Organic Farming

വീടുകളിൽ ഉള്ളി കൃഷി ചെയ്യാൻ കമ്പോസ്റ്റും ബയോഗ്യാസ് സ്ലറിയും മതി

ഉള്ളി

അടുക്കളയിലെ ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി എന്ന് പറയുന്നത്. ഉള്ളി വീട്ടിൽ തന്നെ കൃഷി ചെയ്യാം.  സാധാരണ ഒരു ഉള്ളി നടുകയാണെങ്കിൽ അതിൽ നിന്നും ഒന്നു മുതൽ എട്ടു വരെ ഉള്ളികൾ വരെ ലഭിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

ഉള്ളി വിത്ത്‌ തിരഞ്ഞെടുക്കുമ്പോൾ (Selection of Onion seed)

വിളവെടുപ്പ് സമയമാകുമ്പോഴേക്കും ഇതിൻറെ തണ്ടുകൾ ചെടികൾക്ക് താഴേക്ക് വരുന്നതായി കാണാൻ കഴിയും. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഉള്ളി തന്നെയാണ് കൃഷിക്ക് വേണ്ടി എടുക്കേണ്ടത്. കടയിൽ നിന്നും വാങ്ങുന്നതിൽനിന്നും നല്ല ആരോഗ്യമുള്ള കേടില്ലാത്ത ഉള്ളി വേണം എടുക്കാൻ.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലോ ഗ്രോബാഗിലോ വീട്ടിലും ഉള്ളി കൃഷി ചെയ്യാം. ചെറിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും (Garlic) വിത്ത് കടയില്‍നിന്നും വാങ്ങിക്കുന്ന ഉള്ളിയില്‍നിന്നും തിരഞ്ഞെടുക്കാം. ഒരു സെന്റ് സ്ഥലത്തേക്ക് 4,5 കി.ഗ്രാം ഉള്ളിവിത്ത് വേണ്ടിവരും.

കേരളത്തില്‍ പൊതുവെ തണുപ്പ് കൂടുതലുള്ളതും കഠിനമഴക്കാലത്തിനുശേഷമുള്ള കാലാവസ്ഥാ സമയത്താണ് ഉള്ളിക്കൃഷിക്ക് യോജിച്ചത്. ആഗസ്ത് മുതല്‍ സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍, ജനുവരിവരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. ചെറിയ ഉള്ളിക്കും വലിയ ഉള്ളിക്കും ഇത് ബാധകമാണ്.

മണ്ണൊരുക്കുന്ന രീതി (Way of soil Preparation)

കടയില്‍നിന്ന് വാങ്ങുന്ന ഉള്ളിയില്‍നിന്ന് ചീഞ്ഞവയും കേടുവന്നവയും മാറ്റി വെയിലത്ത് ചെറുതായി ഉണക്കി വിത്താവശ്യത്തിന് ഉപയോഗിക്കാമെങ്കിലും വിളഞ്ഞ് ആരോഗ്യമുള്ള ഉള്ളിവിത്തുകളാണ് നല്ല വിള പ്രദാനം ചെയ്യുന്നത്.

ആദ്യം നേഴ്‌സറികളില്‍ വിത്തുപാകി തൈകള്‍ ഉണ്ടാക്കി പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. വലിയതോതിലുള്ള മഴ ഉള്ളി കൃഷിക്ക് ദോഷകരമായി വരാറുണ്ട്.

ഇതിന് വെള്ളം നനയ്ക്കുന്നത് ഒരു ദിവസം ഒരു പ്രാവശ്യം മാത്രം മതി. മഴയുള്ള സമയങ്ങളിൽ കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഒരുപാട് വെള്ളം ഇതിൽ വരുമ്പോൾ ഇത് ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. വെള്ളമൊഴിക്കുകയാണെങ്കിലും മണ്ണ് ഒന്ന് നനയുന്ന രീതിയിൽ മാത്രം ഒഴിച്ച് കൊടുത്താൽ മതി. ഉള്ളി നട്ടതിനുശേഷം 20 ദിവസം ആകുമ്പോഴേക്കും തളിർപ്പുകൾ വരുന്നതായി കാണാൻ കഴിയുന്നു. 

