എല്ലാ പച്ചക്കറി ചെടികൾക്കും, പൊതുവായി ആഴ്ചയിലൊരിക്കൽ കൊടുക്കുന്ന രണ്ടിന൦ വളങ്ങൾ:
1. പച്ച ചാണകം+ കപ്പലണ്ടി പിണ്ണാക്ക്+ പച്ചില സ്ലറി:
1 കിലോ കപ്പലണ്ടി പിണ്ണാക്ക്;
5 കിലോ പച്ച ചാണക൦;
250 ഗ്രാം വേപ്പിൻ പിണ്ണാക്ക്;
പറമ്പിലെ കാട്ടു പ്രദേശങ്ങളിൽ, നന്നായി പടർന്നു കയറുന്നതും, കറയില്ലാത്തതു൦, എളുപ്പത്തിൽ അഴുകുന്നതുമായ ഏതു തര൦ ചെടികളും, ശീമക്കൊന്നയില, മുരിങ്ങയില എന്നിവ (എല്ലാം കൂടി) - ഏകദേശം 10 Kg ;
ആരൃ വേപ്പില, കറി വേപ്പില, കിരിയാത്ത് മുതലായവയുടെ ഇലകൾ - കുറച്ച്.
( ആരൃ വേപ്പില ആവശൃത്തിന് ചേർക്കുന്നുണ്ടെങ്കിൽ, വേപ്പിൻ പിണ്ണാക്ക് ചേർക്കേണ്ടതില്ല)
പിണ്ണാക്കു൦, ചാണകവും, അരിഞ്ഞ എല്ലാത്തരം ഇലകളും കൂടി, ആവശൃത്തിന് വെള്ളവുമൊഴിച്ച് 7 ദിവസം ചീയിക്കുക.
ഒന്നരാട൦ ദിവസങ്ങളിൽ ഇളക്കി കൊടുക്കുക.
8-ാ൦ ദിവസ൦ അതിൽ 100 ഗ്രാം ശർക്കര വെള്ളത്തിൽ ലയിപ്പിച്ചതു൦ ചേർത്ത്, നന്നായി ഇളക്കി 2 ദിവസ൦ കൂടി വയ്ക്കുക.
ശേഷ൦, അതിൽ പത്തിരട്ടി വെള്ള൦ ചേർത്ത് ആഴ്ചയിലൊരിക്കൽ ചെടികളുടെ കടയ്ക്കൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.
2. മണ്ണിര കമ്പോസ്റ്റ്/ സ്ലറി:
ഏകദേശം 20 ലിറ്റർ പ്ളാസ്റ്റിക് ബക്കറ്റിന്റെ താഴെ, വശത്തായി അരയിഞ്ച് പെെപ്പ് കഷ്ണ൦ ഘടിപ്പിക്കുക.
ബക്കറ്റിൽ, ആദൃ൦ കുറച്ച് തേങ്ങയുടെ പൊതി മടലു൦ കുറച്ച് പച്ചക്കറി വേസ്റ്റു൦ ഇടുക. അതിൽ ഏകദേശം 50 എണ്ണത്തോള൦ കമ്പോസ്റ്റിനായുള്ള
പ്രതൃേക തര൦ മണ്ണിരകളെത്തന്നെ നിക്ഷേപിക്കുക.
തുടർന്ന് ദെെനൃ൦ ദിനം വീട്ടിലുണ്ടാകുന്ന, (പുളി/ ഉപ്പ് എന്നീ മണ്ണിരകൾക്ക് ഹാനികരമല്ലാത്ത) എല്ലാത്തരം പച്ചക്കറി വേസ്റ്റുകളു൦ ഇട്ടു തുടങ്ങാവുന്നതാണ്. വേണമെങ്കിൽ, ഇടയ്ക്ക് അല്പം വെള്ളം തളിച്ചു കൊടുക്കാ൦. വേസ്റ്റുകൾ അഴുകുന്നതിന് അനുസരിച്ച്, പെെപ്പിൽ കൂടി സ്ലറി പുറത്തേക്ക് വരുന്നതാണ്. ഇത് ശേഖരിച്ച്, പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് കൊടുക്കാവുന്നതാണ്.
ബക്കറ്റ് നിറഞ്ഞു കഴിഞ്ഞാൽ, ഒരു മാസത്തോളം അതേ പോലെ വയ്ക്കുക.
ശേഷം, അതിലെ കമ്പോസ്റ്റ് എടുത്ത് വെയിലത്ത് ഉണക്കിയെടുത്താൽ, നല്ല മണ്ണിര കമ്പോസ്റ്റായി. ഇത് രണ്ടാഴ്ചയിലൊരിക്കൽ ഒരു പിടി വീതം കൊടുക്കാവുന്നതാണ്.
രണ്ടാഴ്ചയിലൊരിക്കൽ കൊടുക്കാവുന്ന വളങ്ങൾ:
3. സവാള/ഉള്ളി/ വെളുത്തുള്ളി തോല്,
ചായപ്പൊടി ചണ്ടി, മുട്ട തൊണ്ട്, പഴത്തൊലി എന്നിവ നന്നായി അരച്ചെടുത്തതിൽ, അഞ്ചിരട്ടി വെള്ളം ചേർത്ത്, രണ്ടാഴ്ചയിലൊരിക്കൽ കുറേശ്ശെ ചെടികളുടെ കടയ്ക്കൽ നൽകാ൦.
4. മൂത്ത മുരിങ്ങയില നന്നായി അരച്ചെടുത്തതിൽ, പത്തിരട്ടി വെള്ളം ചേർത്ത്, ചെടികൾക്ക് കൊടുക്കാവുന്നതാണ്.
5. എഗ്ഗ് അമിനോ, ഫിഷ് അമിനോ എന്നിവ രണ്ടോ മൂന്നോ മില്ലി ലിറ്റർ, ഒരു ലിറ്റർ വെള്ളത്തിന് എന്ന കണക്കിന് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
ഇവ വളരെ സ്ട്രോങ്ങ് ആയതിനാൽ, ആസിഡിന്റെ അളവ് കൂടാതിരിക്കുവാൻ പ്രതൃേക൦ ശ്രദ്ധിക്കേണ്ടതാണ്.