ മണ്ഡരി, ഇലപ്പേന്‍ എന്നിവയുടെ ഉപദ്രവം വളരെ കുറഞ്ഞു.

മച്ചിങ്ങ പൊഴിച്ചില്‍ 80 ശതമാനവും മാറി. മരുന്ന് ഇഞ്ചക്ട് ചെയ്തു രണ്ടു മാസത്തിനുള്ളിൽ തന്നെ മച്ചിങ്ങ കൊഴിച്ചിൽ മാറിയതായി ആണ് കണ്ടുവരുന്നത്.

 

വളം ചെയ്യാൻ തെങ്ങിൽ തുളയിടുന്നു

പുതുതായി വളർന്നുവരുന്ന തെങ്ങിൽ ആദ്യം തൊട്ട് ഇത് നൽകി തുടങ്ങിയാൽ ഒരു രോഗവും തെങ്ങിനെ ബാധിക്കുന്നില്ല എന്നാണ് അനുഭവം. അതുപോലെ നിലവിൽ മണ്ഡരി പോലുള്ള രോഗങ്ങൾ ഉള്ള തെങ്ങിൽ ഇത് കുത്തിവച്ച ശേഷം പിന്നീട് രോഗങ്ങളൊന്നും ഉണ്ടാവുന്നില്ല. കുള്ളൻ തെങ്ങുകൾക്ക് വളരെ വേഗത്തിൽ വളർച്ചയുണ്ടായി സാധാരണയിൽ കവിഞ്ഞ്‌ ധാരാളം തേങ്ങയും ഉണ്ടാകുന്നു.

പരിപൂർണ്ണമായും മണ്ഡരി പോലുള്ള വിവിധ രോഗങ്ങളാൽ നശിച്ചു പോയിക്കോണ്ടിരുന്ന ഒരു തോട്ടത്തിലെ 1500 ലധികം തെങ്ങുകളെ തങ്ങൾക്ക് പുനർജ്ജീവിപ്പിക്കാൻ കഴിഞ്ഞു എന്ന് പി.കെ.എസ്. മേനോന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് അവിടെ നല്ല പച്ചനിറമുള്ള ഇലകളും, നല്ല വലിപ്പമുള്ള പച്ചനിറമുള്ള തേങ്ങകൾ ലഭിച്ചു തുടങ്ങി. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയെല്ലാം കൃത്യമായ അളവില്‍ ലഭിക്കുന്നതാണ് ഇതിന് കാരണം. കൃത്യമായി പരാഗണം നടക്കുന്നതിനാല്‍ തേങ്ങയുടെ എണ്ണവും കൂടി. പരാഗണം കൃത്യമായി നടക്കാന്‍ പ്രത്യേക ഹോര്‍മോണും ഇതിലൂടെ നല്‍കുന്നുണ്ട്. തെങ്ങിന് തടം തുറക്കാനും വളം നല്‍കാനുള്ള പണിക്കൂലി, സമയം, വളത്തിന്റെ വില എന്നിവയെല്ലാം വലിയ തോതില്‍ ലാഭിക്കാമെന്നതാണ് ഈ വിദ്യയുടെ പ്രധാന നേട്ടം. വേരിലൂടെ അല്ലാതെ നല്‍കുന്നതിനാല്‍ വളം പെട്ടെന്ന് തന്നെ മരത്തിലെത്തും. വേരിന്‍ ഉറപ്പ് ആവശ്യമുണ്ടെങ്കില്‍ മാത്രം തടത്തില്‍ കുറച്ച് വളം നല്‍കിയാല്‍ മതി. നന പതിവു പോലെ നടത്തണം

ചെറിയ കുട്ടികള്‍ക്കു പോലും ഇതിലൂടെ വളപ്രയോഗം നടത്താം. നാനോ ടെക്‌നോളജിയില്‍ തയാറാക്കിയ ഓര്‍ഗാനിക് വളം വര്‍ഷത്തില്‍ രണ്ടു തവണ നല്‍കിയാല്‍ മതി. ആറു തവണ നല്‍കിയാലും കുഴപ്പമില്ല.

 

വളം ചെയ്യാൻ വാഴയ്ക്ക് തുളയിടുന്നു

കവുങ്ങിനും വാഴയ്ക്കും പ്രയോഗിക്കുന്ന രീതി

തെങ്ങിനെപ്പോലെ കവുങ്ങിനും വാഴയ്ക്കും ഏറെ ഗുണകരമാണ് ഈ സാങ്കേതിക വിദ്യയെന്ന് പരീക്ഷിച്ചു തെളിഞ്ഞെന്നാണ് മേനോൻ പറയുന്നു. തെങ്ങിന് വളം നല്‍കുന്ന സമാന രീതിതന്നെയാണ് കവുങ്ങിനും.

