Updated on: 30 April, 2021 9:21 PM IST

കേരളത്തിലെ കാലാവസ്ഥയിൽ കുരുമുളക് നന്നായി വളരുമെങ്കിലും 10°C - 40°C ചൂടും, ചെടിയുടെ വിവിധ വളർച്ചാ ഘട്ടത്തിൽ ലഭിക്കണ്ട മഴയുമാണ് കുരുമുളക് ചെടിക്ക് അഭികാമ്യം. അടുത്തകാലത്ത് അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ കൊടിത്തോട്ടങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
 
നാടൻ ഇനങ്ങൾ മുതൽ കർഷകരുടെ കണ്ടെത്തലുകളും കണ്ടു പിടുത്തങ്ങളും, ഗവേഷണ കേന്ദ്രങ്ങളുടെ കണ്ടുപിടുത്തങ്ങളുമടക്കം നിരവധി ഇനങ്ങൾ കൃഷി ചെയ്ത് വരുന്ന്.
 
Pepper cultivation play a key role in India's exports. It is cultivated in Kerala, Karnataka and Tamil Nadu. In Nature, agricultural practices pepper can be cultivated as main crop as well as inter crop.With inputs from the harvested crop to be grown up to 25 m apart.In Sloping areas take necessary precautions to prevent drainage of chemical cultivation land water in to nature agriculture land.
 
നല്ല നീർവാഴ്ചയുള്ളതും, ജൈവാംശമുള്ളതുമായ മണ്ണിൽ കുരുമുളക് തഴച്ച് വളരും. സൂര്യാഘാതം തടയുന്നതിനായി തെക്കൻ ചരിവുള്ള പ്രദേശങ്ങൾ ഒഴിവാക്കുന്നത് നല്ലത്.
 
Panniyur-1, Panniyur-2, Panniyur-3, Panniyur-4, Panniyur-5, Panniyur-6, Panniyur-7, Subhakara, Sreekara, Karimunda, Panchami, Pournami, Kottanadan, Kuthiravally, Arakulam Munda, Balankotta and Kalluvally are the commonly cultivated varieties. Of these, Panniyur-1 is to be grown in comparatively open areas.
 
നിരപ്പായ സ്ഥലങ്ങളിൽ 10 X 10 അടി അകലത്തിലും, ചെരിവുള്ള സ്ഥലങ്ങളിൽ വരികൾ തമ്മിൽ 12 അടിയും നിരകൾ തമ്മിൽ 8 അടിയും അകലം കിട്ടത്തക്കവിധത്തിൽ കൊടികൾ നടണം. കൊടികൾ എത്ര ഉയരത്തിൽ കയറ്റിവിടാൻ പറ്റുമോ അത്രയും ഉയരത്തിൽ കയറ്റി വിടണം. ചില ഇനം കുരുമുളക് ഇനങ്ങൾ ഷെയ്ഡിൽ മാത്രം / തെളിഞ്ഞ സ്ഥലത്ത് / ഷെയ്ഡിലും തെളിഞ്ഞ സ്ഥലത്തും മാത്രം, വളരുന്നതും ഉല്പാദനം തരുന്നതുമായ ഇനങ്ങൾ ഉണ്ട്. എങ്ങനെയാണെങ്കിലും ഷെയ്ഡിൽ മാത്രം ഉല്‌പാദനം ഉള്ള ഇനങ്ങളെ മാറ്റിനിർത്തിയാൽ മറ്റുള്ളവയ്ക്ക് നല്ല തെളിഞ്ഞ സ്ഥലത്താണ് ശരിയായ ഉത്പദനം ലഭിക്കുക. ഏത് ചെടിയാണെങ്കിലും വെയിൽ നേരിട്ട് പതിച്ചാലെ അതിന്റെ റൂട്ട് സിസ്റ്റം ശരിയായി വളർച്ചയിൽ എത്തുകയുള്ള്. ഉല്പാദനം ശരിയായി ലഭിക്കുകയുള്ള്
 
Pepper prefers a light porous and well-drained soil rich in organic matter. Water stagnation in the soil, even for a very short period, is injurious for the plant. So, heavy textured soils in locations where drainage facilities are inadequate should be avoided.
 
തൊലി ഇളകിപ്പോകാത്ത ഏത് മരവും കുരുമുളക് പടർത്തുവാൻ യോജിച്ചതാണ്. മിശ്ര വിള തോട്ടങ്ങളിൽ തെങ്ങ്, കവുങ്ങ്, ഫലവൃക്ഷങ്ങൾ എന്നിവയിലും കുരുമുളക് പടർത്താം.
 

ചെന്തല ( റണ്ണിംഗ് ഷൂട്ട്) പ്രധാനമായും തൈ ഉല്പാദനത്തിന് ഉപയോഗിക്കുന്ന്. കേറുതല (ടോപ്പ് ഷൂട്ട്) ഉപയോഗിച്ചും തൈ ഉല്പാദിപ്പിച്ച് നടുവാൻ ഉപയോഗിക്കുന്നുണ്ട്.കുരുമുളക് കൃഷിക്ക് ഉത്തമം തിരുവാതിര ഞാറ്റുവേലയാണ്. തിരുവാതിര ഞാറ്റുവേലയിലെ ഇടവിട്ടുള്ള മഴയും വെയിലും കൊടിത്തലകൾ പിടിച്ചു കിട്ടാൻ ഏറ്റവും അനുയോജ്യമാണ് (മാതൃ ചെടിയിൽ നിന്ന് തലകൾ ശേഖരിച്ച് നേരെ താങ്ങ്കാലിന്റെ ചുവട്ടിൽ നടുന്ന രീതി). കൂട തൈകൾ ആണ് നടുന്നതെങ്കിൽ നനക്കാൻ സൗകര്യം ഉണ്ടെങ്കിൽ 365 ദിസവും ചെടികൾ നടാവുന്നതാണ്.
 
താങ്ങുകാലുകളുടെ വടക്ക് വശത്തായി മരത്തിൽ നിന്ന് ഏകദേശം 30 സെന്റീമീറ്റർ അകലത്തിൽ 50 cm x 50 cm x 50 cm വലിപ്പമുള്ള കുഴികൾ എടുക്കണം. ഈ കുഴികളിൽ അടിവളമായി കാലിവളം ചേർത്ത് കുഴി മൂടുക. അതിൽ ചെറിയ പിള്ളക്കുഴി എടുത്ത് താങ്ങു കാലിന്റെ വലുപ്പമനുസരിച്ച് 2-3 വേര് പിടിപ്പിച്ച തലകൾ നടണം. നട്ട ശേഷം ചുവട്ടിൽ വെള്ളം കെട്ടി നില്ക്കാത്ത വിധത്തിൽ തങ്ങ്കാലിന്റെ ചുവട്ടിൽ നിന്നും താഴോട്ട് ചരിവുവരത്തക്കവിധം മണ്ണിട്ട് ഉറപ്പിക്കണം. മുകളിലേക്ക് വളർന്ന് വരുന്ന തലകൾ താങ്ങ് കാലിനോട് ചേർത്ത് കെട്ടി വയ്ക്കണം. ചുവട്ടിൽ നന്നായി പുതയിടുകയും, ചൂടിൽ നിന്ന് സംരക്ഷിക്കാൻ ഇലപൊഴിയാത്ത മരച്ചില്ലകളോ, തെങ്ങിന്റെ ഓല, കവുങ്ങിന്റെ പട്ടയോ ഉപയോഗിച്ച് പൊതിഞ്ഞ് കെട്ടണം.
 
ചെടി വളരുന്നതിനനുസരിച്ച് കെട്ടി കയറ്റി വിടണം. തോട്ടത്തിലെ കളകൾ യഥാസമയം നീക്കം ചെയ്യണം. ചെറിയ ഇളംകൊടികൾ വേനക്ക് നനക്കുന്നത് വേനലിനെ അതിജീവിക്കുന്നതിനും വളർച്ചക്കും നല്ലതാണ്. കായ്ഫലമുള്ള ചെടികൾ ഡിസംബർ മുതൽ മാർച്ച് അവസാനം വരെ 10-12 ദിവസ ഇടവേളയിൽ നനക്കുന്നത് വിളവർദ്ദധനവിന് നല്ലതാണ്.( എന്നും നനക്കരുത് കൊടി തളിർത്ത് തിരിയിടും.പ്രധാന വിളവിനെ സാരമായി ബാധിക്കും) വേനൽമഴ തുടച്ചയായി ലഭിക്കുന്ന സ്ഥലങ്ങളിൽ ഇങ്ങനെ നനക്കുന്നത് കൊണ്ട് മെച്ചമുണ്ടാകില്ല. മഴക്കാലം തുടക്കത്തിൽ കൊടി തോട്ടത്തിലെ തണൽ ക്രമീകരിക്കണം. മരത്തിന്റെ ചപ്പ് കൊടിക്ക് പുതയിടാൻ ഉപയോഗിക്കാം.
 
ധാരാളം പോഷകമൂലകങ്ങൾ ആവശ്യമുള്ള വിളയാണ് കുരുമുളക്. മഴക്കാലം തുടക്കത്തത്തിൽ (ഏപ്രിൽ - മെയ് )മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കൊടിച്ചുവട്ടിൽ കുമ്മായം ചേർത്ത് കൊടുക്കണം. കൊടി വലുപ്പമനുസരിച്ച് ആവശ്യത്തിന് കാലിവളം /കോഴിവളം ,വേപ്പിൻ പിണ്ണാക്ക് എന്നിവ മഴക്കാലം തുടക്കത്തിൽ നല്കണം. തുലാവർഷം തുടക്കത്തിലും ജൈവവളത്തോടൊപ്പം വേപ്പിൻ പിണ്ണാക്കും നല്കുക. കൊടിച്ചുവട്ടിൽ നിന്ന് ഒന്നര അടി എങ്കിലും അകത്തിൽ ചെറിയ ചാലുകൾ എടുത്ത് അതിൽ വളം ചേർത്ത് മണ്ണിട്ട് മൂടണം. ചാലുകൾ എടുക്കുമ്പോൾ വേരുകൾക്ക് ക്ഷതമേൽക്കാതെ ശ്രദ്ധിക്കണം. ജൈവവളങ്ങൾക്ക് പുറമെ കൊടിയുടെ വലിപ്പം അനുസരിച്ച് നാല് തവണകളയായി ഒന്നേകാൽ കിലോ രാസവളം(NPK ) നല്കണം (25 അടിയിൽ കുറയാതെ വലിപ്പം ഉള്ളതും,5 കിലോയിൽ കുറയാക്കെ ഉണക്കമുളക് ലഭിക്കുന്നതുമായ കൊടികൾക്ക് )
 
കാലവർഷം തുടക്കത്തോടെയാണ് (ജൂൺ) ചെടികൾ തളിർത്ത് തിരിയിടുന്നത്. മഴയില്ലാത്ത പ്രദേശങ്ങളിൽ എല്ലാ ദിവസവും നന്നായി വെള്ളം ചുവട്ടിൽ നല്കി ചെടി തിരിയിടിച്ചാൽ ഉല്പാദനം കൂടുതലുണ്ടാവും.(തിരിയിടാനും, മണി പിടിക്കാനും മഴ ആവശ്യം ഇല്ല. ചുവട്ടിൽ വെള്ളം കിട്ടിയാൽ മതി ) ചെടികളിൽ പരാഗണം നടക്കുന്നത് പെൺപൂക്കളുടെ ഇരുവശത്തു മായി കാണുന്ന ആൺപൂക്കൾ പൊട്ടി പൂമ്പൊടി താഴേക്ക് (ഗ്രാവിറ്റി) വീഴുമ്പോഴാണ്. കാറ്റിലൂടെ, ജലത്തിലൂടെ ഏത് തരത്തിൽ വേണമെങ്കിലും പരാഗണം സാത്യമാകുന്ന്. തിരികൾ നീളണമെങ്കിൽ എല്ലാ ദിവസവും ചുവട്ടിൽ ജലം ലഭ്യമാക്കി കൊണ്ട് മഴ ഇല്ലാത്ത കാലാവസ്ഥയിലാണ് ഏറ്റവും നന്നായി കായ് പിടുത്തം ഉണ്ടാകുന്നത്.
 
ഊരൻ, നിമാവിരയുടെ ആക്രമണ ലക്ഷണം കാണുന്ന മാത്രയിൽ മണ്ണിൽ നനവില്ലങ്കിൽ ചെടിച്ചുവട് നനക്കണം .ശേഷം ,കാർബോസൾഫാൻ കലക്കി ചുവട്ടിൽ ഒഴിക്കുക. 8-10 ദിവസം കഴിഞ്ഞ് ക്ലോർപെയറിഫോസ് 2 ml/ ലിറ്റർ കലക്കി ചെടിച്ചുവട് കുതിർത്ത് ഒഴിച്ച് ഒടുക്കുക. ശേഷം മഴ ഇല്ലാത്ത കാലാവസ്ഥയാണെങ്കിൽ തുടർ ദിവസങ്ങളിൽ ചെടിച്ചുവട്ടിൽ ജലസേചനം നല്കുക. 10 ദിവസം കഴിയുമ്പോൾ പൊട്ടാഷ് / ചകിരി കത്തിച്ച ചാരം ചെടിയുടെ വലിപ്പം അനുസരിച്ച് കുറച്ച് ചുവട്ടിൽ ഇട്ട് പുതയും ഇട്ട് ദിവസവും നനച്ച് കൊടുത്താൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ വേര് ഇറങ്ങി ചെടി പച്ചപ്പാകും.( ഒരിക്കൽ മഞ്ഞപ്പ് വന്ന ചെടി പച്ചപ്പ് ആയാലും ഒരിക്കലും നന്നാകില്ല. രണ്ട് വർഷം ഒക്കെ പിടിച്ച് നില്ക്കും. എന്നിട്ട് നശിച്ച് പോകും )
 
രോഗങ്ങൾ ഇല്ലാത്ത തോട്ടത്തിൽ സ്യൂഡോമോണാസ്, ട്രൈക്കോടർമ ഇതൊക്കെ താല്കാലിക ഗുണം ചെയ്യുമെങ്കിലും രോഗം വന്ന് പോയാൽ ഒരിക്കലും ഇതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.
 
മഴക്കാലം തുടക്കത്തിലും തുലാമഴക്ക് മുമ്പും 1% വീര്യത്തിൽ ബോർഡോ മിശ്രിതം ചെടികളിൽ തളിക്കുന്നതും, ചുവട്ടിൽ കോപ്പർ ഓക്സി ക്ലോറൈഡ് (2 ഗ്രാം/ ലിറ്റർ) ഒഴിക്കുക. അല്ലെങ്കിൽ പൊട്ടാസ്യം ഫോസ്ഫോണേറ്റ് 0.3% വീര്യത്തിൽ ചെടികളിൽ തളിക്കുകയും, ചുവട്ടിൽ ഒഴിക്കുകയും ചെയ്താൽ ഒരു പരിധി വരെ ചെടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാം.

