Updated on: 30 April, 2021 9:21 PM IST

മനസുണ്ടെങ്കില്‍ ഒരടി വിസ്തൃതിയുള്ള ടാങ്കു മതി മത്സ്യ, പച്ചക്കറി കൃഷിക്ക്. ഫൈബര്‍ ടാങ്കും മത്സ്യക്കുഞ്ഞുങ്ങളും പച്ചക്കറിത്തൈയും ചെടിച്ചട്ടിയും എറണാകുളം ബോട്ടു ജെട്ടിയിലെ ഡി.ടി.പി.സി ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ റെഡി.

If you have a mind, you can have a foot tank for fish and vegetable cultivation. Fiber tank, fish cubs, vegetable saplings and plants are ready at DTPC Tourism Information Centre, Ernakulam Boat Jetty.

അടുക്കള വരാന്തയിലൊ, ടെറസിലൊ, ബാല്‍ക്കണിയിലൊ ടാങ്കു വയ്ക്കാം. 12 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്‌ അടുക്കളയില്‍ നിന്നുള്ള ആഹാരാവശിഷ്ടങ്ങള്‍ (എണ്ണമയം ഇല്ലാത്തത്) കൊടുത്തു വളര്‍ത്താം. ടാങ്കിന്റെ വക്കില്‍ പ്ലാസ്റ്റിക് ചെടിച്ചട്ടികള്‍ തൂക്കിയിട്ടാണ് പച്ചക്കറി കൃഷി.

ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ചുമതലക്കാരനായ പി.ജെ. വര്‍ഗീസ് ആണ് ജൈവമാലിന്യ സംസ്കരണത്തിനൊപ്പം പച്ചക്കറിയും മീനും വളര്‍ത്തുന്ന മള്‍ട്ടികള്‍ച്ച‌ര്‍ വിദ്യയ്ക്കു പിന്നില്‍.

കൊവിഡ് കാരണം ബോട്ട് സര്‍വീസ് നിലച്ചതോടെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററും അടച്ചുപൂട്ടി. അങ്ങനെ ജോലിയും വരുമാനവും ഇല്ലാതായപ്പോഴാണ് പുതിയ സാദ്ധ്യതയെപ്പറ്റി ചിന്തിച്ചത്. ആശയത്തിന് ഡി.ടി.പി.സിയുടെ പൂര്‍ണസഹകരണവും കിട്ടി.

കൃഷിരീതി

120 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ മുക്കാല്‍ ഭാഗത്തോളം ശുദ്ധജലം നിറച്ച്‌ ഒരാഴ്ച പ്രായമായ നാടന്‍ കറൂപ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ടാങ്കിന്റെ വക്കില്‍ ചെടിച്ചട്ടികള്‍ തൂക്കിയിട്ട് പച്ചക്കറിത്തൈ നടുക. ആഴ്ചയിലൊരിക്കല്‍ ടാങ്കിലെ വെള്ളം മാറണം. ഈ വെള്ളം ചെടികള്‍ക്ക് പോഷകമായി ഉപയോഗിക്കാം. ആറ് മാസം കൊണ്ട് മത്സ്യം പൂര്‍ണവളര്‍ച്ചയെത്തും.

ഇതിനകം ചെടികളില്‍ നിന്ന് നല്ല വിളവും ലഭിക്കും.ഫൈബര്‍ ടാങ്ക്, 12 മത്സ്യകുഞ്ഞുങ്ങള്‍, 5 തരം പച്ചക്കറി തൈ/ അലങ്കാരച്ചെടി, ചെടിച്ചട്ടികള്‍, ടാങ്കിലെ ജൈവസമ്ബുഷ്ടീകരണത്തിന് ആകാശത്താമരയുടെ തൈ എന്നിവ 1500 രൂപ. വന്‍ വിജയമാണ്. ഒട്ടേറെപ്പേര്‍ കൃഷിക്കിറ്റ് വാങ്ങാന്‍ വരുന്നു.

പൂക്കാത്ത മുല്ല പൂക്കും, കായ്ക്കാത്ത വെണ്ട കായ്ക്കും, വറചട്ടിയിലൊരു പിടയ്ക്കുന്നമീന്‍ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം

മത്സ്യവും മത്സ്യ വിഭവങ്ങളുമായി

English Summary: fish and vegetable farming in small tank
Published on: 04 September 2020, 10:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now