കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രം(CPCRI) പുറത്തിറക്കിയ ഏക കുരുമുളക് ഇനമാണ് പാലോട് 2 (PLD 2).
1996 ൽ ഗവേഷണ കേന്ദ്രത്തിന്റെ പാലോട് സ്റ്റേഷൻ ആണ് ഈ ഇനം വികസിപ്പിച്ചത്.
തെക്കൻ കേരളത്തിന്റെ, വിശിഷ്യാ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ പ്രധാനമായും കാണപ്പെടുന്ന കൊറ്റനാടൻ എന്ന നാടൻ കുരുമുളക് ഇനത്തിൽ നിന്നും ക്ലോണൽ സെലക്ഷൻ വഴിയാണ്' പാലോട് 2' എന്നയിനം ഉരിത്തിരഞ്ഞത്.
മികച്ച പന്നിയൂർ ഇനങ്ങളെ അനുസ്മരിക്കും വിധം മുഴുത്ത മണി വലിപ്പവും,തിങ്ങിനിറഞ്ഞ മണിപിടുത്തവും,നല്ല തൂക്കവും,നല്ലക്വാളിറ്റി_വിളവും,ഉയർന്ന ഒലിയോറെസിൻ അളവും എടുത്ത് പറയുന്ന മേന്മ തന്നെയാണ്.
ഓവേറ്റ് ആകൃതിയിലുള്ള ഇലകളും,8cm ലഭിക്കുന്ന തിരി നീളവും അതിൽ തന്നെ 94.1% ദ്വിലിംഗ പുഷ്പങ്ങളും ഉള്ള ഈ ഇനത്തിന്റെ മുളകിൽ മറ്റുള്ള ഇനങ്ങളെ അപേക്ഷിച്ച് ഉയർന്ന അളവിൽ,ഏതാണ് 15.45% വരെ ഒലിയോറെസിൻ കാണപ്പെടുന്നു.
ശരാശരി ഒരു വള്ളിയിൽ നിന്നും 4.97 kg [പച്ചകുരുമുളക്] ഉത്പാദനശേഷിയിൽ ഹെക്ടറിൽ ശരാശരി 2475kg മുതൽ പരമാവധി 4731kg വരെ ഉണക്ക കുരുമുളക് ലഭിക്കുന്നു.
വിളവെടുപ്പ് കാലം വൈകി മൂപ്പെത്തുന്ന 'പാലോട് 2' എന്നയിനം ഉയർന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യാനും, പൊതുവായ കുരുമുളക് കൃഷിയടങ്ങൾക്ക് യോജിച്ചതാണെങ്കിലും പ്രധാനമായും തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ പ്രത്യേകം ശുപാർശ ചെയ്യുന്നൂ.
സ്ഥല പരിമിതമായ വീടുകളിലും, ഫ്ലാറ്റ് മുതലായ ഇടങ്ങളിൽ ചെടി ചട്ടികളിൽ ബുഷ്പെപ്പർ / കുറ്റികുരുമുളകായി വളർത്തി കുരുമുളക് വിളവെടുക്കാൻ നല്ല ഫലം തരുന്ന ഇനം തന്നെയാണ് പാലോട് 2 അല്ലെങ്കിൽ PLD2.
125രൂപ നിരക്കിൽ ഗവേഷണ സ്ഥാപനങ്ങൾ/സർവകലാശാലയുടെ വിവിധ ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാണ്.