കുരുമുളകിൻറെ രോഗങ്ങളും അതിനുള്ള പ്രതിവിധിയും മനസ്സിലാക്കാം
 
1.ദ്രുതവാട്ടം:
 
ഫൈറ്റോഫ്‌തോറ കാപ്സ്സി എന്ന കുമിൾ മൂലമുണ്ടാകുന്ന വാട്ട രോഗം ( ഫുട്ട് റോട്ട് എന്ന ചീയൽ ) കുരുമുളക് കൃഷിക്ക് ഒരു ഭീക്ഷണിയാണ്.
കാലവർഷത്തോടെയാണ് ഈ രോഗം എറ്റവും രൂക്ഷമാകുന്നത്. ചെടിയുടെ ഏത് ഭാഗത്തും രോഗബാധ ഉണ്ടാകാം. ഇലകളിൽ കാണപ്പെടുന്ന കറുത്ത പുള്ളികൾ ക്രമേണ ചുറ്റുഭാഗത്തേക്ക് വ്യാപിച്ച് വരുന്നത് കാണാം. തുടർന്ന് ഇല കൊഴിഞ്ഞ് വീഴുന്നു.
ചുവട്ടിലൂടെ പടരുന്ന ചെന്തലയിലൂടെയും, വേര്പൊട്ടുന്ന മുറി പാടിലൂടെയും രോഗം കൊടിയിൽ എത്തുന്ന്.
കൊടിയുടെ പ്രധാന തണ്ടിന്റെ കട ഭാഗത്ത് രോഗബാധയേറ്റാൽ ശാഖകളും കണ്ണി തലകളും മുട്ടിന്റെ ഭാഗത്ത് വച്ച് അടർന്ന് വീണ് കൊടി മൊത്തമായി നശിക്കുന്ന്.
രോഗം വേരിന് മാത്രമേ ബാധിച്ചട്ടുള്ളൂ എങ്കിൽ മഴ നില്ക്കുന്ന സമയത്ത് മഞ്ഞളിപ്പ്, വാട്ടം, ഇലകൊഴിച്ചിൽ, കരിച്ചിൽ ലക്ഷണത്തോടെ ഒന്ന് രണ്ട് വർഷം നിന്നിട്ടേ കൊടി നശിക്കു.
 
രോഗബാധയേറ്റ കൊടി വേരടക്കം പറിച്ച് തീയിട്ട് നശിപ്പിക്കുക.
രോഗബാധ ഇല്ലാത്ത തോട്ടത്തിൽ നിന്ന് നടീൽ വസ്തു ശേഖരിക്കുക.
 
തോട്ടത്തിൽ നീർവാർച്ച സംവിധാനം ഏർപ്പെടുത്തുക.
മണ്ണിളക്കി കൊടിയുടെ വേരിന് ക്ഷതം ഏൽക്കരുത്.
ചുവട്ടിൽ പുതയിടുകയോ, ആവരണ വിള വളർത്തി മഴയത്ത് മണ്ണ് ചെടിയിൽ തെറിക്കുന്നത് ഒഴിവാക്കുക.
 
ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം മഴക്ക് മുമ്പ് കൊടികളിൽ തളിക്കുക.45 ദിവസം കഴിഞ്ഞ് വീണ്ടും ബോർഡോ മിശ്രിതം തളിക്കുക.
മഴയ്ക്ക് മുമ്പും ഇടക്കും 0.2% കോപ്പർ ഓക്സി ക്ലോറൈഡ് ചെടിച്ചുവട്ടിൽ ഒഴിച്ച് മണ്ണ് കുതിർക്കണം.
വേപ്പിൻ പിണ്ണാക്ക് കൊടിച്ചുവട്ടിൽ ഇട്ട് കൊടുക്കുക.
ട്രൈക്കോഡർമ, ഗ്ലയോക്ലാഡിയം വൈറൻസ് കാപ്പിത്തൊണ്ട്, ചാണകം, വേപ്പിൻപ്പിൻ പിണ്ണാക്കിൽ വളർത്തി കൊടിച്ചുവട്ടിൽ നല്കുക.
വാം വെസിക്കുലർ അർബസ്കുലർ മൈക്കോ റൈസ (വാം) നിമാ വിരശല്യത്തിനും ഫൈറ്റോഫ്ത്തോറ രോഗണുവിന് എതിരായി കൊടിക്ക് പ്രതിരോധ ശക്തി നല്കും.വാം ചെടി കരുത്തോടെ വളരാനും സഹായിക്കും.
ട്രൈക്കോഡർമ, വാം ഉപയോഗിക്കുമ്പോൾ തുരിശ് കലർന്ന കുമിൾനാശിനികൾ, രാസവളം, കീടനാശിനികൾ ഇവ നല്കാൻ 30-45 ദിവസത്തെ ഇടവേള നല്കണം. കുമിൾനാശിനിക്ക് പകരം പൊട്ടാസ്യം ഫോസ്ഫനേറ്റ് ഉപയോഗിക്കാം.
 
ഒരിനം കുരുമുളക് തന്നെ കൃഷി ചെയ്യാതെ ഇടവിളയായി നാടൻ കൊടികൾ ബാലൻകൊട്ട, നാരയക്കൊടി, ഉതിരംകൊട്ട, കല്ലുവള്ളി ഇനങ്ങൾ നട്ടാൽ ഒരു പരിതി വരെ രോഗസാദ്ധ്യത കുറയുന്നതായി കാണാറുണ്ട്.
2. ഇലപ്പേനുകൾ:
 
