നാട്ടിൽ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന ഗ്യാസിന്റെ വില താങ്ങാൻ കഴിയാതെ വരുകയാണ്. എൽ പി ജി ഗ്യാസുകൾക്കൊരു ബദൽ കണ്ടെത്തിയേ കഴിയൂ.
നിലവിൽ നമ്മൾ ഉപയോഗിക്കുന്ന ബയോ ഗ്യാസ് പ്ലാന്റ് തീർച്ചയായും കാര്യക്ഷമമായി ഉപയോഗിക്കാവുന്നതാണ്. ഇന്ധന ഉപയോഗം മാത്രമല്ല ജൈവ വളം ,കമ്പോസ്റ്റ് നിർമ്മാണം, വേസ്റ്റുകൾ ഉറവിടത്തിൽ തന്നെ നശിപ്പിക്കാൻ കഴിയുന്നു തുടങ്ങിയ പ്രയോജനങ്ങളും ഉണ്ട്.
ബയോ ഗ്യാസ് പ്ലാന്റുകളുടെ ഉപയോഗങ്ങൾ
ജൈവവാതക പ്ലാന്‍റില്‍ നിന്നും പുറത്തു വരുന്ന ചാണകമട്ടില്‍(സ്ലറി) സസ്യങ്ങള്‍ക്ക് ആവശ്യമായ പ്രധാന മൂലകങ്ങള്‍ നേരിട്ട് ലഭ്യമാകുന്ന രൂപത്തില്‍ അടങ്ങിയിരിക്കുന്നു.
ജൈവപ്രധാനമായ ചാണക മട്ടു മണ്ണിനു നല്‍കിയാല്‍ മണ്ണൊലിപ്പ് തടയുന്നതിനും ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാനും അങ്ങനെ മണ്ണിനെ ജീവസ്സുറ്റതാക്കുവാനും സഹായിക്കുന്നു.
ജൈവ വളങ്ങളിലെ കലകളും കീടങ്ങളും നശിക്കുന്നതിനാല്‍ ഈ വളം ഉപയോഗിച്ചാല്‍ കളകീടങ്ങളില്‍ നിന്ന്‍ സംരക്ഷണം ലഭിക്കുന്നു.സസ്യങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്ന സൂക്ഷ്മ മൂലകങ്ങള്‍ ഈ ചാണകമട്ടില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പല രോഗങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുന്നു.തൈകള്‍ വേര് പിടിപ്പിക്കുവാനും വിത്തുകള്‍ വേഗം വളരുന്നതിനും ഈ ചാണകമട്ടു ഉപയോഗിക്കാവുന്നതാണ്.
ജൈവ വാതകത്തില്‍ വിത്തുകള്‍ കേടുകൂടാതെ വളരെക്കാലം സൂക്ഷിക്കാം.
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം, മത്സ്യകൃഷി എന്നിവക്കും ഇത് ഗുണപ്രദമാണ്.
ജൈവവാതക ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കാവുന്ന ജൈവവസ്തുക്കള്‍
ചാണകം, മറ്റെല്ലാ വളര്‍ത്തു മൃഗങ്ങളുടെയും കാഷ്ടം കാപ്പിതൊണ്ട്, കൊക്കോതൊണ്ട്, കശുമാമ്പഴം,തേയിലച്ചണ്ടി,ജൈവ മാലിന്യങ്ങള്‍ അടങ്ങിയ മലിനജലംപച്ചിലകള്‍, കാര്‍ഷിക അവശിഷ്ടങ്ങള്‍, അടുക്കളയിലെ ഭക്ഷ്യ അവശിഷ്ടങ്ങള്‍,ആഫ്രിക്കന്‍ പായല്‍, കുളവാഴ ഇവയെല്ലാം ഉപയോഗിക്കാം.
പ്ലാന്‍റ് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അടുക്കള,തൊഴുത്ത് എന്നിവയോട് കഴിയുന്നതും അടുത്ത് നിര്‍മ്മിക്കുവാന്‍ ശ്രദ്ധിക്കുക. കിണറിനോട് അടുത്ത് പണിയാതിരിക്കുക.
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. വലിയ വൃക്ഷങ്ങള്‍ പ്ലാന്റിനടുത്ത് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചതുപ്പ് നിലങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയുള്ള സ്ഥലങ്ങളിലും നിര്‍മ്മിക്കാതിരിക്കുക.
ലഭ്യമായ ചാണകത്തിനോ ജൈവ വസ്തുക്കള്‍ക്കോ അനുസരിച്ചുള്ള പ്ലാന്‍റ് നിര്‍മ്മിക്കുക.
ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കുക.