Updated on: 30 April, 2021 9:21 PM IST

അവരവരുടെ ബജറ്റിനും, ശേഷിക്കും, ഉള്ള സ്ഥലത്തിനും യോജിച്ച രീതിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ( vertical garden)ഉണ്ടാക്കാന്‍ കഴിയും. വളരെ എളുപ്പത്തില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കാനുള്ള ചില സൂത്രങ്ങള്‍ ഇതാ:

  1. ഇരുമ്പ് വലയും മരത്തിന്‍റെ ചട്ടക്കൂടും (wooden frame )

ഇരുമ്പ് വല (iron mesh) മരത്തിന്‍റെ ചട്ടക്കൂടില്‍ (wooden frame) ആണിയടിച്ച് പിടിപ്പിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ ഇരുമ്പ് വലയ്ക്ക് ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയും. വെര്‍ട്ടിക്കല്‍ ഗാര്‍ഡനാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ചുവരില്‍ഒരു പ്ലാസ്റ്റിക് ഷീറ്റോ ബോര്‍ഡോ ഒട്ടിക്കുക. ഇത് പൂപ്പല്‍ അകറ്റിനിര്‍ത്താന്‍ സഹായിക്കും.

ചുവരില്‍ പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിച്ചു കഴിഞ്ഞാല്‍, 10x5x5 cm അളവില്‍ 4-6 മരക്കഷ്ണങ്ങള്‍ (wooden blocks) തയാറാക്കുക. ഇതില്‍ ഒരു ചാക്ക് തുണി (jute cloth) വിരിക്കാവുന്നതാണ്. അതോടെ അത് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍റെ അടിത്തറയാക്കി മാറ്റുകയും ചെയ്യാം.മരക്കഷ്ണങ്ങളേക്കാള്‍ വലുപ്പമുള്ള ചാക്ക് തുണി എടുക്കുക, കുറഞ്ഞത് 20സെന്‍റിമീറ്ററെങ്കിലുമുള്ളതായിരിക്കണം.ചാക്ക് തുണിയുടെ ഒരു അറ്റം പ്ലാസ്റ്റിക് ഷീറ്റിന്‍റെ അഗ്രഭാഗത്തെ മൂലയില്‍ ബന്ധിക്കുക, അതിന് മുകളില്‍ ഒരു മരത്തിന്‍റെ കഷ്ണം വെച്ച് അതിന്മേല്‍ ആണിയടിക്കുക. ചാക്ക് തുണി പ്ലാസ്റ്റിക്കിനുംമരക്കഷ്ണത്തിനും ഇടയില്‍ ഉറച്ചു നില്‍ക്കുകയും വേണം.

അതേ വശത്തുള്ള താഴത്തെ മൂലയിലും ഇത് ആവര്‍ത്തിക്കുക. നിങ്ങളുടെ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍റെ വലുപ്പമനുസരിച്ചു നിങ്ങള്‍ക്ക് രണ്ടോ മൂന്നോ മരക്കട്ടകള്‍ ഉപയോഗിക്കാം.ഇനി, ചാക്ക് തുണി മറുവശത്തേയ്ക്കു വലിച്ചു നീട്ടുക അഥവാ സ്‌ട്രെച്ച് ചെയ്യുക. ഇതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കാര്യം. ഈ ഭാഗത്തുള്ള മരക്കഷ്ണങ്ങള്‍തുളയ്ക്കുക അഥവാ

 ഡ്രില്‍ ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അവ തുണിയുടെ ഉള്ളിലേക്കെത്തിക്കൊള്ളും.ചാക്ക് തുണിയും പ്ലാസ്റ്റിക് ഷീറ്റും തമ്മിലുള്ള ദൂരം കുറഞ്ഞത് അഞ്ച് സെന്‍റിമീറ്ററെങ്കിലും ഉണ്ടായിരിക്കണം (മരക്കട്ടയുടെ വീതിയും ഈ അളവായിരിക്കണം). നീളമുള്ള വേരുകളുള്ള ചെടികളാണു നിങ്ങള്‍ നടുന്നതെങ്കില്‍ അടിത്തറ 10 സെന്റിമീറ്റര്‍ കനമുള്ളതാക്കാന്‍ മരത്തിന്‍റെ കഷ്ണം തലകീഴാക്കുക അഥവാ ക്രമവും ദിശയും വിപരീതമാക്കുക.ഇത് തയാറായി കഴിഞ്ഞാല്‍, കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ മരം കൊണ്ട് ഫ്രെയ്മിന്‍റെ അടിഭാഗം സുരക്ഷിതമാക്കുക.ഇരുമ്പ് വല കൊണ്ടുള്ള ഫ്രെയിം തുളയ്ക്കുക. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍റെ അടിത്തറയാക്കി മാറ്റിയ ചാക്ക് ഒരു നിശ്ചിത സ്ഥാനം വരെ ഇത്തരത്തില്‍ തുളയ്ക്കണം. ചാക്ക് തുണിയുടെ ഈ അടിത്തറയില്‍ മണ്ണ്, കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവയുടെ മിശ്രിതം ചേര്‍ക്കണം.

ഇരുമ്പ് വലയിലൂടെയും, ചാക്ക് തുണിയിലെ ദ്വാരങ്ങളിലൂടെയും നിശ്ചിത അകലത്തില്‍ വിത്ത് നടുക. പതിവായി വെള്ളം തളിക്കണം.

  1. ഇരുമ്പ് വലയില്‍ ചെടിച്ചട്ടികള്‍ തൂക്കിയിടുക

ഇരുമ്പ് വല ഉപയോഗിച്ചു വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാനുള്ള മറ്റൊരു മാര്‍ഗം വലയിലെ ചതുരങ്ങളില്‍ ചട്ടി തൂക്കിയിടുക എന്നതാണ്.

മുമ്പത്തെ രീതി പോലെ, ഒരു മരത്തിന്‍റെ ചട്ടക്കൂടുള്ള ഇരുമ്പ് വല തയാറാക്കുക. (ഇരുമ്പ് വലയുടെ കണ്ണികള്‍ക്ക് കുറഞ്ഞത് ഒര് ഇഞ്ചിന്‍റെ അകലം ഉണ്ടായിരിക്കണം). ചുവരില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ്

ചേര്‍ത്തുവയ്ക്കുക അഥവാ ഒട്ടിച്ചു ചേര്‍ക്കുക. തുടര്‍ന്ന് മരത്തിന്‍റെ ഫ്രെയിം ആ ചുവരിലേക്കു ചേര്‍ത്തുവയ്ക്കുക. സുരക്ഷിതത്വത്തിനു വേണ്ടി ഫ്രെയിമും ഇരുമ്പ് വലയും പെയ്ന്‍റ് ചെയ്യാം. ഇനി കൊളുത്ത് ഘടിപ്പിച്ച ചട്ടികള്‍ (ചെടി നട്ട് വച്ചിരിക്കുന്ന ചട്ടി) ഇരുമ്പ് ഫ്രെയിമിലേക്ക് ഒരു നിശ്ചിത അകലത്തില്‍ തൂക്കിയിടുക.

പ്ലാസ്റ്റിക് ബോട്ടിലുകള്‍ നല്ല ആകൃതിയില്‍ കഷണങ്ങളായി മുറിച്ചെടുത്ത് അതിനുള്ളിലും ചെടി നടാവുന്നതാണ്. ഇങ്ങനെ മുറിച്ചെടുക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഒരു വശത്തുകൂടി ഒരു നൂലോ ചരടോ ബന്ധിപ്പിച്ചതിനു ശേഷം ഇരുമ്പ് വലയില്‍ ഉറപ്പിച്ചു ബന്ധിപ്പിക്കണം. ഇങ്ങനെ സ്ഥാപിക്കുന്ന കുപ്പിക്കും, ചരടിനും നിങ്ങള്‍ ഒഴിക്കുന്ന വെള്ളവും ഇടുന്ന മണ്ണും നടുന്ന ചെടിയെയും വഹിക്കാന്‍ മാത്രം ശക്തിയുള്ളതാണോയെന്നും ഉറപ്പാക്കണം.

  1. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഭിത്തിയില്‍ ( vertical garden in the wall0)

നിങ്ങള്‍ക്കു മതിലോ, കൊളുത്തുള്ള ചട്ടികള്‍ തൂക്കാന്‍ കഴിയുന്ന ചുവരോ ഉണ്ടെങ്കില്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്.പൂന്തോട്ട നിര്‍മാണത്തിനായി പ്ലാസ്റ്റിക് / മെറ്റല്‍ പാത്രങ്ങളെ പുനരുപയോഗത്തിലൂടെ ചെടി നടാനുള്ള ചട്ടിയാക്കി മാറ്റാം. ഇവ വെര്‍ട്ടിക്കല്‍ ഗാര്‍ഡനു വേണ്ടി തയാറാക്കിയ മതിലിലോ ചുവരിലോ തൂക്കുകയും ചെയ്യാം. ഇങ്ങനെ തയാറാക്കിയ ചട്ടിയുടെ അടിഭാഗത്ത് അധികമായി വരുന്ന വെള്ളത്തിന്ഊര്‍ന്ന് ഇറങ്ങാനുള്ള ദ്വാരമുണ്ടെന്നും ഉറപ്പാക്കണം.

ഇനി നിങ്ങള്‍ക്ക് വെര്‍ട്ടിക്കല്‍ ഗാര്‍ഡനായി ഉചിതമായ മതിലോ, ചുവരുകളോ ഇല്ലെങ്കില്‍, ഇത് പരീക്ഷിക്കുക:

Rod holders അല്ലെങ്കില്‍ L angles ചുവരിന്‍റെ ഇരുഭാഗത്തും തറയ്ക്കുക. അവയ്ക്കിടയില്‍ കര്‍ട്ടന്‍ തൂക്കാന്‍ ഉപയോഗിക്കുന്ന വടി (curtain rod), മരത്തിന്‍റെ വടിയോ, നേര്‍ത്ത പിവിസി പൈപ്പോ സ്ഥാപിക്കുക. തുടര്‍ന്ന് ചെടികളുള്ള ചട്ടികള്‍ അവയില്‍ തൂക്കുക. നിങ്ങള്‍ക്ക് കൈ എത്തിക്കാന്‍ കഴിയുന്ന

ഉയരത്തില്‍ മാത്രമായിരിക്കണം ഏറ്റവും ഉയര്‍ന്ന rod സ്ഥാപിക്കേണ്ടത്. ഏറ്റവും താഴെയുള്ള rod സ്ഥാപിക്കേണ്ടത് തറയിലോ, തറയില്‍നിന്ന് ഏകദേശം ഒരടിയിലോ ഉയരത്തിലോ ആയിരിക്കണം.

  1. തട്ടുകളുള്ള ഷൂ റാക്കില്‍

പഴയ ഷൂ റാക്ക്, കുട്ടികളുടെ ആക്‌സസറീസ് സൂക്ഷിക്കുന്ന റാക്ക് എന്നിവ മനോഹരമായൊരു ഉദ്യാനമാക്കി മാറ്റിയെടുക്കാനാകും. അവയെ ഒരു മതിലിനു മുകളില്‍ തൂക്കി ആണിയടിച്ച് ഉറപ്പിക്കുക. അങ്ങനെയാവുമ്പോള്‍ അതില്‍ വെച്ചിരിക്കുന്ന ചെടികളുടെ ഭാരം താങ്ങുവാന്‍ അവയ്ക്കു സാധിക്കും.

മണ്ണ്-ചകിരിച്ചോര്‍ മിശ്രിതം ചേര്‍ക്കുക. റാക്കിലെ ഓരോ പോക്കറ്റിലും ചെറിയചെടികള്‍ നടുക. ഇത്തരത്തില്‍ നല്ലൊരു ഉദ്യാനം നിങ്ങള്‍ക്ക് പരിപാലിച്ചു കൊണ്ടു പോകുവാന്‍ സാധിക്കും.റാക്കുകള്‍ ഉദ്യാനം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, അത്തരം റാക്കുകള്‍ നിര്‍മിച്ചിരിക്കുന്നത് ബലമുള്ള വസ്തുക്കള്‍ കൊണ്ടാണോ എന്നാണ്. ഇത്തരം റാക്കുകളില്‍ നടുന്ന ചെടികള്‍ വളരെയധികം പടരുന്നതായിരിക്കരുത്. മാത്രമല്ല, അതിനുള്ളില്‍ അധികം

മണ്ണ് നിറയ്ക്കാനും വെള്ളമൊഴിക്കാനും പാടില്ല. റാക്കുകളില്‍ റോസ്‌മേരി, തുളസിച്ചെടി, ഉള്ളിച്ചെടി എന്നിവ നടുന്നതായിരിക്കും നല്ലത്.

  1. പിവിസി പൈപ്പുകള്‍ ( PVC Pipes)

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍സ് നിര്‍മിക്കാന്‍ ഏറ്റവും മികച്ച ഘടകം പിവിസി പൈപ്പുകളാണ്. വേണ്ട ഉപകരണങ്ങളുണ്ടെങ്കില്‍ ഇത്തരത്തില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്.

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഭിത്തിയില്‍ സ്റ്റീല്‍ പൈപ്പ് ഹോള്‍ഡര്‍ കൃത്യമായ അകലത്തില്‍ തറയ്ക്കുക. രണ്ട് അറ്റത്തും ഓരോ ഹോള്‍ഡറും മധ്യത്തില്‍ കുറഞ്ഞത് രണ്ട് ഹോള്‍ഡറുകളും ഉണ്ടായിരിക്കണം. (ഇത്, നിങ്ങള്‍ പൈപ്പ് എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും). സ്റ്റീല്‍ പൈപ്പ് ഹോള്‍ഡര്‍ ഭിത്തിയില്‍ തറയ്ക്കുമ്പോള്‍ കൃത്യമായ വരിയായി നിരത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

പിവിസി പൈപ്പുകള്‍ പകുതിയാക്കി ലംബമായി (vertically) മുറിക്കുക. ഹോള്‍ഡറുകളില്‍ ശ്രദ്ധാപൂര്‍വ്വം സ്ഥാപിക്കുക. തുടര്‍ന്ന് സ്‌ക്രൂ ചെയ്ത് ഉറപ്പിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ അവ അവിടെ ബലമായിരിക്കും. പൂന്തോട്ടം ആകര്‍ഷകമാക്കുന്നതിനു നിങ്ങള്‍ക്കു ഓരോ വരികളും ലംബമായികൂട്ടിച്ചേര്‍ക്കാം.  മണ്ണ്, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത് ചെടികളെ വളര്‍ത്തിയെടുക്കാവുന്നതാണ്.ഇത്തരമൊരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ മല്ലി, പുതിന, ഉലുവ എന്നിവ നല്ല പോലെ വളരും.

  1. ജനലുകളിലും ചെടികള്‍ ( plants in the windows)

വീടിനകത്തോ, ഓഫീസനകത്തോ ഇന്‍ഡോര്‍ വിന്‍ഡോ, അതുമല്ലെങ്കില്‍ പുറത്തേക്ക് തുറക്കുന്ന വിന്‍ഡോ ഉണ്ടോ, അതു ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കില്‍ അത്, നിങ്ങള്‍ക്കു വെര്‍ട്ടിക്കല്‍ ഗാര്‍ഡനു വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. മുകളിലുള്ള പലകയില്‍ കൊളുത്ത്/ ഹുക്ക് തറയ്ക്കുക. അതിനു ശേഷം അതിന്മേല്‍ നൈലോണ്‍ ചരട് ചുറ്റുക. ചെടികള്‍ തൂക്കി നിര്‍ത്താന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ചെടി നടാം.

പ്ലാസ്റ്റിക് ബോട്ടിലുകളുടെ കഴുത്തിന്‍റെ ഭാഗത്തും അടിഭാഗത്തും ദ്വാരമിടുക. ഈ ദ്വാരത്തിലൂടെ നൈലോണ്‍ ചരട് വലിക്കുക. തുടര്‍ന്ന് നിങ്ങളുടെ ഭാവനയ്ക്ക് അനുസൃതമായി അവ സൗന്ദര്യാത്മകമായി ക്രമീകരിക്കുക. പ്ലാസ്റ്റിക്ബോട്ടിലുകള്‍ സുരക്ഷിതമാക്കാന്‍ നന്നായി കെട്ടുക. ബോട്ടിലുകളില്‍ മണ്ണ് മറ്റ് മിശ്രിതങ്ങളും ചേര്‍ക്കുക. തുടര്‍ന്നു ചെടി നടുക.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിളവെടുപ്പ് നേരത്തെയാക്കി ടിഷ്യുകൾച്ചർ വാഴകൾ

English Summary: Making vertical garden in the affordable cost
Published on: 31 May 2020, 05:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now