ഏറെ മുടക്കുമുതലില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന വിളയാണ് കൂണ്‍. രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കൂണിന്റെ പോഷകഗുണങ്ങളും ഔഷധ ഗുണങ്ങളും അവയെ ശ്രദ്ധിക്കപ്പെടുത്തുന്ന ഘടകങ്ങളാണ്.
ഈ വിളയ്ക്ക് പ്രത്യേക പരിചരണമോ വളമോ നൽകേണ്ട ആവശ്യം വരുന്നില്ല. കൃഷി ചെയ്യാൻ മണ്ണ് പോലും ആവശ്യമില്ല. നിങ്ങൾക്കും കൂൺ കൃഷി ചെയ്ത് വരുമാനമുണ്ടാക്കാം.
അതിനായി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടു കൂടി കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 1982 മുതൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ RUDSET ഇൻസ്റ്റിറ്റ്യൂട്ട് (RTA ഗ്രൗണ്ടിന് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ) വനിതകൾക്കായി സംഘടിപ്പിക്കുന്ന കൂൺ കൃഷിയിൽ ഒരു ദിവസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാം.
For that with the approval of the Central Government, Canara Bank and SDME Trust, a free self - employment training institute operating in Kannur district since 1982, can participate in one day free training in mushroom cultivation organized by the RUDSET Institute (near RTA Ground, Kanjirangad, Taliparamba, Kannur) for women.
താലപര്യമുള്ളവർ ഫെബ്രവരി 12 ന് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുക. ഫെബ്രുവരി 10ന് മുമ്പായി 0460- 2226573 / 9961336326 എന്ന നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 വനിതകൾക്ക് അവസരം ലഭിക്കും.