1. Vegetables

ഉള്ളി കൂടുതൽ കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ

ഉള്ളി ഇല്ലാതെ പലർക്കും തങ്ങളുടെ ഭക്ഷണം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എക്കാലത്തെയും സമൃദ്ധമായ വിളകളിൽ ഒന്നായ സവാള അഥവാ ഉള്ളി ഇന്ത്യൻ വീടുകളിൽ പ്രധാനമായ ഒരു പച്ചക്കറിയാണ്. ഒരു വിഭവത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് അടിത്തറയിടുന്ന ഘടകമാണിത്. പ്രിയപ്പെട്ട കറി ഉള്ളി ചേർക്കാതെ കഴിക്കുന്നത് ഊഹിക്കാൻ പോലും കഴിയുമോ?

Meera Sandeep
Onion
Onion

ഉള്ളി ഇല്ലാതെ പലർക്കും തങ്ങളുടെ ഭക്ഷണം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എക്കാലത്തെയും സമൃദ്ധമായ വിളകളിൽ ഒന്നായ സവാള അഥവാ ഉള്ളി ഇന്ത്യൻ വീടുകളിൽ പ്രധാനമായ ഒരു പച്ചക്കറിയാണ്. 

ഒരു വിഭവത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് അടിത്തറയിടുന്ന ഘടകമാണിത്. പ്രിയപ്പെട്ട കറി ഉള്ളി ചേർക്കാതെ കഴിക്കുന്നത് ഊഹിക്കാൻ പോലും കഴിയുമോ?

രാജ്യമെമ്പാടുമുള്ള മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രധാന ചേരുവയാണ് ഉള്ളി എന്നത് വ്യക്തമാണ്. വർഷം മുഴുവനും ലഭ്യമായ സവാള അതിന്റെ പോഷകമൂല്യത്തിന് പേരുകേട്ടതാണ്. പക്ഷേ ഇത് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമോ? പതിവായി ഉള്ളി കഴിക്കുന്നതിലൂടെ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ? ഉള്ളി നിങ്ങൾക്ക് എന്തങ്കിലും കാരണങ്ങൾ കൊണ്ട് ദോഷം ചെയ്യുമോ എന്ന് നമുക്ക് നോക്കാം.

ഉള്ളിയുടെ പോഷകമൂല്യം

പൂച്ചെടികളുടെ അല്ലിയം ജനുസ്സിലെ അംഗങ്ങളാണ് ഉള്ളി, അതിൽ വെളുത്തുള്ളി, വെളളവെങ്കായം തുടങ്ങിയ പല തരങ്ങൾ ഉൾപ്പെടുന്നു. ഈ പച്ചക്കറിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, അത് കൊണ്ട് തന്നെ ഉള്ളി ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. വിറ്റാമിൻ സി, സൾഫർ സംയുക്തം, ഫൈറ്റോകെമിക്കൽസ്, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ഇവയിൽ കലോറിയും കുറവാണ്. ഈ പച്ചക്കറി രോഗപ്രതിരോധ ശേഷി, കൊളാജൻ ഉത്പാദനം, ടിഷ്യു നന്നാക്കൽ എന്നിവ നിയന്ത്രിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലെ രാസവസ്തുക്കൾ വീക്കം കുറയ്ക്കുന്നതിനും ആസ്ത്മയുള്ള ആളുകളിൽ വലിവ് കുറയ്ക്കുന്നതിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായിക്കുന്നു.

ഉള്ളി ധാരാളം ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഈ പച്ചക്കറി കഴിക്കുന്നതിന്റെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പാർശ്വഫലങ്ങൾ ഉണ്ട്. ഉള്ളി കഴിക്കുന്നത് ചില ആളുകൾക്ക് പ്രശ്‌നമുണ്ടാക്കും.

  • ഈ പച്ചക്കറിയിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്, ഇത് ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ്, ചില ആളുകളിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും

  • പച്ചക്കറിയുമായുള്ള ചർമ്മ സമ്പർക്കത്തെ തുടർന്ന് ചില ആളുകൾക്ക് ചർമ്മത്തിൽ പ്രകോപനങ്ങളോ എക്സിമ അഥവാ കരപ്പൻ പോലുള്ള ചർമ്മ പ്രശ്നങ്ങളോ അനുഭവപ്പെടാം

  • ധാരാളം ഉള്ളി കഴിക്കുന്നത് ചിലതരം ഹൃദ്രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന രക്തം കട്ട പിടിക്കുന്നത് തടയുന്ന മരുന്നുകളെ തടസ്സപ്പെടുത്തുന്നു

  • അലർജി ആന്റ് ക്ലിനിക്കൽ ഇമ്മ്യൂണോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഉള്ളിയോട് അലർജിയുള്ളവർക്ക് കണ്ണിൽ ചൊറിച്ചിലും ചുവന്ന നിറവ്യത്യാസവും അനുഭവപ്പെടാം

  • ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (ജിഇആർഡി) ഉള്ളവർ ഉള്ളി കഴിക്കുന്നത് ഒഴിവാക്കണം എന്നാണ്, കാരണം ഇത് നെഞ്ചെരിച്ചിലിന്റെ സാധ്യത വർദ്ധിപ്പിക്കും

എന്നാൽ അവ അപകടകരമാണോ?

ഉള്ളി ചില പാർശ്വഫലങ്ങൾക്ക് കാരണമാകുമെങ്കിലും അവ നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണെന്ന് തെളിവുകളൊന്നും സൂചിപ്പിക്കുന്നില്ല. അരിഞ്ഞ ഉള്ളി വെറുതെ തുറന്ന് വയ്ക്കുന്നത് അവയെ വിഷലിപ്തമാക്കുന്നുവെന്നതാണ് വർഷങ്ങളായി ഒരു അവകാശവാദം. ഉള്ളി ഉപയോഗിക്കുമ്പോൾ നിങ്ങൾ ഇത് പുതിയതായി മുറിച്ച് ഉടനടി വേവിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. എന്നാൽ അവയുടെ അസിഡിറ്റി പി.എച്ച് സൂക്ഷ്മാണുക്കളെയും ബാക്ടീരിയ വളർച്ചയെയും തടസ്സപ്പെടുത്തുന്നതിനാൽ അവ വിഷലിപ്തമാകില്ല. മുറിച്ച ഉള്ളി സൂക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അവയുടെ പുതുമയെ ഇല്ലാതാക്കുമെന്നതാണ് പ്രശ്‌നമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാ ഭക്ഷണങ്ങളും മിതമായി കഴിക്കണമെന്ന കാര്യം ഓർമ്മിക്കുക. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന എല്ലാ അവശ്യ പോഷകങ്ങളുമായി നിങ്ങളുടെ ഭക്ഷണക്രമം സന്തുലിതമായിരിക്കണം.

English Summary: Consequences of eating more onions

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds