MFOI 2024 Road Show
  1. Cash Crops

കുറ്റി കുരുമുളകിലെ അത്യുൽപാദനശേഷിയുള്ള സിയോൺമുണ്ടി ഇനം കൃഷി ചെയ്യാം

കുറ്റി കുരുമുളക് കൃഷിയെ കുറിച്ച് അറിയുന്നതിനു മുമ്പ് കുരുമുളക് കൃഷിയിലെ ചില നാട്ടറിവുകളും കർഷകരുടെ അനുഭവങ്ങളും പരിചയപ്പെടാം. ഞാൻ ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ വെണ്മണി പുളിയന്മാക്കൽ ജോർജ് എന്ന കർഷകനാണ്. മണ്ണിലെ വർഗ സങ്കരണ പരീക്ഷണങ്ങളിലൂടെ രൂപം നൽകിയ സിയോൺ മുണ്ടി എന്ന കുരുമുളക് ഇനത്തിനു സവിശേഷതകളേറെ.

Arun T

കുറ്റി കുരുമുളക് കൃഷിയെ കുറിച്ച് അറിയുന്നതിനു മുമ്പ് കുരുമുളക് കൃഷിയിലെ ചില നാട്ടറിവുകളും കർഷകരുടെ അനുഭവങ്ങളും പരിചയപ്പെടാം.

ഞാൻ  ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ വെണ്മണി പുളിയന്മാക്കൽ ജോർജ് എന്ന കർഷകനാണ്. മണ്ണിലെ വർഗ സങ്കരണ പരീക്ഷണങ്ങളിലൂടെ  രൂപം നൽകിയ സിയോൺ മുണ്ടി എന്ന കുരുമുളക് ഇനത്തിനു സവിശേഷതകളേറെ.

സിയോൺ മുണ്ടി:

ഇടുക്കി ജില്ലയിലെ മലയോര കർഷകനാണ് പട്ടയക്കുടി പുളിയൻമാക്കൽ ജോർജ്ജ്.

ഇടുക്കി ജില്ലയിലെ നാടൻ കൊടി ഇനങ്ങളാണ് തോട്ടമുണ്ടിയും, നീലമുണ്ടിയും.

നീലമുണ്ടിയെ മാതൃ ചെടിയായി ഉപയോഗിച്ചാണ് പുളിയൻമാക്കൽ ജോർജ് സിയോൺ മുണ്ടി എന്ന സങ്കരയിനം കുരുമുളക് ചെടി വികസിപ്പിച്ചത്.

തോട്ടമുണ്ടിയും, നീലമുണ്ടിയും ഒരു താങ്ങ് മരത്തിൽ കയറ്റി വിട്ട് മഴയുടെ സഹായത്താൽ പരാഗണം നടന്ന് ഉണ്ടായ കുരുമുളക് മണികൾ പാകി മുളപ്പിച്ചാണ് സിയോൺ മുണ്ടി എന്ന സങ്കര ഇനത്തിന് ജന്മം നല്കിയത്. ഇതിന്റെ കണ്ട് പിടുത്തത്തിന് കാർഷിക സർവകലാശാലയുടെ കണ്ണൂരിലെ കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച പ്രഥമ കർഷക ശാസ്ത്ര കോൺഗ്രസിൽ അംഗീകാരം നേടി എടുക്കാനായി.

കുരുമുളക് തിരിക്ക് ആറിഞ്ച് നീളം, മികച്ച രോഗപ്രതിരോധശേഷി, 3-4 കിലോ ഉണക്ക കുരുമുളക്, ഇലകൾക്ക് കടുത്ത പച്ച നിറം, തണൽ കൂടുതൽ ഉളള പ്രദേശങ്ങളിൽ അനുയോജ്യം.

തണലിലും മെച്ചപ്പെട്ട വിളവ് തരുന്നതിനൊപ്പം ദ്രുതവാട്ടത്തെ പ്രതിരോധിക്കുകയും ചെയ്യുന്നതാണ് ഈ ഇനം. എൻറെ കുറച്ച് കൃഷി അറിവുകൾ ആണ് ഞാൻ ഇവിടെ പങ്കു വെക്കുന്നത്.

