Updated on: 12 May, 2021 7:37 AM IST
അശോകം

സർവ്വതാശ്രേഷ്ഠവും മനോഹരമായ തളിരിലകളാലും പൂക്കളാലും വർണ്ണാലംകൃതമായ അശോകം ആരുടെയും മനം കുളിർപ്പിക്കുന്നതുകൊണ്ടാകണം ആയുർവേദാചാര്യന്മാർ ശോകമകറ്റുന്ന വൃക്ഷമായി അശോകത്തെ കരുതിയിരുന്നത്. കാമദേവൻ തന്റെ പഞ്ചാസ്ത്രങ്ങളിലൊന്നായി അശോകപുഷ്പത്തെ തിരഞ്ഞെടുത്തതും രാവണൻ സീതാദേവിയെ അശോകവനത്തിൽ കൊണ്ടിരുത്തിയതും അശോകപുഷ്പത്തിന്റെ മനോഹാരിത കണ്ടു കൊണ്ടാവണം.

ഈ ചെറുവൃക്ഷത്തിന് കേരളത്തിന്റെ മണ്ണും കാലാവസ്ഥയും വളരെ അനുയോജ്യമാണ്. ജൈവാംശവും, നീർവാർച്ചയുള്ളതുമായ ഏതു മണ്ണിലും അശോകം നന്നായി വളരും. ഔഷധസസ്യമെന്നതിലുപരി അലങ്കാരവൃക്ഷമായും, തണൽവൃക്ഷമായും വീട്ടു മുറ്റത്ത് വളർത്താൻ അനുയോജ്യമായ സസ്യമാണ് അശോകം. വിത്തുകൾ മുളപ്പിച്ചോ തണ്ടുകളിൽ പതിവച്ചോ തൈകൾ ഉണ്ടാക്കാം. ഫെബ്രുവരി ഏപ്രിൽ വരെയുള്ള സമയമാണ് പൂക്കാലം. പൂത്ത് ഏകദേശം രണ്ടുമാസമാവുമ്പോഴേയ്ക്കും കായ്കൾ മൂപ്പെത്തും.

മൂപ്പെത്തിയ കായ്കളിൽ നിന്നും വിത്തുകൾ ശേഖരിച്ച് അധികം താമസിയാതെ തന്നെ മുളപ്പിച്ചെടുക്കണം. ഏകദേശം ഒന്നരയടി സമചതുരത്തിലും അത്രതന്നെ ആഴത്തിലുമുള്ള കുഴികളുണ്ടാക്കി അതിൽ മേൽമണ്ണും ജൈവ വളവും നിറച്ച് അതിൽ മുകളിലായി തൈകൾ നടാം. ജലസേചനം നൽകിയാൽ തൈകൾ മൂന്നുവർഷം പ്രായമാവുമ്പോഴേയ്ക്കും നിറയെ ഇലകളുമായി പൂത്തുതുടങ്ങും. പൂക്കൾ പച്ചയ്ക്കോ ഉണക്കിയോ ഉപയോഗിക്കാം. തൊലി ശേഖരിക്കുമ്പോൾ 5 വർഷത്തിൽ കൂടുതൽ പ്രായമായവയാകണം. വളരെ മിതമായ തോതിൽ പാർശ്വങ്ങളിൽ നിന്നും ആവശ്യത്തിനുള്ള തൊലി ഇളക്കിയെടുക്കാം.

ഔഷധ ഉപയോഗങ്ങൾ

  • സ്ത്രീകളിലെ അത്യാർത്തവത്തിൽ (അധികമായ രക്തംപോക്ക്) പ്രധാനപ്പെട്ട ഔഷധപ്രയോഗമാണ് അശോകത്തൊലി ചേർത്ത പാൽകഷായം . തൊലി കഴുകിയെടുത്ത് 8 ഇരട്ടിപാലും 4 ഇരട്ടി വെള്ളവും ചേർത്ത് തിളപ്പിച്ച് വറ്റിച്ച് പാലിന്റെ അളവിലാക്കി പിഴിഞ്ഞെടുത്ത് ദിവസവും 2 നേരം കഴിക്കുക.
  • ആർത്തവസംബന്ധമായ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് അശോകത്തൊലി ചതച്ച് കഷായം മായ് വെച്ച് കഴിക്കാം.
  • വായിലുണ്ടാകുന്ന വൃണങ്ങൾ മാറുന്നതിന് അശോകത്തൊലി കഷായം വെച്ച് കവിൾകൊള്ളുക.
  • പുളിച്ച് തികട്ടൽ, ദഹനക്കുറവ് എന്നീ അസുഖങ്ങൾക്ക് അശോകത്തൊലി കഷായം വെച്ച് കഴിക്കുക.
  • അശോകത്തൊലി കഴുകനക്കി ശീലപൊടി യാക്കി ദിവസവും 1 ടി വീതം ചായയിലോ, കാപ്പിയിലോ പാലി ചേർത്ത് കഴിക്കു ക. ഇത് ശരീരസൗന്ദര്യം വർദ്ധിക്കുന്നതിന് സഹായകമാണ്.
  • അശോകത്തൊലിയുടെ ചൂർണ്ണം വെള്ളത്തിൽ കലർത്തി കണ്ടം ചേർത്ത് ശീതളപാനീയമായും ഉപയോഗിക്കാം.
  • ത്വക്കിലെ നിറവ്യത്യാസങ്ങൾക്കും വൃണങ്ങ ൾക്കും അശോകത്തൊലി വെള്ളത്തിലരച്ച് പുരട്ടാവുന്നതാണ്.
  • അശോകത്തിന്റെ തൊലി കഷായം വെച്ച് അരിച്ചെടുത്ത് തണുത്തശേഷം തേൻ ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറും.
English Summary: For as a medicine for women mensus related diseases use ashoka
Published on: 12 May 2021, 07:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now