1. Grains & Pulses

വിറ്റാമിൻ ഇ സമ്പുഷ്ടമായ അളവിൽ അടങ്ങിയ 'ചെറുപയർ കഞ്ഞി' ശീലമാക്കാം

ചെറുപയർ ഒരു പയർവർഗ്ഗ ധാന്യമാണ്. പ്രധാനമായും ഇത് രണ്ടുതരത്തിലുണ്ട് പച്ചനിറത്തിലുള്ളതും മഞ്ഞ നിറത്തിലുള്ളതും. പച്ചനിറത്തിലുള്ള ചെറുപയർ ഏറെ ഗുണങ്ങൾ ഉള്ളതാണ്. രക്ത വർധനവിനും ശരീരത്തിന് ഓജസ്സും ബലവും ഉണ്ടാക്കുവാൻ ഈ പയർവർഗ്ഗ ധാന്യം അത്യുത്തമമാണ്. പുട്ടും ചെറുപയർ കറിയും അധ്വാനശീലരായവരുടെ ഭക്ഷണക്രമമാണ്.

Priyanka Menon
ചെറുപയർ കഞ്ഞി'
ചെറുപയർ കഞ്ഞി'

ചെറുപയർ ഒരു പയർവർഗ്ഗ ധാന്യമാണ്. പ്രധാനമായും ഇത് രണ്ടുതരത്തിലുണ്ട് പച്ചനിറത്തിലുള്ളതും മഞ്ഞ നിറത്തിലുള്ളതും. പച്ചനിറത്തിലുള്ള ചെറുപയർ ഏറെ ഗുണങ്ങൾ ഉള്ളതാണ്. രക്ത വർധനവിനും ശരീരത്തിന് ഓജസ്സും ബലവും ഉണ്ടാക്കുവാൻ ഈ പയർവർഗ്ഗ ധാന്യം അത്യുത്തമമാണ്. പുട്ടും ചെറുപയർ കറിയും അധ്വാനശീലരായവരുടെ ഭക്ഷണക്രമമാണ്. ചെറുപയറും ഉണക്കലരിയും കൂട്ടി കഞ്ഞിവെച്ച് പശുവിൽ നെയ്യ് ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് നാഡി സംബന്ധമായ രോഗങ്ങൾക്ക് പഴയ മുറപ്രകാരം ഉള്ള നല്ലൊരു ചികിത്സാരീതിയാണ്.

ശരീരപുഷ്ടിക്കും ബലത്തിനും ഇത് ഗുണം ചെയ്യും. പക്ഷേ ശരീരം തടിച്ചവർക്ക് അത്ര നല്ലതല്ലെന്നാണ് ആയുർവേദ വിധി. ആയുർവേദവിധിപ്രകാരം എണ്ണ തേച്ചു കുളിക്കുമ്പോൾ ചെറുപയർ പൊടി തേച്ചു കുളിക്കുന്നത് നല്ലതാണ്. ചെറുപയറിന്റെ ഉപയോഗം കണ്ണിന് വളരെ നല്ലതാണ്. കൂടാതെ പിത്തം, കഫം,മഞ്ഞപിത്തം, ജ്വരം,രക്തദോഷം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. ചെറുപയർ സൂപ്പ് രോഗം വന്നു മാറിയവർക്ക് പെട്ടെന്ന് ആരോഗ്യം കൈവരിക്കാൻ ഒതുങ്ങുന്ന ഒരു ഭക്ഷണക്രമമാണ്.

ചെറുപയർ സൂപ്പ് പാൽ ചേർത്ത് കഴിച്ചാൽ ഉദര പുണ്ണിന് നല്ലതാണ്. പ്രമേഹരോഗികൾക്കും വളരെ നല്ലതാണ്. 100 ഗ്രാം ചെറുപയർ 24 ഔൺസ് വെള്ളത്തിൽ പുഴുങ്ങി 6 ഔൺസ് ആക്കി കുറുകി പിഴിഞ്ഞെടുത്തു 3 ഔൺസ് വീതം രണ്ടു നേരം തേൻ ചേർത്ത് കഴിക്കാവുന്നതാണ്. നേത്ര സംബന്ധമായ പ്രശ്നങ്ങൾക്ക് ചെറുപയർപൊടി റോസ് വാട്ടർ ചേർത്ത് കണ്ണിനു മുകളിൽ പശ പോലെയാക്കി വെക്കുന്നത് നല്ലതാണ്. കണ്ണിന് കുളിർമയേകുവാനും നല്ലത്.

തേൾ കടിച്ച വിഷത്തിന് ചെറുപയറും കഷായവും വളരെ ഉത്തമമാണ്. ചെറുപയർ രണ്ട് ദിവസം വെള്ളം നനച്ച് വെച്ചാൽ മൂന്നാം ദിവസം ചെറിയ മുളപൊട്ടുന്നത് ആയി കാണാം മുളകൾ ഉണ്ടായ ചെറുപയർ സാധാരണപോലെ ഒറ്റയ്ക്കോ മറ്റു ആഹാരത്തോട് കൂടിയ പ്രഭാതത്തിൽ കഴിക്കുക. ഇതുകൊണ്ടു തന്നെ കഞ്ഞി ഉണ്ടാക്കി അല്പം മധുരവും തേങ്ങയും ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

There are two main types: green and yellow. Green beans have many benefits. This legume is perfect for increasing blood flow and giving vitality and strength to the body. Putt and green bean curry are the diet of the industrious. It is a good old-fashioned treatment for neurological ailments by adding ghee to cow's porridge with green beans and dried calories and eating it on an empty stomach. It is good for body fat and strength. But Ayurveda says that it is not good for obese people.

വിറ്റാമിൻ ഇ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ഈ കഞ്ഞി ഹൃദ്രോഗികൾക്ക് ഏറ്റവും ഫലം ചെയ്യുന്ന ഒരു ഭക്ഷണപദാർത്ഥമാണ്.

English Summary: Make a habit of 'bean porridge' which is rich in vitamin E Green beans have many benefits

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds