1. Organic Farming

തൊടിയിൽ നിന്നും കിട്ടുന്ന കൂൺ കഴിക്കാമോ?

കർക്കിടകമാസത്തിൻ്റെ മുന്നോടിയായി പറമ്പുകളിൽ പ്രകൃതിദത്ത കൂണുകൾ കാണും. അവ പറിച്ചെടുത്ത് ഉപയോഗിക്കും മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൂൺ കഴിച്ചുള്ള ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കാം. ഏതൊക്കെ കൂൺ ഭക്ഷ്യയോഗ്യമാണ്..!!!* പറമ്പിൽ നിന്നും പറിച്ചെടുക്കുന്ന കൂൺ നല്ലവണ്ണം വിരിഞ്ഞത് ഉപയോഗിക്കരുത്. അത് പോലെ മൊട്ടുപോലുള്ളവയും പറിക്കരുത്. പറിച്ചെടുത്ത കൂൺ മുറിച്ച് മഞ്ഞൾപ്പൊടി പുരട്ടി വെച്ചാൽ ചുവപ്പ്, ബ്രൗൺ ഇവയിലേതെങ്കിലും കളറിൽ കണ്ടാൽ കഴിക്കരുത്.

Arun T

കർക്കിടകമാസത്തിൻ്റെ മുന്നോടിയായി പറമ്പുകളിൽ പ്രകൃതിദത്ത  കൂണുകൾ കാണും. അവ പറിച്ചെടുത്ത് ഉപയോഗിക്കും മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ  കൂൺ കഴിച്ചുള്ള ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കാം.

Natural mushrooms are found in the yards before the month of Karkada. Before picking them up and using them, you can avoid food poisoning by eating mushrooms if you take care of the following points.

ഏതൊക്കെ കൂൺ ഭക്ഷ്യയോഗ്യമാണ്..!!!

പറമ്പിൽ  നിന്നും പറിച്ചെടുക്കുന്ന കൂൺ  നല്ലവണ്ണം വിരിഞ്ഞത് ഉപയോഗിക്കരുത്.

അത് പോലെ മൊട്ടുപോലുള്ളവയും പറിക്കരുത്.

പറിച്ചെടുത്ത കൂൺ മുറിച്ച് മഞ്ഞൾപ്പൊടി പുരട്ടി വെച്ചാൽ ചുവപ്പ്, ബ്രൗൺ ഇവയിലേതെങ്കിലും കളറിൽ കണ്ടാൽ കഴിക്കരുത്.

വേവിച്ചാൽ മൂത്രത്തിൻ്റെ മണം വരികയോ,വെള്ളം കറുത്ത കളറിൽ വരികയോ ചെയ്താൽ വിഷാംശമുണ്ട്.

ചൂടാക്കുമ്പോൾ മൂക്കിൻ്റെ തുമ്പിൽ അസ്വസ്ഥത കാണുന്നുണ്ടെങ്കിൽ ആ കൂൺ ഉപയോഗിക്കാൻ പാടില്ല.

കൂൺ വിശേഷങ്ങൾ                                            

വൈക്കോൽ കൂനയിൽ ഉണ്ടാകുന്ന കൂൺ ആണ് വൈക്കോൽ കൂൺ.ഇത് ഭക്ഷ്യയോഗ്യമാണ്. ഗാനോഡർമ്മ എന്ന ഇനം കൂണിൽ നിന്നും ക്യാൻസറിന് എതിരെയുള്ള മരുന്ന് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ 2 തരം കൂൺ മാത്രം കൃഷി ചെയ്യുന്നുണ്ട്

ചിപ്പിക്കൂണും, പാൽ കൂണും.

പിന്നെ എസിയിൽ ബട്ടൺ കൂൺ കൃഷിയും കുറഞ്ഞ രീതിയിൽ നടത്തുന്നുണ്ട്.

ചിപ്പിയുടെ മണവും,രൂപവുമുള്ളതിനാലാണ് ചിപ്പി കൂൺ എന്ന പേര് വന്നത്.

Mushroom Specials

Hay mushrooms are mushrooms that are produced in a heap of hay. It is edible.

The anti-cancer drug has been found in the mushrooms of ganoderma.

Kerala grows only 2 types of mushrooms

Chipkun and milk mushrooms.

And the button mushroom cultivation in AC is also done in a low .

The name chippy mushroom is derived from the smell and appearance of the chip.

Mushroom

ചിപ്പി കൂണിൻ്റെ ആയുസ്സ് ഒരു ദിവസവും, പാൽ കൂണിൻ്റേത് 4 ദിവസം വരെയുമാണ്.

പാൽ കൂണിനെ സമ്മർ കൂൺ എന്നും പറയാറുണ്ട്.

ചിപ്പിക്കൂൺ ഈർപ്പം കൂടുതൽ ഉള്ള സമയത്താണ് കൂടുതൽ ഉണ്ടാകുന്നത്.