Pepper is grown as monocrop as well as a mixed crop. Large scale cultivation of pepper as monocrop is done on hill slopes by clearing jungle lands and planting standards for the vines to climb on. As a mixed crop, it is grown with arecanut, coconut, mango, jack etc. where these trees serve as standards for the pepper vines. Pepper is also a suitable intercrop in coffee estates where the shade trees as good standards for them.

ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ.

പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു പാകമാകും.

തെങ്ങിൽ കുരുമുളകു പടർത്തുന്പോൾ തെങ്ങിന്റെ വടക്കു കിഴക്കുഭാഗത്ത് വള്ളികൾ നടുക.

തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും.

കുരുമുളകു ചെടിയിലെ ചെന്തണ്ട് ഉണങ്ങിപ്പോകാതെ ഒരു വർഷം ചെടിയിൽത്തന്നെ നിർത്തി പിറ്റേ വർഷം മഴയുടെ തുടക്കത്തിൽത്തന്നെ നട്ടാൽ കൃത്യം മൂന്നാം വർഷം ആദായമെടുക്കാം.

കുരുമുളകു ചെടിയുടെ പ്രധാന തണ്ടിൽ നിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വ ശിഖരങ്ങൾ നട്ടാണ് ബുഷ് പെപ്പർ -കുറ്റി കുരുമുളക് – ഉണ്ടാക്കുന്നത്.

പച്ചക്കുരുമുളക് തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് മുക്കിയതിനു ശേഷം എടുത്തുണക്കിയാൽ പൂപ്പൽ പിടിക്കുകയില്ല.

വലിപ്പം കൂടിയ കുരുമുളകു മണിയാണെങ്കിൽ കയറ്റുമതിക്ക് പ്രിയപ്പെട്ടതാണ്. അതിന് വിലയും കൂടുതൽ കിട്ടും.

കുരുമുളക് ശേഖരിക്കുന്ന സമയത്ത് ഉറുന്പ് പൊടി വിതറി ഉറുന്പുകളെ കൊന്നു കളയുന്നതിനു പകരം, നേരത്തേ തന്നെ ഉറുന്പ് കൂടുകെട്ടിയ ചില്ലകൾ വെട്ടിനുറുക്കി തീയിടുകയും ചോലയുടെ അളവ് കുറയ്ക്കുകയും ചെയ്യുക. ഉറുന്പുപൊടിയുടെ അംശം പോലും കലാരാത്ത ഗുണമേന്മയുള്ള കുരുമുളക് ലഭിക്കും.

താങ്ങുമരത്തിന്റെ ഇലകളും ശാഖകളും കോതിയൊതുക്കി വെച്ചിരുന്നാൽ പൊള്ളുവണ്ടിന്റെ ഉപദ്രവം കുറയും.

കുരുമുളകിന്റെ മിലി മൂട്ടകളെയും ശൽക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയിൽ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.

കുരുമുളകിന്റെ വേരു പടലം തണ്ടിൽ നിന്നും ഒരു മീറ്ററിലധികം അകലത്തിലോ ആഴത്തിലോ പോകാറില്ല. കുരുമുളകിൽ ദ്വിലിംഗ പുഷ്പങ്ങളുടെ ശതമാനമാണ് കായ്പിടുത്തം നിർണ്ണയിക്കുന്ന പ്രധാന ഘടകം.

സെറാഡിക്സ്-ബീയ കുരുമുളകു വള്ളികൾക്ക് വേരു പിടിപ്പിക്കാൻ പറ്റിയ ഉത്തേജക വസ്തുവാണ്.

കൊടിത്തല നടാനുള്ള മുരിക്കിൽ കന്പുകളും അരിക്കാലുകളും കുംഭമാസത്തിലെ കറുത്ത പക്ഷത്തിന് മുറിച്ചെടുക്കുക.

കൊടിത്തലയ്ക്ക് താങ്ങിനായി മുറിച്ചെടുത്ത കാലുകൾ പത്തുപതിനഞ്ചു ദിവസം തണലിൽ കിടത്തി ഇടുക. പിന്നീട് ഏപ്രിലിൽ ഒന്നു രണ്ട് മഴ പിടിക്കുന്നതുവരെ നിവർത്തി ചാരി വയ്ക്കുക. തുടർന്നു നടുക.

കുരുമുളകു വള്ളിയുടെ വളർച്ച ആറേഴു മീറ്ററിൽ പരിമിതപ്പെടുത്തുക. അതിലധികമായാൽ സസ്യസംരക്ഷണത്തിനും വിളവെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകും

കുരുമുളക് കൃഷിയുടെ അടുത്ത ഘട്ടം

കുരുമുളകിന്റെ കാലേകൂട്ടി ചുറ്റിവച്ചിരിക്കുന്ന ചെന്തലകളുടെ മദ്ധ്യഭാഗമാണ് നടാൻ ഉത്തമം.

തെക്കോട്ടു ചെരിവുള്ള ഭൂമി കുരുമുളകു കൃഷിക്ക് അനുയോജ്യമല്ല.

വിസ്താരം കുറഞ്ഞ കുഴികളിൽ കുരുമുളകിനുള്ള താങ്ങു കാലുകൾ പിടിപ്പിക്കുക. അവ കാറ്റത്തിളകുകയില്ല. വേഗത്തിൽ വേരുപിടിക്കുകയും ചെയ്യും.

കുരുമുളകു ചെടിയുടെ അധികം മൂപ്പെത്താത്ത തണ്ടൊഴിച്ച് ഏതു നട്ടാലും വേരു പിടിക്കും.

കുരുമുളക് പൂവിടുന്പോൾ മഴയില്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. നല്ല വിളവ് കിട്ടും.

വർഷകാലത്ത് കുരുമുളകിന് തണൽ പാടില്ല.

കേടുള്ള കുരുമുളകിന്റെ തണ്ട് നടാൻ എടുക്കരുത്.

കുഞ്ഞു കല്ലുകൾ (ഉറുന്പു കല്ലുകൾ) കുരുമുളകിന്റെ ചുവട്ടിൽ അടുക്കിയാൽ ചെടിക്കു വാട്ടം വരികയില്ല.

താങ്ങു മരങ്ങൾ കോതി നിർത്തിയാൽ കുരുമുളകു വള്ളികളിൽ കായ്പിടുത്തം കൂടും.

കുരുമുളകിന് ചപ്പുചവറുകൾ വെറുതെ ചുവട്ടിൽ തൂളിയാൽ മതി, കൊത്തിയിളക്കി ചേർക്കേണ്ടതില്ല.

കുരുമുളകു തോട്ടങ്ങളിൽ ഇഞ്ചി, മഞ്ഞൾ, കച്ചോല തുടങ്ങിയ സുഗന്ധവിളകളും കൃഷി ചെയ്യുക. കുരുമുളകിൽ മണിപിടുത്തം കൂടും.

വീടിനു ചുറ്റും കുരുമുളകുചെടി നട്ടു വളർത്തിയാൽ ജലദോഷം ഉണ്ടാവുകയില്ല.

തിരുവാതിര ഞാറ്റു വേലയിൽ തിരി മുറിയാതെ ചെയ്യുന്ന മഴയ്ക്ക് കുരുമുളകു വള്ളി നട്ടാൽ മുഴുവൻ പിടിച്ചു കിട്ടും.

കാലവർഷം നന്നായി കിട്ടാത്ത പക്ഷം ആ വർഷം കുരുമുളകിൽ ഉല്പദാനം കുറഞ്ഞിരിക്കും.

കുരുമുളകു വള്ളിയിൽ വർഷത്തിൽ പല തവണ മുളകുണ്ടാകണമെങ്കിൽ ഇടയ്ക്കിടെ ശക്തിയായി നനച്ചു കൊടുക്കുക.

കുറ്റികുരുമുളക് കൃഷി രീതി

സ്ഥല പരിമിതി ഉള്ളവര്‍ക്കും ഫ്ലാറ്റിലെ ബാല്‍ക്കണികളില്‍ പോലും കുറ്റിക്കുരുമുളക് താങ്ങുകന്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. പൂന്തോട്ടങ്ങളിലും ഇവയ്ക്ക് സ്ഥാനം നല്‍കാം. സീയോൺമുണ്ടി കുരുമുളക് കൂടാതെ

കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍, ഇവയുടെ ഇനം തിരഞ്ഞെടുക്കുന്പോള്‍ അതത് സ്ഥലത്തെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ചവയെ കണ്ടെത്തണം.

Unlike most other spices, bush pepper is not a space consuming crop. Besides being planted in pots, it can also be inter-cropped with coconut or mango crops. Most importantly, unlike black pepper vines, bush pepper gives berries all year round.

കുറ്റി കുരുമുളക് തൈ  തയ്യാറാക്കൽ

സാധാരണ കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത് ചെന്തലകള്‍ മുറിച്ച് വേരുപിടിപ്പിച്ചാണ്. ഇവയുടെ പറ്റുവേരുകള്‍ താങ്ങുകന്പുകളില്‍ പിടിച്ചാണ് വളരുന്നത്. ഇത്തരം ഏഴ് വര്‍ഷമെങ്കിലും പ്രായമായ ചെടികളില്‍ കാണുന്ന പാര്‍ശ്വ ശാഖകള്‍ കൊണ്ട് തൈകള്‍ ഉണ്ടാക്കിയാല്‍ ഇവ കുറ്റിച്ചെടിയായി ചട്ടികളിലോ നിലത്തോ വളര്‍ത്താം. ഇത്തരം ശാഖകള്‍ കണ്ടെത്തി നാലഞ്ച് മുട്ടുകള്‍ വരത്തക്കവിധം നീളത്തില്‍ മുറിച്ച് അഗ്രഭാഗത്തുള്ള ഇലകള്‍ ഒഴിച്ച് മറ്റുള്ളവയെ നീക്കംചെയ്ത് മിശ്രിതം നിറച്ച പോളീ ബാഗുകളില്‍ നട്ട് നനച്ച് തണലില്‍ സൂക്ഷിച്ചാല്‍ മൂന്നുമാസം കൊണ്ട് തൈകള്‍ നടാറാകും.

പാര്‍ശ്വശാഖകള്‍  വേരുപിടിക്കാന്‍

പാര്‍ശ്വശാഖകള്‍ പൊതുവേ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും.ഇതൊഴിവാകാന്‍ ഗര്‍ഭിണിപ്പശുവിന്റെ മൂത്രം ഒരു ഭാഗവും ഒന്‍പത് ഭാഗം വെള്ളവുമായി കലര്‍ത്തി നേര്‍പ്പിച്ച് വള്ളിത്തലകള്‍ ഒരേ ഭാഗത്താക്കി കെട്ടി അഞ്ച് മിനിറ്റ് മുക്കിയ ശേഷം നട്ടാല്‍ എല്ലാ വള്ളികളിലും പെട്ടെന്ന് വേരുപിടിക്കുകയും കരുത്തോടെ വളരുകയും ചെയ്യും. കരിമുണ്ടയും പന്നിയൂര്‍ ഇനങ്ങളുമാണ് കുറ്റിക്കുരുമുളകിന് അനുയോജ്യമായത്. ഇതിന്റെ തൈകള്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്.

പതിനഞ്ചോ അതില്‍ കൂടുതലോ ഉള്ള ചട്ടികളില്‍ വേണം നടാന്‍. അടിഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം. മുടങ്ങാതെ നനയ്ക്കുകയും വേണം.

ചട്ടികളിൽ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

നടുന്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകന്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്.

കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുന്പോൾ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം.

കൃത്യമായ വളപ്രയോഗം

മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും.

