Updated on: 30 May, 2022 8:34 PM IST
Frankincense

സുഗന്ധമുണ്ടാക്കാന്‍ എന്നതിനപ്പുറം ഒട്ടേറെ ഔഷധ ഗുണങ്ങളും കുന്തിരിക്കത്തിനുണ്ട്. ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്‌. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കർപ്പൂരം എന്നിവ കുന്തിരിക്കവും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്‌.

തൊലിപ്പുറത്ത് ഉപയോഗിക്കാൻ പാടില്ലെങ്കിലും ജ്വരം, വിയർപ്പ്, കഫം എന്നീ അവസ്ഥകളെ ശമിപ്പിക്കും. ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമായ നാട്ടുമരുന്നാണ് കുന്തിരിക്കം. ക്രിസ്ത്യൻ പള്ളികളിൽ ധൂപക്കുറ്റികളിൽ ഇവ നിറച്ച് കത്തിച്ച് പുകയുണ്ടാക്കുന്നു. കൂടാതെ ഔഷധങ്ങളിലെ ചേരുവയായും വാർണീഷ് നിർമിക്കുന്നതിനും കുന്തിരിക്കം ഉപയോഗിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തുളസിയില ചവച്ചുതിന്നാം, കിടക്കയിൽ വിതറാം; എന്തിനെന്നല്ലേ...

സുഗന്ധപദാർത്ഥങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന കുന്തിരിക്കം, ഈ മരത്തിന്റെ പശയാണ്.   തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌ കുന്തിരിക്കം.  മീനം, മേടം മാസങ്ങളിലാണ് പൂവിടുന്നത്. തടിയിൽ കാതൽ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും നല്ല തൂക്കമുള്ള തടിയാണ്‌ ഈ വൃക്ഷത്തിനുള്ളത്.  മൂന്നു മുതല്‍അ‍ഞ്ചു മീറ്റര്‍വരെ ഉയരമുണ്ടാകും.  രണ്ടു തരം കുന്തിരിക്കമാണുള്ളത്. കറുപ്പും വെള്ളയും. കറുപ്പിനാണ് വില കൂടുതൽ. ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ബോസ്വെല്ലിയ സെറാറ്റ വർഗത്തിൽപെട്ട വെളുത്ത കുന്തിരിക്കമാണ് പൂജ ദ്രവ്യമായി ഉപയോഗിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: വേനൽ മഴ: സുഗന്ധ വിളകൾക്ക് രോഗം വരാതെ സൂക്ഷിക്കാം

കൃഷിരീതി

കേരളത്തിൽ എല്ലായിടത്തും കൃഷി ചെയ്യാനാകുന്ന മരമാണ് കുന്തിരിക്കം. നന്നായി മൂത്ത വിത്തുകളാണ് തൈകളാക്കേണ്ടത്. പോളിത്തീൻ കവറുകളിൽ ഇവ നട്ടു വളർത്താം. പെട്ടന്ന് തന്നെ വളർന്നു കിട്ടുമെങ്കിലും നല്ല ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കിൽ ഉണങ്ങിപ്പോകും. എന്നാൽ മൂന്ന് നാല് മാസങ്ങൾക്കുള്ളിൽ തൈ നല്ല വെയിൽ ഉള്ള സ്ഥലത്ത് മാറ്റി നടാം. ചെടിയിൽ ധാരാളം പച്ച നിറത്തിലുള്ള ഇലകളും മഞ്ഞ കലർന്ന വെള്ള പൂക്കളും ഉണ്ടാകും. ഓരോ കുലയിലും ഒട്ടേറെ കായ്കളും ഉണ്ടാകും.

തൈമരങ്ങള്‍ക്ക് ഒന്നര മീറ്റര്‍ ഉയരമുണ്ടാകും. ഈ മരങ്ങളുടെ കറയാണ് സുഗന്ധം പരത്തുന്ന കുന്തിരിക്കമായി മാറുന്നത്. മരത്തിന്റെ തൊലിയില്‍ കത്തി ഉപയോഗിച്ച് മുറിവുകളുണ്ടാക്കുന്നു. ഈ മുറിവുകളിലൂടെ പുറത്തേക്കു വരുന്ന കറ തണലില്‍ ഉണക്കിയെടുത്ത് കുന്തിരിക്കമായി മാറ്റുകയാണ് ചെയ്യുന്നത്. മൂന്നാഴ്ചയെടുക്കും കറ ഉണങ്ങി കുന്തിരക്കമായി പാകപ്പെടാന്‍.

ബന്ധപ്പെട്ട വാർത്തകൾ: ചെറിയ മുതല്‍മുടക്കിൽ നല്ല വരുമാനം നേടാൻ സഹായിക്കുന്ന കൃഷിരീതി: മൈക്രോഗ്രീന്‍സ്

തൈകൾ തൃശ്ശൂർ വന ഗവേഷണ കേന്ദ്രത്തിൽ ലഭിക്കും. വനനശീകരണവും കാലാവസ്ഥാവ്യതിയാനവും മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണീ സുഗന്ധ വൃക്ഷം. ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 10- 15 മീറ്റര്‍ അകലം പാലിക്കാം. എന്നാല്‍ കാറ്റിനെ പ്രതിരോധിക്കുന്ന കുന്തിരിക്കം മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചു കാണാറില്ല. അഥവാ ബാധിച്ചാല്‍ തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ കുന്തിരിക്കം സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചില പ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നു തീര്‍ക്കാറുണ്ട്. രണ്ടുവര്‍ഷം കൊണ്ടു തന്നെ 4-6 മീറ്റര്‍ ഉയരം വെക്കുന്ന ഇത് നാലുവര്‍ഷം കൊണ്ടുതന്നെ പുഷ്പിക്കും. കാടിനോട് ചേര്‍ന്ന സ്വാഭാവിക പരിസ്ഥിതിയില്‍ നല്ല വളര്‍ച്ച കാണിക്കും. വളരെപ്പെട്ടെന്ന് വളര്‍ന്നു വലുതാകുന്നത് കൊണ്ടുതന്നെ 5-6 വര്‍ഷം കൊണ്ടുതന്നെ കറ ഊറി വരും. ഇത്തരം മരങ്ങളില്‍ നിന്ന് 10 മുതല്‍ 50 കിലോഗ്രാം വരെ കുന്തിരിക്കം ലഭിക്കും.

English Summary: Frankincense can be grown to generate income
Published on: 30 May 2022, 08:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now