1. News

കൈരളി കരകൗശല കൈത്തറി മേള തുടങ്ങി

കൈരളി കരകൗശല കൈത്തറി മേള ടൗണ്‍ സ്‌ക്വയറില്‍ തുടങ്ങി.കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരകൗശല മേഖലയ്ക്ക് ഉണര്‍വ് പകരുക എന്നതാണ് മേളയുടെ ലക്ഷ്യം.

K B Bainda
കൈത്തറി കരകൗശല ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍
കൈത്തറി കരകൗശല ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍

കണ്ണൂർ: കൈരളി കരകൗശല കൈത്തറി മേള ടൗണ്‍ സ്‌ക്വയറില്‍ തുടങ്ങി. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരകൗശല മേഖലയ്ക്ക് ഉണര്‍വ് പകരുക എന്നതാണ് മേളയുടെ ലക്ഷ്യം.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തൊഴിലാളികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും കൈത്തറി കരകൗശല ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ യൂണിറ്റായ കൈരളി മേള സംഘടിപ്പിക്കുന്നത്.

Kairali Mela, the Kannur unit of the Handicrafts Development Corporation, is organized with the objective of providing opportunities for many workers in the sector to sell their products and deliver handloom handicrafts to the consumers at affordable prices.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന മേളയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല കൈത്തറി തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കും.

ഞായറാഴ്ച ഉള്‍പ്പെടെ രാവിലെ 10 മുതല്‍ രാത്രി ഏഴ് മണി വരെയാണ് പ്രവേശനം.

English Summary: Kairali handicraft handloom fair started

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds