Updated on: 9 September, 2021 5:18 PM IST
Onion

ഇന്ത്യയിലെ കര്‍ഷകര്‍ കൂടുതലായും പച്ചക്കറിയ്ക്ക് ഉപയോഗിക്കുന്നത് രാസവളത്തേക്കാളും ജൈവവളമാണ്. പുതിയ ജൈവവള പരീക്ഷണങ്ങള്‍ ചെയ്യാന്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പ്രത്യേക കഴിവാണ്. സാധാരണയായി നാം ഉള്ളിയുടെ തൊലി ചവറ്റുകുട്ടയില്‍ എറിയുകയാണ് ചെയ്യാറുള്ളത്, എന്നാല്‍ ഉള്ളിത്തൊലിയുടെ പ്രത്യേകത നിങ്ങള്‍ക് അറിയുമോ? ഉള്ളിയുടെ തൊലികൊണ്ട് ഇനി ജൈവ വളവും കിട്ടുമെന്ന് കണ്ടെത്തിയിരിക്കുകയാണ് കര്‍ഷകര്‍.

ഉള്ളിയുടെ ഉപയോഗത്തിനൊപ്പം ഉള്ളിത്തൊലിയും വളരെ ഉപയോഗപ്രദമാണ്. ഉള്ളിയില്‍ ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, ചെമ്പ് തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഉള്ളിത്തൊലി ഉപയോഗശൂന്യമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാല്‍, ഉള്ളിത്തൊലിയുടെ പ്രത്യേകതയെക്കുറിച്ച് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. ഈ പ്രകൃതിദത്തമായ പുറംതൊലി ഉപയോഗിച്ച് നിങ്ങളുടെ ചെടികള്‍ക്ക് ജൈവ വളം ഉണ്ടാക്കി തോട്ടത്തില്‍ തളിക്കാം. ഉള്ളി പാചകാവശ്യത്തിനായി ഉപയോഗിച്ചതിന് ശേഷം ഉള്ളിയുടെ തൊലി എടുത്ത് വളം ഉണ്ടാക്കിയാല്‍ ജൈവ വളം കിട്ടുമെന്ന് മാത്രമല്ല, ചിലവും വളരെ കുറവായിരിക്കും.

സ്വന്തമായി ജൈവ തോട്ടം കമ്പോസ്റ്റ് ഉണ്ടാക്കാം എന്ന് പരിശോധിക്കാം.

4 മുതല്‍ 5 വരെ ഉള്ളി തൊലി കളയുക.
ഒരു ലിറ്റര്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക.
മിശ്രിതം മൂടി 24 മണിക്കൂര്‍ സൂക്ഷിക്കുക.
ശൈത്യകാലത്ത് ഏകദേശം 48 മണിക്കൂര്‍ വരെ വയ്ക്കണം.
ശേഷം ഈ മിശ്രിതം ഉപയോഗത്തിനായി കണ്ടെയ്‌നറില്‍ അരിച്ചെടുക്കാം.
നിങ്ങള്‍ക്ക് ഈ ജൈവ ദ്രാവക വളം ജലസേചന വെള്ളമോ സ്‌പ്രേയോ ആയി ഉപയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി മുതല്‍ 200 മില്ലി വരെ വളം മുക്കി നിങ്ങള്‍ക്ക് ഈ ദ്രാവകം ഉപയോഗിക്കാം.

എത്ര ദിവസം സൂക്ഷിക്കാന്‍ കഴിയും?

ഉള്ളിത്തൊലി വെള്ളത്തില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സസ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ചെടിയുടെ ആരോഗ്യത്തിന് മാസത്തില്‍ മൂന്നോ നാലോ തവണ ഇത് ഉപയോഗിക്കുന്നത് മതിയാകും. ഈ വെള്ളം 10 മുതല്‍ 15 ദിവസം വരെ സൂക്ഷിക്കാം. ഉള്ളിത്തൊലി വളമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം, ചെടികളെ ആരോഗ്യമുള്ളതാക്കാനും ഇത് ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ

വീടുകളിൽ ഉള്ളി കൃഷി ചെയ്യാൻ കമ്പോസ്റ്റും ബയോഗ്യാസ് സ്ലറിയും മതി

ഉള്ളി കൂടുതൽ കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ

ഉള്ളി അരിയുമ്പോൾ കണ്ണ് നീറുന്നുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ

English Summary: Organic manure from the onion peel
Published on: 09 September 2021, 05:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now