Updated on: 30 April, 2021 9:21 PM IST

ചെടിയുടെ ഇലകളിലൂടേ ഫോളിയാർ ആപ്ലിക്കേഷനായി നമ്മൾ വളങ്ങൾ കൊടുക്കുന്നത് എന്തിനാണ് , അതിൻറെ പ്രയോജനങ്ങൾ എന്തൊക്കെ ആണ് ?.

ഏതുവളം ചെയ്യുമ്പോഴും അത് ഇലകളിൽ കൂടിതളിക്കണം എന്ന് പറയാറില്ലേ?
അതിന് ഒട്ടനവധി കാരണങ്ങൾ അതിൽ ചിലത് ചുവടെ ചെർകുന്നു

ഏത് തരം വളങ്ങളായാലും ചെടിയുടെ ചുവട്ടിലെ മണ്ണിലേക്ക് ചേര്‍ത്തുകൊടുക്കുന്നതാണ് നമ്മൾ അനുവർദ്ധിച്ചു വരുന്ന പൊതുവെയുള്ള രീതി.

എന്നാല്‍ ഇത്തരത്തില്‍ മണ്ണിലേക്ക് വളങ്ങള്‍ ചേര്‍ത്തുകൊടുക്കുമ്പോള്‍ അത് പൂര്‍ണമായും സസ്യങ്ങള്‍ക്ക് ഫലപ്രദമാകുന്നില്ല.

അതായത് കൊടുക്കുന്ന വളത്തിലെ സസ്യമൂലകങ്ങള്‍ 50 ശതമാനമോ അതിലും കുറഞ്ഞ അളവിലോ മാത്രമേ സസ്യങ്ങള്‍ക്ക് ലഭ്യമാകുകയുള്ളൂ. അതല്ലങ്കിൽ സസ്യത്തിൻറെ വേര് പടലങ്ങൾ അവ അഗിരണം ചെയ്തത് മാത്രമേ ചെടിക്ക് ലഭ്യമാക്കുന്നു ഉള്ളൂ. ബാക്കി നമ്മുടെ മണ്ണിൽ തന്നെ അസിഡിക്ക് ആയി നിലനിൽകുന്നു..

മണ്ണിലെ അമ്ലത, വെള്ളക്കെട്ട്, രോഗകീടബാധ തുടങ്ങിയവ കൊണ്ടും സസ്യമൂലകങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രം ചെടികളിലേക്ക് എത്താന്‍ മറ്റൊരു കാരണമായി കാണപ്പെടുന്നു.

സസ്യങ്ങളുടെ വേരുപടലങ്ങള്‍ക്ക് കേടുകൾ സംഭവിച്ചാലും മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്ന വളം ഫലപ്രദമായി വേരുകളിലൂടെ വലിച്ചെടുക്കാന്‍ സസ്യങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സസ്യപോഷണത്തിനുള്ള ( ഫോളിയാർ സ്പ്രെ) എന്ന മറ്റൊരു മാര്‍ഗമാണ് ഇലകളിലൂടെ വളം നമ്മൾ നല്‍കുന്നത്.

Foliar spray, although not a substitute for healthy soil, can be beneficial when a plant is suffering from certain nutrient deficiencies. Foliar plant spray involves applying fertilizer directly to a plant’s leaves as opposed to putting it in the soil.

ഇലകളിലൂടെ വളം നല്‍കുന്ന രീതിയെയാണ് പത്രപോഷണം അധവാ ( ഫോളിയാർ സ്പ്രെ) അതല്ലങ്കിൽ പര്‍ണപോഷണമെന്നും ഇതറിയപ്പെടുന്നു.

ഇലകളുടെ പ്രതലത്തിലുള്ള സൂക്ഷ്മ സുഷിരങ്ങളായ സ്റ്റൊമേറ്റകളിലൂടെയാണ് വളം ഇലകള്‍ക്കുള്ളിലേക്ക് എത്തുന്നത്.

( കണ്ണുകൾ കൊണ്ട് കാണാൻ പറ്റില്ല) നമ്മുടെ ചെടിയിലെ ഇലകളുടെ അടിയിൽ ചെറിയ സുഷിരങ്ങൾ ഉണ്ട് അതിലൂടെ ഫോളിയാർ തളിച്ച് കൊടുക്കുബോൾ, മണ്ണില്‍ വളം കൊടുക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണങ്ങള്‍ ഏറെയാണ്.

ഇതില്‍ ഏറ്റവും പ്രധാനമാണ് കൊടുക്കുന്ന വളം ഏറ്റവും വേഗത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു എന്നത്.

അതുകൊണ്ട് തന്നെ ചെടികളുടെ വളര്‍ച്ചയിലെ പല നിര്‍ണായക ഘട്ടങ്ങളിലും പോഷകന്യൂനത അഥവാ ( മൈക്രോന്യൂട്രീൻസിൻറെ കുറവ്) അനുഭവപ്പെട്ടാല്‍ അത് ഉടനടി പരിഹരിക്കാന്‍ ഫോളിയാർ അപ്ലിക്കേഷനിലൂടെ സാധിക്കുന്നു. അതുപോലെ വിവിധ വളര്‍ച്ചാദിശകളില്‍ സൂക്ഷ്മമൂലക മിശ്രിതങ്ങള്‍ ചുവട്ടിൽ കലക്കി നല്‍കുന്നതിനും
രീതിയും വളരെ ഫലപ്രദമാണ്.

കൊടുക്കുന്ന വളം ഒട്ടും നഷ്ടമാകുന്നില്ലെന്നതാണ് ഇതിൻറെ മറ്റൊരു ഗുണം. നല്‍കുന്ന വളത്തിൻറെ ഏതാണ്ട് 90 മുതല്‍ 95 ശതമാനം വരെ സസ്യങ്ങള്‍ക്ക് ലഭ്യമാകും. ചെറിയ അളവില്‍ വളം കൊടുത്താല്‍ മതിയാകും.

അതുകൊണ്ട് നമുക്ക് സാമ്പത്തിക ലാഭവും അതിനോട് തന്നെ പരിസ്ഥിതിക്കും ഈ വളപ്രയോഗരീതി ഏറെ അനുകൂലമാണ്.

വെള്ളത്തില്‍ നല്ലതുപോലെ അലിയുന്ന വളങ്ങളോ വളക്കൂട്ടുകളോ ആണ് പത്രപോഷണത്തിന് ആവശ്യം.

ഉപയോഗക്രമം

  • കൂടിയ അളവില്‍ ഇലകളിലൂടെ വളം നല്‍കരുത്. ഇത് ഇലകള്‍ ഉണങ്ങിക്കരിയുന്നതിനും അതിലൂടെ വിളനഷ്ടത്തിനും ഇടയാക്കും.
  • രാവിലെയും വൈകുന്നേരങ്ങളിലും വെയില്‍ ഒഴിഞ്ഞുനില്‍ക്കുന്ന സമയത്ത് ഫോളിയാർ തളിച്ച് കൊടുകുന്നതാണ് നല്ലത്.
  • ഉച്ചസമയത്തെ വെയിലില്‍ ബാഷ്പീകരണത്തിനുള്ള ജലനഷ്ടം ഒഴിവാക്കാനായി സസ്യങ്ങള്‍ സ്റ്റൊമേറ്റകള്‍( സുക്ഷിരങ്ങൾ) അടയ്ക്കും. കൂടാതെ മഴയും കാറ്റുമുള്ളപ്പോള്‍ പത്രപോഷണം ഒഴിവാക്കുക. കാരണം മഴമൂലം കൊടുക്കുന്ന വളം ഒലിച്ചുനഷ്ടപ്പെടാം.
  • അതുപോലെ കാറ്റ് മൂലം വളപ്രയോഗ ദിശയുടെ ഗതി തന്നെ മാറിപ്പോകാം. വളലായനിക്കൊപ്പം ചില (സ്പെഡർ) കൂടി ചേര്‍ത്ത് നല്‍കുന്നത് വളപ്രയോഗത്തിൻറെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും.   
  • നല്‍കുന്ന വളം കൃത്യമായി ഇലകളില്‍ ഒഴുകിപരന്ന് എല്ലാ സ്റ്റൊമേറ്റുകളില്‍ എത്താനും ഇലകളോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാനും ഈ വെറ്റിംഗ് ഏജന്റു സഹായിക്കും.
  • Wetting agents are substances that reduce the surface tension of water to allow it to spread drops onto a surface, increasing the spreading abilities of a liquid. Lowering the surface tension lowers the energy required to spread drops onto a film, thus weakening the cohesive properties of the liquid and strengthening its adhesive properties.

  • 1 ലിറ്റര്‍ വളലായനിക്ക് 0.5 ml വെറ്റിംഗ് ഏജൻറെ ( സ്പെഡർ) എന്നതാണ് കണക്ക്.

Foliar feed should be applied in the early morning when the air is cool.

Spray plants until you see the mixture dripping from the leaves. To help the foliar application stick to plants, add a small amount of insecticidal soap or horticultural oil. Do not forget to spray the underside of leaves as well.

Foliar spray fertilizer is an excellent short-term solution for plants experiencing stress. However, it is always best to build up your soil with plenty of organic matter.

ശ്രദ്ധിക്കുക

  1. ചെടിക്ക് ആവശ്യമായ മുഴുവന്‍ വളങ്ങളും ഇലകളിലൂടെ നല്‍കുക എന്നത് പ്രായോഗികമായ കാര്യമല്ല.
  2. അതുകൊണ്ട് തന്നെ മണ്ണിലും ഇലകളിലും വളം നല്‍കുന്ന തരത്തില്‍ വളപ്രയോഗം ക്രമീകരിക്കണം. ഇലകളിലൂടെ വളം നല്‍കുക എന്നത് ഒരിക്കലും മണ്ണിലൂടെ നല്‍കുന്നതിന് ഒരു പകരമാകുകയല്ല..
  3. മറിച്ച് അതിനെ പിന്താങ്ങുന്ന മറ്റൊരു പരിപാലന മുറയാണ് എന്നതാണ് തോട്ടങ്ങളില്‍ അവലംബിച്ച് വരുന്ന ഈ വളപ്രയോഗ രീതി.

അനുബന്ധ വാർത്തകൾ

ബീറ്റ്റൂട്ട്, ചെടികൾക്കു നല്ലൊരു വളം 

English Summary: Foliar application - Spraying fertilizers on plants - benefits
Published on: 23 July 2020, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now