ജൈവ കൃഷിയിൽ മികച്ച വിളവ് നേടണമെങ്കിൽ പല പൊടിക്കൈകളും പ്രയോഗിക്കേണ്ടതായിട്ടുണ്ട്. അതിൽ അതിപ്രധാനമായ ഒന്നാണ് പഞ്ചഗവ്യം.
ചെടികൾക്ക് മണ്ണിൽ നിന്നുണ്ടാകുന്ന കീടബാധയിൽ നിന്ന് രക്ഷിക്കുന്നതു മുതൽ ചെടിയുടെ വളർച്ചയെ പോഷിപ്പിക്കുകയും ചെടിയിൽ ബാധിക്കുന്ന കീടങ്ങളെ അകറ്റുകയും ചെയ്യുന്ന പഞ്ചഗവ്യം ജൈവ കൃഷിയിൽ ഒരു വരദാനം തന്നെയാണ്. ഇത് അമിത ചിലവാകുമെന്നു തോന്നുമെങ്കിലും മറ്റുള്ള വളപ്രയോഗങ്ങളെപ്പോലെയോ അതിലും കുറച്ചു മാത്രമോ ചെലവേ വരുന്നുള്ളൂ എന്നതാണ് വാസ്തവം.
പശു(ഗോവ്) തരുന്ന 5 ഉൽപന്നങ്ങൾ കൊണ്ടുണ്ടാക്കുന്നതിനാലാണ് പഞ്ചഗവ്യം എന്ന പേര് വന്നത്. ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ് എന്നിവയാണവ.
അളവ്
അളവ് ഹൃദിസ്ഥമാക്കുവാൻ ഒരു പൊടിക്കൈയുണ്ട്.
Count down
5
4
3
2
1/2
ചാണകം -5 kg
ഗോമൂത്രം - 4 Ltr
പാൽ - 3 Ltr
തൈര് - 2 Ltr
നെയ്യ് - 1/2 kg
ഇതാണ് അളവും അംശബന്ധവും. (നാടൻ പശുവിന്റേതായാൽ വളരെ ഫലപ്രദമാണ്)
കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് ഈയളവും ചെറിയ ഏരിയയിൽ ചെയ്യുന്നവർ വേണ്ട അളവ് മേൽ പറഞ്ഞ അംശബന്ധത്തിലും എടുക്കണം
ഒരു മൺ പാത്രത്തിലോ പ്ലാസ്റ്റിക് ബക്കറ്റിലോ ചാണകമെടുത്ത് നെയ്യ് ചേർത്ത് നന്നായി കുഴക്കുക. നന്നായി മൂടിക്കെട്ടി 3 ദിവസം തണലിൽ വയ്ക്കുക. മൂന്നു ദിവസം കഴിഞ്ഞാൽ മറ്റു ചേരുവകളും ചേർത്ത് നന്നായി ഇളക്കിയ ശേഷം 2 പാളയം കോടൻ പഴം ഞെരടി ചേർത്ത് മൂടി വയ്ക്കുക. ദിവസേന ഒരു നേരം ഒരു കമ്പുപയോഗിച്ച് ഒരേ ദിശയിൽ ഇളക്കുക (ഘടികാര ദിശ). 21 ദിവസം സൂക്ഷിച്ച ശേഷം നന്നായി അരിച്ചെടുത്ത് സൂക്ഷിക്കാം.
ഉപയോഗം
25 ഇരട്ടി നേർപ്പിച്ച് ചുവട്ടിലൊഴിച്ചു കൊടുക്കുകയോ 50 ഇരട്ടി നേർപ്പിച്ച് ഇലകളിൽ തളിച്ചു കൊടുക്കുകയോ ചെയ്യാം.
രണ്ടാഴ്ചക്കൊരിക്കൽ ഇത് പ്രയോഗിക്കാവുന്നതാണ്. ഇത് സൂര്യപ്രകാശമേൽക്കാതെ സൂക്ഷിച്ചാൽ ആറ് മാസം വരെ ഉപയോഗിക്കാം.
NB:- ചാണകവും ഗോമൂത്രവും അന്നേ ദിവസം അതിരാവിലെയുള്ളത് എടുക്കാൻ ശ്രമിക്കുക, ഇവ രണ്ടും നിലം തൊടാതെ എടുക്കണമെന്നാണ് ശാസ്ത്രം.
കടപ്പാട് - KSIOFA KL02/01 KOLLAM