Health & Herbs

തെച്ചി പൂക്കൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്

നമ്മുടെ എല്ലാവരുടെയും പൂന്തോട്ടത്തിന് മനോഹാരിത പകർത്തുന്ന ചെത്തി പൂക്കൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്. നമ്മുടെ പൂന്തോട്ടത്തിലെ സ്വകാര്യ അഹങ്കാരമാണ് ചെത്തി. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ഇതിൻറെ കൃഷി. ഒട്ടേറെപ്പേർ വ്യവസായിക അടിസ്ഥാനത്തിൽ ചെത്തി കൃഷി ചെയ്തു വരുന്നുണ്ട്. എല്ലാകാലത്തും ഇതിൽനിന്ന് പൂക്കൾ ലഭ്യമാണ്. ചുവന്ന തുടുത്ത നിറത്തിലുള്ള ചെത്തി പൂക്കൾ കാണാൻ തന്നെ അതിമനോഹരമാണ്. കമ്പുകൾ മുറിച്ചു നട്ടാണ് പ്രധാനമായും തൈ ഉത്പാദനം സാധ്യമാക്കുന്നത്. ചെടിച്ചട്ടിയിലും മണ്ണിലോ ഇതു നടാവുന്നതാണ്. വളരുന്നതിന് അനുസൃതമായി കൊമ്പുകോതൽ നടത്തുന്നത് ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. ആയുർവേദത്തിലും ക്ഷേത്രാചാര ത്തിലും മഹനീയ സ്ഥാനമാണ് ഈ സസ്യത്തിന്. സംസ്കൃതത്തിൽ രക്തലാ എന്നും ഹിന്ദി ഭാഷയിൽ പാടലി, പാരന്തി എന്നിങ്ങനെ പേരിലും ഇതറിയപ്പെടുന്നു. നാനൂറോളം ഇനങ്ങളുണ്ട് ഇവയ്ക്ക്. ആയുർവേദത്തിൽ പല ത്വക്ക് രോഗങ്ങൾക്കും ഉള്ള പ്രതിവിധിയാണ് ചെത്തി. എന്നാൽ നമ്മളിൽ പലർക്കും ചെത്തിയുടെ ഔഷധമൂല്യ ത്തിനെ കുറിച്ച് അറിവില്ല എന്നതാണ് ഏറെ വിഷമകരമായ കാര്യം.

Ixora coccinea (also known as jungle geranium, flame of the woods or jungle flame or pendkuli) is a species of flowering plant in the family Rubiaceae. It is a common flowering shrub native to Southern India, Bangladesh, and Sri Lanka. It has become one of the most popular flowering shrubs in South Florida gardens and landscapes. It is the national flower of Suriname.

ഇക്സൊറ കൊക്കിനിയ എന്നാ ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിൽപ്പെട്ട ഒരു ചെടിയാണ് ചെത്തി. തെച്ചിപ്പൂവ്,തെറ്റിപ്പൂവ്, ചെക്കി പൂവ് എന്നിങ്ങനെ വിവിധ ദേശനാമങ്ങളിൽ അങ്ങോളമിങ്ങോളം ഈ ചെടി അറിയപ്പെടുന്നു. ആഫ്രിക്ക മുതൽ കിഴക്കൻ ഏഷ്യവരെ ഈ സസ്യത്തെ കാണാവുന്നതാണ്. ഉയരം കൂടിയവ കുറഞ്ഞവ എന്നിങ്ങനെ രണ്ടു രീതിയിലുള്ള തെച്ചി പൂക്കളുടെ ഇനം കേരളത്തിൽ ഉണ്ട്. ഉയരം കൂടിയാലും കുറഞ്ഞാലും അതിൻറെ ഉയരത്തെ തോൽപ്പിക്കും വിധം ഇലകൾ നിറഞ്ഞുനിൽക്കുന്ന ഇവയ്ക്ക്. അലങ്കാരച്ചെടിയായും ഔഷധസസ്യമായും ഇതിനെ ഉപയോഗപ്പെടുത്താം. ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നിറങ്ങളിലാണ് പ്രധാനമായും ചെത്തി പൂക്കൾ കാണപ്പെടുന്നത്. കാട്ടുചെത്തിയ്കാണ്ണ് ഔഷധമൂല്യം കൂടുതൽ. ഏത് ശക്തമായ വേനലിനെയും തോൽപ്പിക്കാൻ അതിശക്തമായ കഴിവുണ്ട് ഈ സസ്യത്തിന്.

ഇതിൻറെ പ്രധാന ഔഷധ വശങ്ങൾ നോക്കാം. മുടിവളർച്ചയെ ത്വരിതപ്പെടുത്താനും താരൻ അകറ്റാനും ചെത്തി  പൂക്കളേക്കാൾ മികച്ചത് വേറൊന്നില്ല. ഇതിൻറെ പഴുത്ത കായ്കൾ ഭക്ഷ്യ യോഗ്യവും ആണ്. കുഷ്ഠം,ചൊറി എന്നിവയ്ക്കുള്ള ഔഷധകൂട്ടിൽ  തെച്ചിപ്പൂവ് ഉപയോഗിക്കാറുണ്ട്. ഇതിൻറെ മൊട്ട് ജീരകവും ചേർത്ത് കുറച്ചുനേരം വെള്ളത്തിലിട്ടു വച്ചതിനുശേഷം അത് അരിച്ചു കണ്ണിൽ ഒഴിക്കുന്നത് കണ്ണിലെ വേദനയ്ക്കും നീരിനും ശമനം ഉണ്ടാക്കുന്നതിന് ഫലപ്രദമാണ്.  ഇതിൻറെ പൂവ് ഇട്ട് കാച്ചിയ എണ്ണ മുടി കൊഴിച്ചൽ കുറയ്ക്കുവാൻ ഫലപ്രദമാണ്. വ്രണങ്ങൾ മാറുവാൻ ഇതിനെ പൂ ചതച്ച് എണ്ണ കാച്ചി പുരട്ടുന്നത് നല്ലതാണ്. ചെത്തി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ  വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കുന്നത് കുട്ടികളിൽ കാണുന്ന കരപ്പൻ എന്ന രോഗത്തിന് പ്രതിവിധിയാണ്. ഇതിൻറെ വേര് തേങ്ങ ചേർത്ത് അരച്ച് ശരീരത്തിലെ കുരുക്കളിൽ പുരട്ടിയാൽ അവ പെട്ടെന്ന് പഴുത്ത് പൊട്ടി പോരുന്നു. ചെമ്പരതാന്തി തൈലത്തിലെ പ്രധാന ഔഷധ ചേരുവയാണ് ചെത്തി. ചെത്തി പൂക്കൾ ഉണക്കിപ്പൊടിച്ച് അരിപ്പൊടിയിൽ ചേർത്ത് പലഹാരമായി കുറച്ചുനാൾ പതിവായി കഴിക്കുന്നത് ശരീരത്തിലെ ചൊറി ചിരങ്ങുകൾ മാറാൻ നല്ലതാണ്. ഇതിൻറെ ഉണങ്ങിയ പൂക്കൾ ഇട്ട വെള്ളം കുറയ്ക്കുവാൻ ഫലപ്രദമായ മാർഗ്ഗമാണ്. 10 ഗ്രാം ചെത്തിയുടെ വേരും 1 ഗ്രാം കുരുമുളകും അരച്ച് വെള്ളത്തിൽ കലക്കി രാവിലെയോ വൈകുന്നേരമോ പതിവായി നാലുദിവസം അത് ഗ്രഹണി അതിസാരം തുടങ്ങിയവ ഭേദം ആകുവാൻ നല്ലതാണ്. വാസ്തു സംബന്ധമായ ചുവന്ന ചെത്തി പൂക്കൾ വീടിൻറെ വാതിലിനു നേരെ വെച്ച് പിടിപ്പിക്കുന്നത് സർവ്വൈശ്വര്യത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു.  ഔഷധമൂല്യമുള്ള ചെത്തി പൂക്കൾ നമ്മുടെ പൂന്തോട്ടത്തിൽ വച്ചുപിടിപ്പിക്കാൻ എല്ലാവരും ശ്രമിക്കണം.

ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്

രുചി വൈഭവം കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും ആഫ്രിക്കൻ മല്ലി മുൻപന്തിയിൽ തന്നെ

വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും


English Summary: Ixora Coccinea

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine