Updated on: 30 April, 2021 9:21 PM IST
ജൈവ കൃഷി രീതി

കേരളത്തിലെ കർഷകർക്കിടയിൽ നവീന ജൈവ കൃഷി രീതികളുടെ വ്യാപനത്തോട് കൂടി വളരെയധികം പ്രചാരം നേടിയ വളപ്രയോഗ രീതിയാണ് പച്ച ചാണകവും കടലപ്പിണ്ണാക്കും ചേർത്ത് തയ്യാറാക്കുന്ന ദ്രാവക വളം.

ജൈവ കൃഷിയിൽ പൊതുവെ നല്ല ഗുണം ലഭിക്കുന്ന വള കൂട്ട് ആണ് ചാണക, പിണ്ണാക്ക് ദ്രാവക വളം.

ഇത് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

1. നല്ലത് പോലെ നേർപ്പിച്ച് മാത്രം ഉപയോഗിക്കുക.

2. കഴിവതും ആവശ്യമായ/എത്ര കൃഷി ചെയ്യുന്നു എന്നത് കണക്കാക്കി മാത്രം വളം തയ്യാറാക്കുക

3. വളരെ ചെറിയ ചെടികൾക്ക് ഉപയോഗിക്കരുത്

4. ഇതിൽ അളവ് എന്ന് ഉദ്ദേശിക്കുന്നത് തോത് എന്ന അർത്ഥത്തിലാണ്. ഇത് ഒരു പാത്രം എന്ന തോത് ആയോ ,തൂക്കം എന്ന തോത് ആയോ സ്വീകരിക്കാം
അതായത് 10ചിരട്ട ചാണകം, പിണ്ണാക്ക് ഒരു ചിരട്ട, വേപ്പിൻ പിണ്ണാക്ക് ഒരു ചിരട്ട എന്നിങ്ങനെ.

5. ചെടികളുടെ തണ്ടിനെ നേരിട്ട് ബാധിക്കാതിരിക്കാൻ ചെടിയിൽ നിന്നും കുറച്ച് അകലത്തിൽ മാത്രം വളം നൽകുക.

മുരിങ്ങ മരം പൂവിടാതിരിക്കുന്നതിന് താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാകാം.
ഇനം :

ചില നാടൻ ഇനങ്ങളിൽ ഇലകൾ മാത്രമാണ് പ്രധാനമായും ഉണ്ടാകുകയുള്ളൂ.
വളരെ കുറച്ച് പൂക്കളും ചെറിയ കായകളും ആണ് സാധാരണ കാണാറുള്ളത്.

2. നേരിൽ നല്ല വെയിൽ ലഭിക്കാത്തത് കാരണം.

മറ്റ് മരങ്ങളുടെ തണലിൽ മുരിങ്ങ പൂവിടാൻ കാലതാമസം ഉണ്ടാകും. കായകൾ വളരെ കുറച്ചു മാത്രമേ ഉണ്ടാകുകയുള്ളു.

3. ഈർപ്പം അധികം ആകുന്ന കാരണം.

ഇത്തരം മുരങ്ങയിൽ നിന്നും ഇലകൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് ആണ് നല്ലത്.

സാധാരണ ചൂട് കൂടിയ കാലാവസ്ഥയിൽ ശരിയായ പരാഗണം നടക്കാതെ പൂക്കൾ കൊഴിഞ്ഞ് പോകാറുണ്ട്.

ഇത് കൊണ്ട് ആണ് വേനലിൽ രാവിലെ തക്കാളി ചെടികളുടെ തണ്ട് ചെറുതായി കുലുക്കി കൊടുക്കണം എന്ന് പറയുന്നത്.

ചില മൂലകങ്ങൾ /സൂക്ഷ്മ മൂലകങ്ങൾ കുറയുമ്പോഴും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.
പരിഹാരമായി ഫിഷ് അമിനോ, എഗ്ഗ് അമിനോ, പഞ്ചഗവ്യം എന്നിവ ഇലകളിൽ സ്പ്രൈ ചെയ്‌താൽ വളരെ ഗുണം ഉണ്ടാകാറുണ്ട്.

ജലസേചനം കുറയുമ്പോൾ പൂക്കൊഴിച്ചിൽ ഉണ്ടാകാറുണ്ട്.

ഏറ്റവും രസകരമായ വസ്തുത നൈട്രജന്റെ അളവ് വളരെ ഉയർന്നാലും തീരെ കുറഞ്ഞാലും പൂ കൊഴിച്ചിൽ ഉണ്ടാകും എന്നതാണ്.

ആട്ടിൻ കാഷ്ട്ടം പെട്ടെന്ന് പൊടിയാൻ

ഒരു പ്ലാസ്റ്റിൽ ചാക്കിൽ കെട്ടി നനച്ച വെക്കുക പത്ത് ദിവസം കഴിഞ്ഞ് കൈ കൊണ്ട് തിരുമ്മിയാൽ പൊടിയായിക്കിട്ടും,

രണ്ടാമത്തെ രീതി വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കുന്നത് ആണ് . രണ്ട് നേരം നന്നായി ഇളക്കണം.

നാല് ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് 5ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് വളമായി ഒഴിച്ച് കൊടുക്കാം.

English Summary: Summer season farming techniques to be followed
Published on: 09 February 2021, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now