കടപ്പാട്:

വിദ്യ.ടി.എ

പ്രൊഫസർ,

കാർഷിക സർവകലാശാല

റേഡിയോ എടയൂർ

കുറഞ്ഞ ചെലവിൽ കൂൺകൃഷി

കുറഞ്ഞ മുതൽമുടക്കിൽ ചെയ്യാവുന്നതും പ്രാദേശികമായി വിപണി നേടാനായാല്‍ നിത്യവരുമാനം ഉറപ്പാക്കാവുന്നതുമായ സംരംഭമാണ് ചിപ്പിക്കൂൺ വളർത്തൽ. ഒരു കൂൺ ബെഡ്ഡു പോലും പാഴാവാതെ മികച്ച രീതിയിൽ കൃഷിയും സുസ്ഥിര വരുമാനവും നേടുന്നവർ, വിശേഷിച്ച് വനിതകൾ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. തട്ടി മുട്ടി നീങ്ങുന്നവരും ഇടയ്ക്കു നിർത്തിപ്പോകുന്നവരും കുറവല്ലതാനും. കൂൺതട നിർമാണം, നിരന്തരപരിപാലനം, വിപണി കണ്ടെത്തല്‍ എന്നിവയൊക്കെ അൽപം അധ്വാനം നിറഞ്ഞതാണെന്നു പറയും രണ്ടാമത്തെ കൂട്ടർ. അതുതന്നെയാണ് കൂൺ കൃഷിയിലെ വെല്ലുവിളിയും സംതൃപ്തിയുമെന്ന് ആദ്യ വിഭാഗവും.

കൂൺകൃഷി ചെയ്യുന്നവരിൽ പലരും കൂൺ ബിരിയാണി, കൂൺ കട്‌ലറ്റ്, കൂൺ സമൂസ തുടങ്ങിയ മൂല്യവർധിത വിഭവങ്ങളിലേക്കു കടന്നിട്ടുണ്ട്. വനിതകൾ സംഘമായി ചെയ്യുമ്പോൾ ഇത് കൂടുതൽ എളുപ്പമാകുന്നു. വലിയ ഓർഡറുകൾ ഏറ്റെടുക്കാനും വിപണനപ്രശ്നങ്ങൾ മറികടക്കാനും ഇത് സഹായകം.

കൂൺ കൃഷി, മൂല്യവർധന ഉൽപ്പന്നങ്ങൾ  തുടങ്ങിയവയുടെ  സംശയനിവാരണത്തിന് വിളിക്കുക

ബാലചന്ദ്രൻ, കൃഷിമിത്ര

9744718409

സംരംഭങ്ങൾക്ക് സാങ്കേതികവിദ്യകൾ

കേരള കാർഷിക സർവകലാശാല വികസിപ്പിച്ചതും സംരംഭങ്ങൾക്ക് ഉതകുന്നതുമായ സാങ്കേതികവിദ്യകളെക്കുറിച്ച് അറിയാൻ സർവകലാശാലയുടെ മണ്ണുത്തിയിലെ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടു (സിടിഐ)മായി ബന്ധപ്പെടാം. ഫോൺ: 0487 2371104

വാഴപ്പഴത്തിൽനിന്നും വാഴയിൽനിന്നും മൂല്യവധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യകൾ ലഭിക്കും തമിഴ്നാട്ടിലെ ട്രിച്ചിയിലുള്ള നാഷനൽ റിസർച്ച് സെന്റർ ഫോർ ബനാനയിൽ നിന്ന്. ഫോൺ: 0431 2618125.

മരച്ചീനിയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ കൾക്ക് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടുക. ഫോൺ: 0471 2598551

ഭക്ഷ്യസംസ്കരണരംഗത്തെ പ്രമുഖ ഗവേഷണസ്ഥാപനമായ മൈസൂരിലെ സിഎഫ്ടിആർഐയും ഒട്ടേറെ പുതുമയാർന്ന സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നുണ്ട്. ഫോൺ: 0821 2514534

പരിശീലനത്തിന് കെവികെ

കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട് കൃഷിവിജ്ഞാനകേന്ദ്രങ്ങൾ. കാർഷിക സംരംഭങ്ങൾ, വിശേഷിച്ച് ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒട്ടേറെ മേഖലകളിൽ സാങ്കേതികവിദ്യകളും പരിശീലനങ്ങളും നൽകുന്നുണ്ട് മിക്കവയും. വിശദവിവരങ്ങൾക്കു കെവികെകളുമായി ബന്ധപ്പെടുക.

 

തിരുവനന്തപുരം – 0472–2882086, കൊല്ലം – 0474–2663599,

ആലപ്പുഴ – 0479–2449268,

പത്തനംതിട്ട – 0469–2661821 ,

കോട്ടയം – 0481–2523120 ,

ഇടുക്കി – 04868–247541 ,

എറണാകുളം – 0484–2492450 ,

തൃശൂർ– 0487–2375855 ,

മലപ്പുറം – 0494–2686329 ,

പാലക്കാട് – 0466–2212279 ,

കോഴിക്കോട് – 0496–2662372 ,

വയനാട് – 04936–260411 ,

കണ്ണൂർ – 0460–2226087 ,

കാസർകോട് – 04994–232993

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംരംഭകർക്ക് പുതിയ സാധ്യതകളുമായി ചകിരി മില്ലുകൾ

English Summary: Mushrooms in the backyard- Are they fit for consumption

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds