കൃഷി ചെയ്യുമ്പോൾ രണ്ടു രീതിയിൽ പ്രജനനം നടത്താം. തണ്ട്
മുറിച്ചു നട്ട് മുളപ്പിക്കുക. തൈകൾ ബാലാരിഷ്ടതയ്ക്കുശേഷം മാറ്റി സൗകര്യപ്രദമായ സ്ഥലത്ത് നടുക.
വേരിൽ അഥവാ വേരു മേഖലയിൽ പറ്റിയിരിക്കുന്ന മണ്ണിനും വേരിനും ക്ഷതമേൽപ്പിക്കാതെ തെകൾ കോരിക കൊണ്ട് കുഴിച്ച് കോരിയെടുത്ത് ഇലകൾ പോലും വാടാതെ തണൽ കൊടുത്ത് സംരക്ഷിക്കാം.
കരിങ്കുറിഞ്ഞിയുടെ വിളകാല ദൈർഘ്യം 1/2 - 2 വർഷം വരെയാണ്. ഇളംതണ്ട് മുറിച്ചുനട്ട് പ്രജനനം നടത്തുന്നതാണ് എളുപ്പമാർഗം. കരിങ്കുറിഞ്ഞിയുടെ കായ്കൾ "ബെറി' എന്ന വകഭേദത്തിൽപ്പെടുന്നു. സസ്യത്തിന്റെ ഒരു കായിൽ സാധാരണ നാല് വിത്ത് ലഭ്യമാണ്.
കറുത്ത നിറമായാൽ നിലത്തു വീഴുന്ന കായ്കൾ പെറുക്കി നേർമയുളള മണ്ണു നിറച്ച്
ചട്ടിയിലോ നിലത്തോ പാകിമുളപ്പിച്ച് തൈകൾ പറിച്ചുനടാം.