ഇളം കൊടിത്തോട്ടങ്ങളിലാണ് ഇലപ്പേനുകളുടെ ആക്രമണം കൂടുതലായി കാണുന്നത്. വളർച്ചയെത്തിയ ഇലപ്പേനുകൾ കറുപ്പ് നിറമായിരിക്കും. ഇലകളുടെയും നാമ്പുകളുടെയും നീരൂറ്റിക്കുടിക്കുന്ന ഇവയുടെ ആക്രമണം മൂലം ഇലകളുടെ വക്കുകൾ ചുരുണ്ട് അകത്തേക്ക് മടങ്ങി ആകൃതി നഷ്ടപ്പെടുന്നു. കൊടിയുടെ വളർച്ചയെ ഇത് സാരമായി ബാധിയ്ക്കുന്നു 0.05% വീര്യത്തിൽ ഡൈമത്തൊയേറ്റ് തളിച്ച് ഇലപ്പേനുകളെ നശിപ്പിക്കാം. മരുന്ന് തളിക്ക് ശേഷം പിന്നെയും പുതിയ ഇലകളിൽ ആക്രമണം കാണുകയാണെങ്കിൽ 20 ദിവസത്തിനകം മരുന്ന് വീണ്ടും തളിക്കണ്ടതാണ്.

3. വൈറസ്ബാധ / ഇലമുരടിക്കൽ:
 
സാതാരണ ഇലകളുടെ വളർച്ചയിൽ നിന്നും വ്യത്യസ്തമായി ഇലകൾ ആകൃതി നഷ്ടപ്പെട്ട് ചുരുളുക ,ഇലക്ക് മഞ്ഞ നിറത്തോടെ മുരടിപ്പ്, ഇല ചെറുതാകൽ, ഇലയിൽ മഞ്ഞ നിറത്തിലുള്ള പുള്ളിക്കുത്തുകൾ എന്നിവ കാണുന്നു. മൊത്തം വള്ളിക്കും മുരടിപ്പ് ബാധിച്ച് ഉല്‌പാദനം കുറയുന്ന്.
ഇങ്ങനുള്ള ചെടികൾ മൂടോടെ പിഴുത് എടുത്ത് തീ ഇട്ട് നശിപ്പിക്കണം. 
ഈ രോഗം പകരുന്നത് രോഗം ബാധിച്ചവള്ളികളുപയോഗച്ച് തൈ ഉല്‌പാദിപ്പിക്കുന്നത് കൊണ്ടാണ്. 
ചെന്തലകൾ ശേഖരിക്കുമ്പോൾത്തന്നെ രോഗം ബാധിച്ച കൊടികളെ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. 
കൊടിയുടെ നീരൂറ്റിക്കുടിക്കുന്ന മീലിമൂട്ടകൾ, എഫിഡുകൾ മുഖേന ഈ രോഗം പടരുന്ന്. ഡൈമത്തയേറ്റ്, മോണോ ക്രോട്ടോഫോസ് ഇവയിൽ ഒന്ന് തളിച്ച് ഇവയെ നിയന്ത്രിക്കണ്ടതാണ്.
 
നേഴ്സറിയിൽ തൈകൾ അടുപ്പിച്ച് വച്ചിട്ടുണ്ടങ്കിൽ മീലിമൂട്ടകൾ പെട്ടന്ന് പെരുകും. നേഴ്സറിയിലും ഇതേ മരുന്ന് തളിച്ച് എഫിഡുകൾ, മീലിമൂട്ടകളെയും നിയന്ത്രിക്കണ്ടതാണ്.

4. തണ്ടുതുരപ്പൻ പുഴു (കൂമ്പ് പുഴു) :
 
പ്രായം കുറഞ്ഞ കൊടികളെയാണ് നിശാശലഭപുഴുക്കൾ ആക്രമിക്കുന്നത്. മഴക്കാലത്ത് ഇളംതണ്ടുകൾ ഉണ്ടാകുമ്പോഴാണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത് . കൂമ്പിൽ ശലഭങ്ങൾ ഇടുന്ന മുട്ട വിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കൾ ഇളം തണ്ടുകളുടെ അഗ്രഭാഗം തുരന്ന് ഉൾക്കാമ്പ് തിന്ന് നശിപ്പിക്കുകയും അവ ക്രമേണ കൂമ്പ് തലപ്പ് വാടി കരിഞ്ഞ് നശിക്കുന്ന്. ആക്രമണം രൂക്ഷമാകുന്നതോടെ കൊടിയുടെ വളർച്ച മുരടിക്കുന്ന്. കൂമ്പ് വളരുന്ന ( ചെടി വളരുന്ന ) കാലയളവിൽ ക്വിനാൽഫോസ് (എക്കാലസ്) 2 മില്ലി / 1 ലിറ്റർ വെള്ളത്തിൽ മാസത്തിൽ ഒന്നെങ്കിലും ചെടിയുടെ തലപ്പിൽ തിളച്ച് കൊടുത്ത് കൊടികളെ രക്ഷിക്കാം.

5. മീലിമൂട്ടകൾ / ഉൂരൻ
 
വെളുത്ത പഞ്ഞി പോലുള്ള മീലിമൂട്ടകളുടെ ആക്രമണം കുരുമുളക് തോട്ടങ്ങളിൽ വലിയ പ്രശ്നമായി കാണുന്ന്. കൊടിയുടെ വേരിനെ പ്രധാനമായും ആക്രമിക്കുന്ന ഈ കീടങ്ങൾ ചെടിയുടെ നീര് ഉൂറ്റിക്കുടിച്ച് മഞ്ഞളിപ്പ് ഉണ്ടാക്കുകയും ചെടി വാടി നശിക്കുകയും ചെയ്യുന്ന്. ചൂട് കൂടുതൽ ഉള്ള ഫെബ്രുവരി - മെയ് വരെയുള്ള മാസങ്ങളിലാണ് ആക്രമണം രൂക്ഷമാകുന്നത്. ചൂട് കൂടുതൽ ഉള്ള കാലത്ത് ചെടിയുടെ തണ്ടിലും ,ഇലകളിലും എല്ലാം ഇവയെ കാണാം. ഇതിനെ ചെടികളിൽ എത്തിക്കുന്നത് നീർ പോലുള്ള ഉറുമ്പുകളാണ് . മരോട്ടി എണ്ണ വെള്ളത്തിൽ കലക്കി തളിച്ച് ഉറുമ്പിനെ നിയന്ത്രിക്കാം. കൊടിയുടെ വേരിൽ ഉള്ള മീലിമൂട്ടകളെ നിയന്ത്രിക്കാൻ ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2 മില്ലി / 1 ലിറ്റർ വെള്ളത്തിൽ കലക്കി കൊടിച്ചുവട്ടിൽ ഒഴിച്ച് കൊടുത്തും, മണ്ണിന് മുകളിൽ ചെടിയിൽ ഇതിനെ കാണുകയാണെങ്കിൽ ചെടിയിൽ തളിച്ച് കൊടുത്തും ഇതിനെ നിയന്ത്രിക്കാം.

  6. മൊസൈക്ക് (വൈറസ് രോഗങ്ങൾ )
 
ഇലകളിൽ മഞ്ഞകലർന്ന കുത്തുകളോ വരകളോ കാണപ്പെടുന്ന്. രോഗബാധയേറ്റ വള്ളികളിൽ ക്രമേണ ഉല്പാദനം കുറഞ്ഞ് വരുന്നു. കുക്കുംബർ മൊസൈക് വൈറസ്, ബാഡ്ന വൈറസ് എന്നീ രണ്ടിനം വൈറസുകളാണ് ഈ രോഗത്തിന് കാരണം. തോട്ടത്തിലും നേഴ്സറികളിലും ഒരു പോലെ ഈ രോഗം കണ്ട് വരുന്ന്. രോഗബാധയില്ലാത്ത തൈകൾ നടുവാൻ ഉപയോഗിക്കുക. രോഗബാധ കൂടുതൽ കാണപ്പെടുന്ന ചെടികൾ പിഴുത് തീയിട്ട് നശിപ്പിക്കുക. നല്ല ആരോഗ്യമുള്ള ചെടികളിൽ മൊസൈക് രോഗം കാണപ്പെടുന്നില്ല. സൂഷ്മമൂലകങ്ങളുടെ കുറവ് കാണപ്പെടുന്ന ചെടികളിലാണ് മൊസൈക് രോഗം കണ്ടു വരുന്നത് .

7. മീലിമൂട്ടകൾ / ഉൂരൻ
 
വെളുത്ത പഞ്ഞി പോലുള്ള മീലിമൂട്ടകളുടെ ആക്രമണം കുരുമുളക് തോട്ടങ്ങളിൽ വലിയ പ്രശ്നമായി കാണുന്ന്. കൊടിയുടെ വേരിനെ പ്രധാനമായും ആക്രമിക്കുന്ന ഈ കീടങ്ങൾ ചെടിയുടെ നീര് ഉൂറ്റിക്കുടിച്ച് മഞ്ഞളിപ്പ് ഉണ്ടാക്കുകയും ചെടി വാടി നശിക്കുകയും ചെയ്യുന്ന്. ചൂട് കൂടുതൽ ഉള്ള ഫെബ്രുവരി - മെയ് വരെയുള്ള മാസങ്ങളിലാണ് ആക്രമണം രൂക്ഷമാകുന്നത്. ചൂട് കൂടുതൽ ഉള്ള കാലത്ത് ചെടിയുടെ തണ്ടിലും ,ഇലകളിലും എല്ലാം ഇവയെ കാണാം. ഇതിനെ ചെടികളിൽ എത്തിക്കുന്നത് നീർ പോലുള്ള ഉറുമ്പുകളാണ് . മരോട്ടി എണ്ണ വെള്ളത്തിൽ കലക്കി തളിച്ച് ഉറുമ്പിനെ നിയന്ത്രിക്കാം. മണ്ണിനടിയിൽ കൊടിയുടെ വേരിൽ ഉള്ള മീലിമൂട്ടകളെ നിയന്ത്രിക്കാൻ ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2 മില്ലി / 1 ലിറ്റർ വെള്ളത്തിൽ കലക്കി കൊടിച്ചുവട്ടിൽ ഒഴിച്ച് കൊടുത്തും ഇതിനെ നിയന്ത്രിക്കാം. മണ്ണിൽ നനവ് ഇല്ലങ്കിൽ ചെടിയുടെ ചുവട് നനച്ച ശേഷം മരുന്ന് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ മരുന്ന് അളവ് കൂടുതൽ വേണ്ടി വരും. (ഊരൻ കാരണം നശിച്ച തൈ കൊടിയുടെ ഫോട്ടോ യാണ് )

8. കുരുമുളകിനെ ബാധിക്കുന്ന രോഗമാണ് സാവധാനവാട്ടം.
 
രോഗം ബാധിക്കുന്ന ചെടികൾ രണ്ട് - മൂന്ന് വർഷം കൊണ്ടേ പുർണ്ണമായി നശിച്ച് പോകാറുള്ള്.
ഇലകൾ പഴുത്ത് മഞ്ഞളിക്കുകയും ഇലകൾ കുറെശ്ശെയായി പൊഴിയുകയും .ചിലപ്പോൾ ഇലയുടെ അഗ്രഭാഗം ഉണങ്ങിക്കരിഞ്ഞും കാണുന്ന് .
നിമാ വിരകളുടെയും മണ്ണിലെ കുമിളുകളുടെയും ആക്രമണമാണ് ഈ രോഗത്തിന് കാരണം. മഴക്കാലം പകുതിക്ക് രോഗലക്ഷണം കണ്ട് തുടങ്ങുന്ന ചെടിയിൽ വേനൽക്കാലത്ത് രോഗം കൂടുതൽ പ്രകടമാകുന്ന്. രോഗബാധിതമായ ചില ചെടികൾ കാലവർക്ഷത്തോടെ വീണ്ടും തളിർത്ത് പുതിയ ഇലകൾ ഉണ്ടാകുന്ന്. എങ്കിലും തുലാവർഷ അവസാനത്തോടെ ചെടിക്ക് ശക്തി ക്ഷയം സംഭവിക്കുകയും രണ്ട് - മൂന്ന് വർഷം കൊണ്ട് നശിക്കുകയും ചെയ്യും.
 
നിമാവിരകൾ ആക്രമിച്ച വേരിന്റെ മുറിപ്പാടിൽ കുമിളുകൾ പ്രവേശിക്കുകയും വേരിൽ ചീയലുണ്ടാക്കുകയും ചെയ്യും.ഇത് മൂലം ചെടിക്ക് മണ്ണിൽ നിന്ന് വെള്ളവും പോഷകമൂലകങ്ങളും വലിച്ചെടുക്കാനുള്ള ശക്തി ക്ഷയിച്ചു ചെടികളിൽ വാട്ടത്തിന്റെ ലക്ഷണം കണ്ട് തുടങ്ങും.
 
രൂക്ഷമായ രോഗബാധയേറ്റ വള്ളികൾ പറിച്ച് കത്തിച്ച് നശിപ്പിക്കുക.
മഴക്കാലം തുടക്കത്തിലും ഒടുക്കത്തിലും ചെടികളിൽ ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം തളിക്കുക.
ചുവട്ടിൽ കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ വലുപ്പം അനുസരിച്ച് 3 -10 ലിറ്റർ ഒഴിച്ച് കൊടുക്കുക.
മഴക്കാല ആരംഭത്തിൽ ചെടിക്ക് വേപ്പിൻ പിണ്ണാക്ക് ചുവട്ടിൽ ഇട്ട് കൊടുക്കുക.
വാം മൈക്കോ റൈസ, ട്രൈക്കോഡർമ എന്നിവ നിമാ വിരയെ നിയന്ത്രിക്കാൻ സഹായിക്കും. മണ്ണിൽ തടമെടുത്ത് വിതറി ഉടനെ മണ്ണിട്ട് മൂടണം. മണ്ണിൽ ഈർപ്പമുള്ള സമയത്തായിരിക്കണം ഇത് ചെയ്യണ്ടത്.

  1. പൊള്ളുവണ്ട്:

    താഴ്ന്ന പ്രദേശങ്ങളിലും തണൽ കൂടുതലുള്ള കൊടിത്തോട്ടങ്ങളിലും സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ പൊള്ളുവണ്ട് നാശമുണ്ടാക്കുന്ന്. പ്രായപൂർത്തിയായ വണ്ടുകൾ കൊടിയുടെ തളിരിലകളും തിരികളും കാർന്ന്തിന്ന് നശിപ്പിക്കുന്ന്. പെൺവണ്ടുകൾ ഇളം തിരിയിലും മണികളിലും മുട്ടയിടുന്ന് .മുട്ട വിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കൾ മണികൾ തുരന്ന് ഉള്ളിലെ മാംസളമായ ഭാഗങ്ങൾ തിന്ന് നശിപ്പിക്കുന്ന്. ഇപ്രകാരമുള്ള തിരികൾ ക്രമേണ ചീഞ്ഞു പോകുന്ന്. മണികൾ പൊള്ളയായതു കാരണം അവ ക്രമേണ പൊടിഞ്ഞ് പോകുന്ന്.

    തോട്ടത്തിലെ താങ്ങ് മരങ്ങളുടെ കൊമ്പുകൾ കോതി ഒതുക്കി തണൽ ക്രമീകരിക്കുക. ആക്രമണം രൂക്ഷമെങ്കിൽ എക്കാലസ് എന്ന കീടനാശിനി ഇലകളിലും തിരികളിലും തളിച്ച് കൊടുക്കണം.
     
    ജൂലൈ മാസത്തിൽ (മണി പിടിച്ച് 2-3 ആഴ്ചക്ക് ശേഷം ) ക്വിനാൽഫോസും, രണ്ടാം തവണ തുലാവർഷ സമയത്ത് നീംഗോൾഡ് o.6% വീര്യത്തിൽ തളിച്ചും ഈ കീടബാധ നിയന്ത്രിക്കാം. മരുന്ന് തിളക്കുമ്പോൾ ഇലയുടെ അടിയിലും, തിരിയിലും മൊത്തത്തിൽ മരുന്ന് വീഴുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
     
    10. പൊള്ളുരോഗം ( ആന്ത്രാക്നോസ്):
     
    തണുപ്പ് കൂടുതൽ ഉള്ള ഹൈറേഞ്ച് മേഘലകളിൽ കൂടുതലായി കാണപ്പെടുന്ന്. ഒരിനം കുമിളാണ് രോഗ ഹേതു. ഇലകളിലും മണി മുളകിലും രോഗം ബാധിക്കുന്ന്. ഇലകളിൽ തവിട്ടു നിറത്തിലുള്ള പൊട്ടുകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ ചാരനിറത്തിലായി ചുറ്റും മഞ്ഞ നിറത്തിൽ വലയങ്ങൾ വന്ന് ഇല കരിഞ്ഞ് പോകുന്ന്. തിരികളിൽ രോഗം കാലവർഷം തീരുന്നതോടെയാണ് കാണപ്പെടുക. മുളക് മണികളിൽ തവിട്ടു നിറമുള്ള കുഴിഞ്ഞ പാടുകൾ കാണപ്പെടുന്ന്, ക്രമേണ നിറ വ്യത്യാസം കൂടി വന്ന് മണികളുടെ നടുകെ ആഴത്തിൽ വിള്ളലുണ്ടാവുകയും ചെയ്യും. മണികളുടെ വളർചമുരടിച്ച് ഉണങ്ങി നശിക്കുന്ന്. രോഗം ബാധിച്ച തിരികൾ അപ്പാടെ കൊഴിഞ്ഞ് നശിക്കുന്ന്. 
    1 % വീര്യത്തിൽ ബോർഡോ മിശ്രിതം/ബാവിസ്റ്റിൻ 2 ഗ്രാം 1 ലിറ്ററിൽ ഇവയിൽ ഒന്ന് കലക്കി തിളച്ച് രോഗം നിയന്ത്രിക്കാം
     
    11. ആന്ത്രാക്നോസ് (തിരി കൊഴിച്ചിൽ രോഗം):
     
    ഈ രോഗം പന്നിയൂർ 1 ഇനത്തിൽ കൂടുതലായി കണ്ട് വരുന്ന്. കോളിറ്റോട്രിക്കം ഗ്ലിയോസ് പോറിയോയിഡസ് എന്ന കുമിളിന്റെ ആക്രമണവും തിരികൊഴിച്ചിലിന് കാരണമാകാറുണ്ട്. വേനൽ മഴയും, കാലവർഷം തുടക്കവും മഴ യഥാസമയം ആവശ്യമായ തോതിൽ ലഭിക്കാതെ വരുമ്പോഴാണ് രോഗത്തിന്റെ തീവ്രത കൂടുന്നത്. ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന തിരിയിൽ (പൂങ്കുലയിൽ) പെൺപൂക്കളുടെ അനുപാദം (80- 100%)ദ്വിലിംഗപുഷ്പ തിരിയിൽ കൂടുതലായി ഉണ്ടാകുന്ന്. അതിനാൽ പരാഗണം നടക്കാതെ തിരികൾ കൊഴിഞ്ഞ് നശിക്കുന്ന്. ആന്ത്രാക്നോസ് ഇലകളിലും ബാധിക്കാറുണ്ട്. ഇലയിൽ മഞ്ഞയും തവിട്ടും കലർന്ന പുള്ളികളോ / തവിട്ട് കലർന്ന പുള്ളിക്ക് ചുറ്റും മഞ്ഞ കലർന്ന വലയമോ ഉണ്ടാകും.
    രോഗബാധയേൽക്കുന്ന മുളക് മണികൾ വിള്ളലുകൾ ഉണ്ടായി കുമിൾ ബാധയുണ്ടായി ഉൾക്കാമ്പ് നശിക്കുന്ന്. ഇത് മഴക്കാലം അവസാനത്തോടെയാണ് കാണപ്പെടുന്നത്.
     
    മാർച്ച് അവസാനത്തോടെ വേനൽ മഴയില്ലങ്കിൽ രണ്ടാഴ്ച ഇടവേളയിൽ ചെടിക്ക് 50-70 ലിറ്റർ വെള്ളം കൊടുക്കുകയും ജൂൺ മാസം തുടക്കത്തിൽ മഴയില്ലങ്കിൽ എല്ലാ ദിവസവും ചെടിക്ക് തുടർ നന തുടരണ്ടതാണ്. മഴക്കാലം തുടക്കത്തിൽ തന്നെ ബോർഡോ മിശ്രിതം തളിച്ചും ആന്ത്രാക്നോസിനെ നിയന്ത്രിക്കാവുന്നതാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് : 

അയൂബിൻ്റെ പരീക്ഷണം വിജയിച്ചു; ഇനി കുരുമുളക് കൃഷിയില്‍ വിയറ്റ്‌നാം മാതൃക

English Summary: Pepper farming and disease prevention
Published on: 01 July 2020, 12:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now