ഒരു ചട്ടിക്ക് രണ്ടുമാസത്തിലൊരിക്കല്‍ 1ഗ്രാം നൈട്രജന്‍, 0.5ഗ്രാം ഭാവഹം, 2ഗ്രാം ക്ഷാരം(2ഗ്രാം യൂറിയ, 3ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 3ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂട്ടിക്കലര്‍ത്തി ഒരു ടീസ്പൂണ്‍) എന്നതോതില്‍ വളം ചെയ്യാവുന്നതാണ് എന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠനം തെളിയിക്കുന്നു. രാസവളത്തിനു പകരമായി 15ഗ്രാം അഥവാ ഒരു ടേബിള്‍സ്പൂണ്‍ കടലപ്പിണ്ണാക്ക് ചേര്‍ത്താലും മതിയാവുന്നതാണ്.

ഇങ്ങനെ വളം ചെയ്തപ്പോള്‍ മൂന്നുവര്‍ഷം പ്രായമായ കുറ്റികുരുമുളക് നട്ട ഒരു ചട്ടിയില്‍നിന്നും പന്നിയൂര്‍കരിമുണ്ട എന്ന വ്യത്യാസമില്ലാതെ ചട്ടി ഒന്നിന് രണ്ടാംവര്‍ഷം മുതല്‍ 465ഗ്രാം കുരുമുളകുവരെ കിട്ടുന്നതായി കണ്ടു.

മഞ്ഞളിപ്പ് രോഗം കാണുകയാണെങ്കില്‍ ദശാംശം രണ്ടു ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ലായനി ചട്ടിക്ക് 100 മില്ലീലിറ്റര്‍ എന്നതോതില്‍ കൊടുക്കാവുന്നതാണ്.

വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ രോഗ-കീടങ്ങള്‍ കുറ്റിക്കുരുമുളകിനെ ബാധിക്കാറില്ല. എന്നാലും ദ്രുതവാട്ടം, മന്ദവാട്ടം, തൈ അഴുകല്‍ ഇവയ്‌ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഉചിതമായിരിക്കും.

ഒരു ചട്ടി കുരുമുളക് തൈ ഇങ്ങനെ വളര്‍ത്താന്‍ ഏകദേശം 30 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. പിന്നീട് പരിപാലനത്തിന് ഒരു ഭാരിച്ച ചെലവ് വരാത്തതുകൊണ്ട് ഒരു ചട്ടിയില്‍നിന്ന് പറിച്ചെടുക്കുന്ന കുരുമുളകിന്റെ വില കൂട്ടിനോക്കിയാല്‍ ഇത് വളരെ ലാഭകരമാണ്.

സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

തറയില്‍ നടേണ്ട വിധം:

2 ത 2 മീറ്റര്‍ അകലത്തില്‍ അരമീറ്റര്‍ സമചതുരത്തിലുള്ള കുഴികള്‍ കുത്തി അതില്‍ മേല്‍മണ്ണ് പൂഴ്ത്തി, കമ്പോസ്റ്റ് അല്ലെങ്കില്‍ ചാണകം സമമായി കൂട്ടിച്ചേര്‍ത്ത് നിറയ്ക്കുക. എന്നിട്ട് തൈകള്‍ നടുക. ഇങ്ങനെ ഒരു ഹെക്ടറില്‍ 2500 ചെടികള്‍ നടാവുന്നതാണ്. 6മീറ്റര്‍ അകലത്തില്‍ തണല്‍ നല്‍കാന്‍ ശീമക്കൊന്ന വെച്ചുപിടിപ്പിക്കേണ്ടതാണ്.

സിയോൺമുണ്ടി കുരുമുളകിനും , തൈകൾക്കും , കുരുമുളക് കൃഷിയിലെ സംശയനിവാരണത്തിനും   -  8111915160

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കീടങ്ങളെയും മറ്റും അകറ്റാന്‍ ഈ ചെടികള്‍ വീട്ടില്‍ വളര്‍ത്താം

English Summary: Know bush pepper farming techniques

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds