1. Grains & Pulses

ചെറിയ മുതല്‍മുടക്കിൽ നല്ല വരുമാനം നേടാൻ സഹായിക്കുന്ന കൃഷിരീതി: മൈക്രോഗ്രീന്‍സ്

വിദേശരാജ്യങ്ങളിൽ പോലും പ്രചാരമുള്ള ഒരു കൃഷിരീതിയാണ് മൈക്രോഗ്രീൻസ്. വിവിധ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് ഈ കൃഷിരീതി ചെയ്യുന്നത്. അധികം മുതൽമുടക്കൊന്നും ഇറക്കാതെ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുന്ന ഒരു ബിസിനസ്സാണിത്. പ്രത്യേകിച്ചും കോവിഡ് കാലങ്ങളിൽ വീട്ടിലിരുന്ന് ചെയ്യാൻ പറ്റിയ ഒരു സംരംഭമാണിത്. കുട്ടികള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെയാണ് ആവശ്യക്കാർ. അതുകൊണ്ട് ഡിമാൻഡ് ഏറെയാണ്.

Meera Sandeep
Microgreens: Cultivation method that helps to get a good return on small investment
Microgreens: Cultivation method that helps to get a good return on small investment

വിദേശരാജ്യങ്ങളിൽ പോലും പ്രചാരമുള്ള ഒരു കൃഷിരീതിയാണ് മൈക്രോഗ്രീൻസ്. വിവിധ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് ഈ കൃഷിരീതി ചെയ്യുന്നത്. അധികം മുതൽമുടക്കൊന്നും ഇറക്കാതെ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുന്ന ഒരു ബിസിനസ്സാണിത്. പ്രത്യേകിച്ചും കോവിഡ് കാലങ്ങളിൽ വീട്ടിലിരുന്ന് ചെയ്യാൻ പറ്റിയ ഒരു സംരംഭമാണിത്. കുട്ടികള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെയാണ് ആവശ്യക്കാർ. അതുകൊണ്ട് ഡിമാൻഡ് ഏറെയാണ്. മണ്ണില്‍ ഇറങ്ങാതെ, ദേഹത്ത് മണ്ണ് പറ്റാതെ കര്‍ഷകനായി മാറാനുള്ള അവസരമായാണ് യുവ തലമുറ മൈക്രോഗ്രീനിനെ കാണുന്നത്.  മൈക്രോഗ്രീനുകള്‍ വിറ്റാമിനുകളുടേയും മറ്റും കലവറയുമാണ്.

മൈക്രോഗ്രീന്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പണ്ടുകാലത്ത് ധന്യവര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിച്ചിരുന്ന അതേരീതി തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. എന്നാല്‍ വിത്ത് മുളച്ചു ഏതാനും ദിവസം മാത്രം പ്രായമായ ചെടികളെയാണ് മൈക്രോഗ്രീന്‍സ് എന്നു വിളിക്കുന്നത്. സാധാരണയായി ചെറുപയറുകളാണ് ഈ രീതിയില്‍ കൂടുതലായും ഉപയോഗിക്കുന്നതെങ്കിലും  ചെറുപയർ ഒരു മൈക്രോഗ്രീന്‍ അല്ല.   റാഡിഷ്, ബോക് ചോയ്, സൂര്യകാന്തി മൈക്രോഗ്രീനുകള്‍ക്ക് നമ്മുടെ നാട്ടിലും ആവശ്യക്കാര്‍ ഏറെയാണ്. ലോകത്ത് ഏകദേശം 150ല്‍ പരം മൈക്രോഗ്രീനുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. നമ്മുടെ നാട്ടില്‍ തന്നെ 25 ഓളം തരം മൈക്രോഗ്രീനുകളുണ്ട്.

കൃഷിരീതി എങ്ങനെ?

ചകിരിച്ചോറാണ് മൈക്രോഗ്രീന്‍ വളര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യം. ന്യൂസ് പേപ്പറിലും, ടിഷ്യൂപേപ്പറിലും മറ്റും മൈക്രോഗ്രീനുകള്‍ മൈക്രോഗ്രീനുകള്‍ വളര്‍ത്തുമ്പോൾ  വേരുകള്‍ വഴി കാര്‍ബണും മറ്റും വലിച്ചെടുക്കുന്നത്തിന് ഇടയാകും.  ഇതു ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തും. അടിവശം തുളകളുള്ള ഒരു ട്രേയില്‍ ചകിരിച്ചോറ് അടുക്കുക. തുടര്‍ന്ന് മുളപ്പിക്കേണ്ട വിത്തുകള്‍ അതില്‍ വിതറുക. ഒന്ന് ഒന്നിനുമേല്‍ വരാത്ത രീതിയില്‍ വേണം വിത്തുകള്‍ വിതറാന്‍. ശേഷം വെള്ളം തളിച്ചശേഷം ഒരു തുണിയോ അല്ലെങ്കില്‍ മറ്റൊരു ട്രേയോ കൊണ്ട് മൂടുക. തുടര്‍ന്നു ഇത് ഇരുട്ടുള്ള ഒരു റൂമില്‍ വയ്ക്കുക. വയ്ക്കുന്നതിനു മുമ്പ് അടിയില്‍ വെള്ളം നിറച്ച ഒരു പാത്രം കൂടി ക്രമീകരിക്കണം.

വിത്തുകള്‍ വിതറിയ പത്രം മുങ്ങിപോകാത്ത രീതിയല്‍ ആ പാത്രത്തിന്റെ അടിവശം വെള്ളത്തില്‍ മുട്ടിനില്‍ക്കുന്ന രീതിയിലാകണം ഈ ക്രമീകരണം. രണ്ടു, മൂന്നു ദിവസത്തിനുള്ളില്‍ മുള വരും. തുടര്‍ന്നു ഈ ട്രേകള്‍ വെളിച്ചം ലഭിക്കുന്ന രീതിയില്‍ ട്യൂബ് ലൈറ്റുകളുടേയും മറ്റും അടിയില്‍ ക്രമീകരിക്കണം. 10 ദിവസത്തിനുള്ളില്‍ മൈക്രോഗ്രീനുകള്‍ പാകമാകും.

അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം.

വരുമാനമെങ്ങനെ നേടാം?

നല്ലരീതിയില്‍ മൈക്രോഗ്രീന്‍ വളര്‍ത്തുകയാണെങ്കില്‍ മികച്ച വരുമാനം ഉറപ്പാണ്. കേരളത്തില്‍ തന്നെ മൈക്രോഗ്രീനുകള്‍ വഴി മാസം 50,000 മുതല്‍ 70,000 രൂപവരെ കണ്ടെത്തുന്നവരുണ്ട്. വെറും 80- 100 ചതുരശ്ര അടി സ്ഥലത്തെ കൃഷിയില്‍ നിന്നു 10 കിലോയോളം മൈക്രോഗ്രീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നവരാണിവര്‍. വിത്ത് മാത്രമാണ് മൈക്രോഗ്രീനുകളുടെ ചെലവ്. വളങ്ങളോ മറ്റും ഇവിടെ ഉപയോഗിക്കുന്നില്ല. ശുദ്ധമായ ജലവും വെളിച്ചവും മാത്രമാണ് ആവശ്യം.

മൈക്രോഗ്രീനുകൾ പാകം ചെയ്യാതെ പച്ചയ്ക്കു കഴിക്കുന്നതാണ് ഏറ്റവും നല്ലത്. മൈക്രോഗ്രീനുകളുടെ വേര് വരെ ഭക്ഷ്യ യോഗ്യമാണ്. ഡോക്ടര്‍മാര്‍ മുതല്‍ ആരോഗ്യ വിദഗ്ധര്‍ വരെ ഇന്നു മൈക്രോഗ്രീനുകളെ പ്രമോട്ട് ചെയ്യുന്നുണ്ട്. സ്ഥിരമായി മൈക്രോഗ്രീനുകള്‍ വിപണിയില്‍ എത്തിക്കാനായാല്‍ സ്ഥിരവരുമാനം ഉറപ്പാക്കാം. ഭക്ഷണത്തിനു പുറമേ റസ്‌റ്റോറന്റുകളിലും മറ്റും അലങ്കാരമായും മൈക്രോഗ്രീനുകള്‍ ഉപയോഗിക്കുന്നുണ്ട്.

English Summary: Cultivation method that helps to get a good return on small investment: Microgreens

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds