1. Farm Tips

അടുക്കളത്തോട്ടത്തിലെ എല്ലാ തരം പച്ചക്കറികള്‍ക്കും പുതുജീവന്‍ നല്‍കും ശീമക്കൊന്ന-പച്ചച്ചാണകം കമ്പോസ്റ്റ്.

നാട്ടിൻപുറങ്ങളിലെ വേലിക്കൽ നിൽക്കുന്ന ശീമക്കൊന്ന ഇലകളെ ജൈവ വളക്കൂട്ടുകളിൽ പ്രധാനിയായി ഉപയോഗിക്കാം. അതിവേഗം വളരുന്ന പയർവർഗ പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. മറ്റു പച്ചിലച്ചെടികൾ വളരാൻ ബുദ്ധിമുട്ടുള്ള ചൊരി മണൽ പ്രദേശത്തെ തെങ്ങിൻതോപ്പിലും ഇത് പച്ചിലവളത്തിനായി വളർത്താം. ശീമക്കൊന്ന ജൈവ വളത്തിന് പ്രധാനമായി വേണ്ടത് ചാണകവും പച്ചിലകളും. ഇവ ഉപയോഗിച്ച് എളുപ്പത്തില് നിരവധി വളങ്ങളും കമ്പോസ്റ്റുകളും കര്ഷകര് ഉണ്ടാക്കാറുണ്ട്.

K B Bainda

നാട്ടിൻപുറങ്ങളിലെ വേലിക്കൽ നിൽക്കുന്ന ശീമക്കൊന്ന ഇലകളെ ജൈവ വളക്കൂട്ടുകളിൽ പ്രധാനിയായി ഉപയോഗിക്കാം.

അതിവേഗം വളരുന്ന പയർവർഗ പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. മറ്റു പച്ചിലച്ചെടികൾ വളരാൻ ബുദ്ധിമുട്ടുള്ള ചൊരി മണൽ പ്രദേശത്തെ തെങ്ങിൻതോപ്പിലും ഇത് പച്ചിലവളത്തിനായി വളർത്താം.

ശീമക്കൊന്ന ജൈവ വളത്തിന് പ്രധാനമായി വേണ്ടത്  ചാണകവും പച്ചിലകളും. ഇവ ഉപയോഗിച്ച് എളുപ്പത്തില്‍ നിരവധി വളങ്ങളും കമ്പോസ്റ്റുകളും കര്‍ഷകര്‍ ഉണ്ടാക്കാറുണ്ട്. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും കീടങ്ങളുടെ ആക്രമണത്തില്‍ നിന്നും  അവയെ സംരക്ഷിക്കുകയും ചെയ്യും ഇത്തരം ജൈവവളക്കുട്ടുകള്‍. രാസവസ്തുക്കള്‍ ഒട്ടും കലരാത്തതിനാല്‍ നമ്മുടെ ആരോഗ്യത്തിനും ഇവ ഒരു കുഴപ്പവും സൃഷ്ടിക്കില്ല. ശീമക്കൊന്ന ഇലയും ചാണകവും ചേര്‍ത്ത് നിര്‍മിക്കുന്ന കമ്പോസ്റ്റ് മികച്ച ജൈവവളമാണ്. ഇതു തയാറാക്കുന്നത് എങ്ങിനെയന്നു നോക്കാം.

ശീമക്കൊന്നയും ചാണകവും

നാട്ടിന്‍പുറങ്ങളില്‍ ഇന്നും ശീമക്കൊന്ന ധാരാളമുണ്ട്. കോണ്‍ക്രീറ്റ് മതിലുകള്‍ വരുന്നതിനു മുമ്പ് അതിരുകളില്‍ വളര്‍ത്തിയ ചെടിയായിരുന്നു ശീമക്കൊന്ന. പ്രത്യേകതരം ഗന്ധമാണ് ശീമക്കൊന്നയുടെ ഇലയ്ക്കും തൊലിക്കുമെല്ലാം. ജൈവകൃഷി വ്യാപകമായതോടെ ശീമക്കൊന്നയുടേയും ഡിമാന്റ് വര്‍ധിച്ചു.

നാടന്‍ പശുവിന്റെ ചാണകമാണ് കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഉത്തമം. നാടന്‍ പശുക്കള്‍ വളരെ അപൂര്‍വമായ ഇക്കാലത്ത് ചാണകം ലഭിക്കുക പ്രയാസമാണ്. അടുക്കളത്തോട്ടത്തിലെ എല്ലാ തരം പച്ചക്കറികള്‍ക്കും പുതുജീവന്‍ നല്‍കും ശീമക്കൊന്ന-പച്ചച്ചാണകം കമ്പോസ്റ്റ്. മണ്ണിലെ കീടങ്ങളെ അകറ്റാനും ഇതു വളരെ ഫലപ്രദമാണ്.

തയാറാക്കുന്ന വിധം

ഒരു വലിയ ബാരല്‍ ഇതിനായി കണ്ടെത്തണം

  1. 20 kg പച്ച ചാണകം [നാടന്‍ പശുവിന്റെത് വളരെ ഉത്തമം]
  2. 10 kg ശീമകൊന്ന ഇല.
  3. 5 kg ശര്‍ക്കര.
  4. 5 kg കടലപിണ്ണാക്ക്.

ഇവ എല്ലാം കൂടി ബാരലില്‍ ഇട്ട് അടച്ച് വെക്കണം. 30-40 ദിവസംകൊണ്ട് പുളിച്ച് നല്ല ജൈവ കുഴമ്പായി മാറും. ഇതില്‍ പത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് പച്ചക്കറി തടത്തില്‍ ഒഴിച്ചു കൊടുക്കുകയോ,കമ്പോസ്റ്റ് തടത്തില്‍ വിതറി മണ്ണ് കയറ്റികൊടുക്കുകയോ ചെയ്യാം. കായ്ക്കാനായ പച്ചക്കറി വിളകള്‍ക്ക് 15 ദിവസം കൂടുമ്പോള്‍ ഈ വളക്കൂട്ട് തടത്തില്‍ നല്‍കണം. ആരോഗ്യത്തോടെ വളരുകയും മികച്ച വിളവ് ലഭിക്കാനും വളരെ ഉത്തമമാണ് ഈ വളക്കൂട്ട്. മണ്ണിലെ കീടനിയന്ത്രണത്തിനും ചെടികളുടെ പെട്ടന്നുള്ള വളര്‍ച്ചക്കും ഈ ശീമകൊന്ന കമ്പോസ്റ്റ് ഏറെ ഗുണം ചെയ്യും.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം - തരിശു ഭൂമിയിൽ കൃഷി ചെയ്യാൻ സർക്കാർ ധനസഹായം. Last date June 10

English Summary: Sheemakkonna and Cowdung mixture will give a new life to all kinds of vegetables in the kitchen garden

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds