Updated on: 30 April, 2021 9:21 PM IST
ഒരു ക്യാപ്സൂൾ അതിന്റെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു സ്റ്റാർച്ച് ബേസ്ഡ് ഉല്പന്നമാണ്.

കാര്‍ഷിക മേഖലയില്‍ മണ്ണിന്റെ ജലാഗിരണ സംഭരണ ശേഷി വര്‍ധിപ്പിക്കാനും മണ്ണൊലിപ്പും കുത്തൊഴുക്കും തടയാനും ജല സേചനത്തോത് കുറയ്ക്കാനും ഹൈഡ്രോജെൽ ഉപയോഗിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ജലം സംഭരിക്കാന്‍ ശേഷിയുള്ള പോളിമറുകളാണ് ഹൈഡ്രോജെല്‍.

പോളിമർ ഉപയോഗിച്ച് നിർമിക്കുന്ന ജെൽ സ്വാഭാവികമായി വിഘടിച്ചു പോകുന്നതാണ്. കൃഷിയിടത്തിലെ മണ്ണുമായി ഹൈഡ്രോജെൽ കലർത്തുകയാണ് ചെയ്യുന്നത്.ജലം ആഗിരണം ചെയ്യുന്ന ജെൽ അതിന്റെ വലുപ്പത്തിന്റെ മുന്നൂറു മടങ്ങായി സ്വയം വലുതാകുന്നു

ഇത് ചെടികളുടെ വേരുപടലത്തിൽ ഒട്ടിയിരിക്കുകയും മണ്ണിൽ ജലാംശം കുറയുന്ന അവസരത്തിൽ നനവ് പുറത്തുവിട്ട് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യും.ഇതിന്റെ ഉപയോഗം വഴി 10 മുതൽ 25 ശതമാനം വരെ വിളവർധനയും രേഖപ്പെടുത്തിയിരിക്കുന്നു

മാത്രവുമല്ല ജലസേചനത്തിൽ 40 മുതൽ 70 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കാനും കഴിയും. രാസവളം ജലത്തിൽ ലയിച്ച് ഒഴുകിപ്പോകുന്നത് തടയാനും ഹൈഡ്രോജെല്ലിന് കഴിയും.

ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനം 2012 മുതൽ തന്നെ പൂസ ഹൈഡ്രോജെൽ എന്ന പേരിൽ ഇത് ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ടെങ്കിലും വൻകിട കർഷകർക്കിടയിൽ മാത്രമാണ് ഇത് അറിയപ്പെട്ടിരുന്നത്

ഹൈഡ്രോജെൽ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ക്യാപ്സൂൾ രൂപത്തിൽ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.രണ്ട് ക്യാപ്സുൾ ഒരു ഗ്രോബാഗിൽ എന്ന നിലയിലാണ് കൊടുക്കേണ്ടത്.

ഇപ്പോൾ വേനൽ മഴ ഇത് കഴിഞ്ഞാൽ ഉടൻ ഉണ്ടാകാൻ പോകുന്ന വരൾച്ചയേ മുന്നേ കൂട്ടി കണ്ട് വേണ്ട മുൻകരുതൽ എടുക്കാം. ചെടി ചട്ടി, ഗ്രോബാഗ്, ഡ്രംമ്മിൽ കൃഷി ചെയ്യുന്നവർക്ക് വരൾച്ചയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല.വിളകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാൻ ഹൈഡ്രോജെൽ.ഒരു ക്യാപ്സൂൾ അതിന്റെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു സ്റ്റാർച്ച് ബേസ്ഡ് ഉല്പന്നമാണ്.

ക്യാപ്സ്യൂൾ ബോഡി, ഹ്യൂമൻ മെഡിസിനിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ബോഡി ആയതിനാൽ അടുത്ത വലിയ മഴക്കാലത്തോടെ അലിഞ്ഞ് ഇല്ലാതാകും. തെങ്ങ്, ജാതിക്ക എന്നിവയ്ക്ക് 20 ഉം കമുകിന് 10 ഉം വാഴയ്ക്ക് 8 ഉം പച്ചക്കറിക്ക് 4 ഉം ക്യാപ്സ്യൂളുകൾ വേരുപടത്തിനടുത്തേക്ക് സ്ഥാപിച്ച് മണ്ണിട്ട് മൂടി നനച്ചു കൊടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
കൃഷി വിജ്ഞാൻ കേന്ദ്ര (KVK), പാലക്കാട് (പട്ടാമ്പി)
ഫോൺ :0466 221 2279
ഡോ: വി.പി.ജെയിംസ്
ഫോൺ :94460 29235

English Summary: Hydrogel capsule to protect crops from drought
Published on: 08 April 2021, 06:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now