Updated on: 30 April, 2021 9:21 PM IST
ബോണ്‍സായുടെ ആകൃതിയില്‍ ആകൃഷ്ടരായി എത്രയോ ആളുകൾ ബോൺസായുടെ ശേഖരം തന്നെ സൂക്ഷിക്കുന്നു.


ട്രേ പ്ലാന്റിങ് എന്നാണു ചൈനക്കാർ ഇതിനെ വിളിക്കുന്നത്.അത് വളരെ ശരിയുമാണ് അല്ലെ? പാത്രത്തിൽ വളർത്തുന്ന കുഞ്ഞൻ ചെടികൾ. ബോണ്‍സായ് എന്ന പദം ജാപ്പനീസ് ഭാഷയില്‍നിന്നും ഉരുത്തിരിഞ്ഞിട്ടുള്ളതാണ്. ബോണ്‍സായുടെ ആകൃതിയില്‍ ആകൃഷ്ടരായി എത്രയോ ആളുകൾ ബോൺസായുടെ ശേഖരം തന്നെ സൂക്ഷിക്കുന്നു.
ആഴം കുറഞ്ഞ പാത്രത്തിൽ നട്ടു വളർത്തിയെടുക്കുന്ന ഒരു സസ്യത്തെയാണ് ബോൺ സായി എന്നതു കൊണ്ട് അർഥമാക്കുന്നത്. കാട്ടിലുള്ള ഒരു വലിയ വൃക്ഷത്തെ അതിന്റെ സ്വഭാവ സവിഷേതയോടും രൂപഭംഗിയോടും കൂടി തന്നെ ഉണ്ടാക്കി എടുക്കാം. ഒരടിയോ രണ്ടടിയോ മൂന്നടിയോ മാത്രം വളർത്തി നമുക്ക് സൗകര്യമുള്ള ഒരു സ്ഥലത്തു വച്ച് സൂക്ഷിക്കാം എന്നതാണ് ബോൺസായ് കൊണ്ടുള്ള പ്രയോജനം. പിന്നെ കാണാനും അതൊരു കൗതുക കാഴ്ചയാണല്ലോ.

എളുപ്പം ചെയ്യാൻ കഴിയുന്ന ഒരു കലയാണ് ബോൺസായ് രൂപകൽപന. നല്ല ക്ഷമയും കലയും ഒക്കെയുള്ള ഒരാൾക്ക് മാത്രമേ ബോൺസായ് രൂപകല്പന ചെയ്തെടുക്കാൻ കഴിയൂ. ഈ കല കണ്ടുപിടിച്ചത് ജപ്പാൻകാരല്ല, മറിച്ചു ചൈനയിലാണ് ഇതിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു. ബുദ്ധ സന്യാസികൾ തങ്ങളുടെ ആശയ പ്രചാരണത്തിനായി ലോകം മുഴുവൻ സഞ്ചരിക്കേണ്ടി വരുമ്പോൾ ഔഷധസസ്യങ്ങളെ യാത്രയിലുടനീളം കൊണ്ട് പോകാൻ വേണ്ടി യാണ് ഈ ബോണസായി രൂപകൽപന ചെയ്തത് എന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു കല തന്നെയാണ് ബോൺസായ്. ഏറ്റവും കൂടുതൽ ഭംഗിയുള്ള ബോൺസായ് ഉള്ളത് ജപ്പാൻകാരുടെ കയ്യിലാണെന്നും പറയുന്നുണ്ട്. 100ഉം 150 ഉം വര്ഷം പഴക്കമുള്ള വൃക്ഷങ്ങൾ അവരുടെ കയ്യിൽ ഉണ്ട്. അതവരുടെ കുടുംബ സ്വത്തായി തലമുറകൾ കൈമാറും എന്നാണ് ചരിത്രവും പറയുന്നത്. ഉദ്യാന പ്രേമികളുടെ ഇടയിൽ ബൻസായ് ക്കു ഇപ്പോൾ നല്ല മാർക്കറ്റ് ആണ്.

ചെറിയ ഇലകളുള്ള പുളി, മുരിങ്ങ, നെല്ലി മുതലായ മരങ്ങളായിരിക്കും ഒരു ചട്ടിയിൽ ഒതുങ്ങി നിൽക്കുന്ന പരുവത്തിൽ കാണാൻ ഭംഗിയുണ്ടാവുക.

ഒരു ബോൺസായ് ചെയ്തെടുക്കുന്നതെങ്ങനെ ?


ആദ്യം അതിനായി ഒരു മരം നമ്മൾ കണ്ടെത്തണം. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ആൽ, പുളി,നെല്ലി, ചാമ്പ, പേര തുടങ്ങിയ വൃക്ഷങ്ങളൊക്കെ നമുക്ക് ബോൺസായ് ആയെടുക്കാൻ പറ്റും. താരതമ്യേന ചെറിയ ഇലകളുള്ള പുളി, മുരിങ്ങ, നെല്ലി മുതലായ മരങ്ങളായിരിക്കും ഒരു ചട്ടിയിൽ ഒതുങ്ങി നിൽക്കുന്ന പരുവത്തിൽ കാണാൻ ഭംഗിയുണ്ടാവുക. അതിനാൽ അത്തരം മരങ്ങൾ ബോൺസായ് ചെയ്യാനെടുക്കുന്നതായിരിക്കും ഉത്തമം. ആകെക്കൂടെ ഒരടി വലിപ്പമുള്ള ഒരു മരത്തിൽ വലിയ വട്ടയില പോലുള്ളത് നിന്നുകഴിഞ്ഞാൽ കാണാൻ അത്ര കൗതുകം കാണില്ല. വലിയ പരിചരണമൊന്നും വേണ്ടാതെ ചെയ്തെടുക്കാൻ പറ്റിയ ഒരു വൃക്ഷമാണ് ആൽമരം. അരയാൽ, പേരാൽ, കല്ലാൽ അങ്ങനെ ഒരുപാട് ആലുകളുണ്ട്. അധികമായി കിട്ടുന്നത് അമ്പലപ്പറമ്പിൽ കാണപ്പെടുന്ന അരയാൽ ആണ്. അല്ലെങ്കിൽ പേരാൽ. ഈ രണ്ടാലുകളും ആളുകൾ ബോൺസായ് ആക്കി ത്തുടങ്ങിയിട്ടുണ്ട്.

കൂറ്റൻ വൃക്ഷങ്ങളുടെ ഇടയിൽ ഒക്കെ നിൽക്കുന്ന വർഷങ്ങളുടെ ആയുസ്സുള്ള വളരാത്ത ഒരു മരം കണ്ടെത്തുക. അഞ്ചടിയോളം വലിപ്പമുള്ള ഒരു മാത്രമായിരിക്കും അത്. വളർച്ചയില്ലാതെ നിൽക്കുകയാണല്ലോ. ആ മരത്തെ എടുത്തു ബോൺസായ് ആക്കുന്ന രീതിയാണ് എല്ലാവരും സ്വീകരിച്ചു കാണുന്നത്. ബാൺസായി ഹണ്ടിങ് എന്നാണ് ഇങ്ങനെ മരം കണ്ടെത്തുന്നതിന് പറയുന്നത്. അല്ലെങ്കിൽ വൈൽഡ് കളക്ഷൻ എന്നും പറയും. അങ്ങനെ കണ്ടെത്തിയ ഈ മരത്തെ വേണം വർഷങ്ങൾ കൊണ്ട് ട്രെയിൻ ചെയ്തെടുത്ത് ബോൺസായ് ആക്കാൻ. കാട്ടിൽ നിന്നും കണ്ടെത്തിയ മരം വേരുകളൊന്നും പറിഞ്ഞു പോകാതെ പറിച്ചെടുത്തിട്ടു അതിനെ ഒരു നനഞ്ഞ ചാക്കിലോ അല്ലെങ്കിൽ വൈക്കോലോ പുല്ലോ അങ്ങനെ എന്തെങ്കിലും കൊണ്ട് പൊതിഞ്ഞു വേരുകൾക്ക് ഒട്ടും ചൂടേൽക്കാതെ വീട്ടിൽ എത്തിക്കുക.This tree takes years to train and turn into a bonsai. Remove any tree roots found in the forest covering them and wrap it in a damp sack or straw bush and take it home without heating the roots at all. അതൊരു ചെടിച്ചട്ടിയിൽ ഒരുക്കിയ വളക്കൂറുള്ള മണ്ണിൽ കുഴിച്ചു വയ്ക്കുക. അതിനെ അങ്ങനെ രണ്ടു വർഷത്തോളം പരിപാലിച്ചാൽ നല്ലൊരു ബോൺസായ് ചെടിയായിക്കിട്ടും. അതിനിടയിൽ അതിന്റെ ശിഖരങ്ങൾ മുറിച്ചു കളയണം. ഏകദേശം ബോൺസായ് യുടെ രൂപത്തിൽ. പിന്നീട് അതിന്റെ വേരുകളും ഒന്ന് ട്രിം ചെയ്തു വേണം ഒരു ആഴം കുറഞ്ഞ ചട്ടിയിൽ എടുത്തുവയ്ക്കാൻ. വൃക്ഷത്തിന്റെ വേരുൾപ്പെടുന്ന ഭാഗത്തിന്റെ ആനുപാതികമായ വലിപ്പത്തിലുള്ള ചട്ടി വേണം.

ഇലകൾ പരമാവധി ചെറുതാക്കൻ വഴികളുണ്ട്.


അതിൽ കരിങ്കൽ ചീളുകൾ, മഞ്ചട്ടി പൊട്ടിയ കഷണങ്ങൾ അങ്ങനെയുള്ള ചെറിയ ചീളുകൾ ആ പാത്രത്തിൽ അടിഭാഗത്തു നിരത്തുക.. അതിനു മുകളിലായി കുറച്ചു ചരൽ നിറയ്ക്കുക. അതിലേക്കു നേരത്തെ രണ്ടു വർഷത്തോളം വളർത്തിയ മരം വേരും ഇലകളും ഒന്ന് ട്രിം ചെയ്തു ആ ചട്ടിയിലേക്കു നടുക. മണ്ണും മണലും ചാണകപ്പൊടിയും ചേർത്തിളക്കിയ മിശ്രിതം ഇതിലേക്ക് നിറച്ചു വേരുൾപ്പെടെ മൂടുക. ഇനി ആ ചട്ടിയിലേക്കു വെള്ളമൊഴിച്ചു തണലിൽ നിർത്തുക. ഒരാഴ്ചയോളം വെള്ളമൊഴിച്ചു പരിപാലിക്കുക. ഒരാഴ്ച കഴിഞ്ഞു അതിന്റെ ഇലകൾ വാടാതെ ഉന്മേഷത്തോടെ നിൽപ്പുണ്ടെങ്കിൽ അതിനെ ചെറിയ വെയിൽ കൊള്ളിച്ചു സാധാരണ വയ്ക്കാറുള്ള സ്ഥലത്തു വയ്ക്കാം.


ഇലകൾ പരമാവധി ചെറുതാക്കൻ വഴികളുണ്ട്. ഒന്ന് ഇലകൾ നുള്ളിക്കളയാം. അല്ലെങ്കിൽ ഇല മുറിച്ചു ചെറിയതാക്കി നിർത്താം. അങ്ങനെ ഇടയ്ക്കു നിർത്തിയാൽ പിന്നീട് .ഉണ്ടാകുന്നത് ചെറിയ ഇലകളായിരിക്കും. കൂടാതെ ആ മരം കാണുന്നവരിൽ ഭംഗി തോന്നിപ്പിക്കുന്ന ഒരു വ്യൂ ഉണ്ടാകും. അതനുസരിച്ചു മരം അറേഞ്ച് ചെയ്യണം. മരത്തിന്റെ കമ്പുകൾക്കു നമ്മൾ ആഗ്രഹിക്കുന്ന ഷെയ്പ് വരാൻ ഒരു അലുമിനിയം കമ്പി ആ മരക്കൊമ്പിൽ ചുറ്റിയിട്ടു നമ്മൾ ആഗ്രഹിക്കുന്ന ഷെയ്പ്പിൽ വയ്ക്കുക. കുറച്ചു നാൾ കഴിഞ്ഞു അതങ്ങനെ തന്നെ നിന്നോളും. ഇതെല്ലം 10, 15 വർഷങ്ങൾ കൊണ്ടേ കൃത്യമായ രൂപമാക്കി കൊണ്ടുവരാൻ കഴിയൂ. ചുരുക്കത്തിൽ മനസ്സിൽ ഒരു കലയും, കാത്തിരിക്കാനുള്ള ക്ഷമയും നിരീക്ഷണ പാടവവും ഉണ്ടെങ്കിൽ ആർക്കും ബോൺസായ് ചെയ്തെടുക്കാം. വീടകങ്ങൾക്കു ഭംഗി കൂട്ടാനായാണ് കൂടുതൽ പേരും ബോൺസായ് യെ കൂട്ടുപിടിക്കുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബൊഗേൻ വില്ല പൂന്തോട്ടത്തിലെ റാണി

#Bonsai#Farming#Agriculture#FTB#Krishijagran

English Summary: The favorite tree of garden lovers.- Bonsai
Published on: 11 September 2020, 02:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now