This Nanotechnology based drilling ,injecting fertilizer to Banana and Palm trees can be applied with ease and has got better yields from using this. 

ഡ്രില്‍ ചെയ്തുണ്ടാക്കുന്ന തുളയുടേയും പൈപ്പിന്റെയും വലിപ്പം കുറവായിക്കുമെന്നു മാത്രം. മഹാളി രോഗത്തെ പ്രതിരോധിച്ചു കുലയിൽ നല്ല പോലെ അടയ്ക്കയുണ്ടാകുന്നുവെന്നാണ് അനുഭവം.

വാഴയ്ക്ക് രണ്ടു തവണയാണ് വളം നല്‍കേണ്ടത്, രണ്ട് – നാല് മാസങ്ങളില്‍. കന്ന് നടുമ്പോള്‍ നല്‍കുന്ന അടിവളം മാത്രം നല്‍കിയാല്‍ മതി.

പിന്നീട് ഈ രീതിയില്‍ വളം കുത്തിവച്ചാല്‍ നല്ല വലിപ്പമുള്ള ഒരേ സൈസിലുള്ള പഴങ്ങളുള്ള കുല ലഭിക്കും, തണ്ടു തുരപ്പന്‍ പുഴുവിന്റെ ആക്രമണം ഉണ്ടാകുകയുമില്ല.

തെങ്ങിനും കവുങ്ങിനും വളം നല്‍കുന്നതില്‍ നിന്നു കുറച്ചു മാറ്റമുണ്ട് വാഴയുടെ കാര്യത്തില്‍. തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ വളം മിക്‌സ് ചെയ്തു സ്പ്രേ ഗണ്ണില്‍ നീഡില്‍ ഫിറ്റ് ചെയ്തു ഇന്‍ജക്റ്റ് ചെയ്യുകയാണ് ചെയ്യുക. എന്നിട്ട് സൂചി കുത്തിയ ഭാഗം ഒരു പ്ലഗ് വച്ച് സീൽ ചെയ്യുന്നു.വാഴയ്ക്ക് ഹോര്‍മോണും ഗ്രോത്ത് റെഗുലേറ്റുമാണുളളത്.

സാധാരണ രീതിയിൽ വളങ്ങൾ സ്പ്രേ ചെയ്യുമ്പോൾ മിക്കതും ബാഷ്പീകരിച്ചു പോകുന്നു. എന്നാൽ ഇവിടെ വളത്തിൻറെ നൂറുശതമാനവും ചെടി ആഗിരണം ചെയ്യുന്നു. സാധാരണയായി 12 കിലോ തൂക്കം കിട്ടുന്ന വാഴക്കുല 15 കിലോ ആയി വിളവ് ലഭിക്കുന്നത് ഇതിൻറെ പ്രത്യേകതയാണ്. ഓരോ വാഴയും 20 മില്ലി വിധം ഇഞ്ചക്ട് ചെയ്താൽ മതി. 500 രൂപയുടെ വളംകൊണ്ടു 200 മുതല്‍ 250 വാഴകള്‍ക്ക് വരെ പ്രയോഗിക്കാം.

പച്ചക്കറി കൃഷി

പച്ചക്കറി കൃഷിയിൽ കൂടുതൽ വിളവ് ലഭിക്കാനും ചെടികൾ ആരോഗ്യത്തോടെ തഴച്ചുവളരാനും വാഴയ്ക്ക് നൽകിയ മരുന്ന് കൂട്ട് കുറഞ്ഞ അളവിൽ സ്പ്രേ ചെയ്താൽ മതി.

ഒരിക്കൽ രാജ്യത്തിൻറെ അതിർത്തി കാത്ത മേനോൻ ഇന്ന് കർഷകരെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കേരളത്തിലെവിടെയും വലിയ ചെലവില്ലാതെ ഈ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ്.

മേനോനുമായി സംസാരിക്കാന്‍ വിളിക്കാം- 8848674842.

അനുബന്ധ വാർത്തകൾ

ഇനി തേങ്ങയിടാന്‍ യന്ത്രവും

English Summary: Fertilizer Injection technique for Coconut
Published on: 26 July 2020, 10:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now