നേഴ്‌സറിക്കായി മണ്ണ് കിളച്ച് പരുവപ്പെടുത്തി കാലിവളവും കുമ്മായവും ചേര്‍ത്തുവയ്ക്കണം. സെന്റിന് 100 കി.ഗ്രാം കാലിവളവും രണ്ടു കി.ഗ്രാം കുമ്മായവുമാവാം. 750 സെ. മീ. നീളം 100 സെ.മീ. വീതി 15 സെ. മീ. ഉയരവുമുള്ള ബെഡുകള്‍ എടുത്ത് അതില്‍ വരിവരിയായി ഉള്ളിവിത്ത് പാകാം.

വളം ചെയ്യുന്ന രീതി (Fertilizer application)

ആര്‍ക്ക കല്യാണ്‍ എന്ന ഇനമാണ് കേരളത്തിനു പറ്റിയത്. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം. പ്രധാന കൃഷിയിടം കിളച്ച് കാലിവളം ചേര്‍ത്തശേഷം 15 സെ. മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് 10 സെ. മീ. അകലത്തില്‍ തൈകള്‍ നടാം.

അടിവളം ചേർത്ത് ഉള്ളി മ‍ണ്ണിൽ നട്ടുകൊടുക്കാം. ഗ്രോബാഗിലും നടാവുന്നതാണ്. ഒരു ഗ്രോബാഗിൽ നാലോ അഞ്ചോ ഉള്ളി നടാം.

മണ്ണിലാണെങ്കിൽ ജലസേചനം, കളയെടുപ്പ്, മണ്ണ് കയറ്റിക്കൊടുക്കല്‍ എന്നിവ യഥാസമയം ചെയ്യണം. ഒന്നരമാസം കഴിഞ്ഞ് മേല്‍വളം നൽകണം. 

ഒരു സെന്റ്‌ 600 ഗ്രാം വിത്ത് മതിയാകും. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍ 10 കി.ഗ്രാം ഉള്ളി ലഭിക്കും. അടിവളമായി കാലിവളം (cattle based fertilizer) ഇട്ട് മണ്ണിളക്കി ഒരടിവീതിയില്‍ വാരങ്ങള്‍ എടുത്താണ് കൃഷി ചെയ്യേണ്ടത്.

നട്ടശേഷം ഉടന്‍ നനച്ചുകൊടുക്കേണ്ടതുണ്ട്. നടുമ്പോള്‍ അടിവളമായി രാസവളം ചേര്‍ക്കുന്നതില്‍ തെറ്റില്ല. 600 ഗ്രാം യൂറിയ, ഒരു കി.ഗ്രാം രാജ്‌ഫോസ്, 500 ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ നടുന്നസമയം അടിവളമായി ചേര്‍ക്കുക.

ആറ് ആഴ്ചയ്ക്കുശേഷം 600 ഗ്രാം യൂറിയ ചേര്‍ക്കാം. ബയോഗ്യാസ് സ്ലറി (Biogas slurry) ഏറ്റവും അനുയോജ്യമാണ്. മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നനയ്ക്കുന്നത് നല്ലതാണ് ഉള്ളി വിളവെടുക്കാന്‍ ഏകദേശം 140 ദിവസം വേണ്ടിവരും.

ചെടി പൂവിട്ട് ഉണങ്ങി വന്നാൽ ഉള്ളി പറിക്കാൻ പാകമായി എന്നാണർഥം. ഉള്ളിത്തണ്ടും ഭക്ഷ്യയോഗ്യമാണ്. ചെടിയടക്കം ഉള്ളിക്ക് ആവശ്യക്കാർ ഏറെയാണ്. നട്ട് ഏകദേശം 65 ദിവസമാകുന്നതോടെയാണ് ചെറിയ ഉള്ളി പറിക്കാൻ പ്രയമാകുക. പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം. 


English Summary: For onion farming use biogas slurry and compost

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine