MFOI 2024 Road Show
  1. News

വീട്ടുമുറ്റത്തൊരുക്കാം കിടിലൻ ഔഷധസസ്യ തോട്ടം.

ഔഷധ സസ്യങ്ങളുടെ അപൂർവ ശേഖരവുമായി ആയൂർവേദ കോളേജ് ഒരുക്കിയ സ്റ്റാൾ വസന്തോത്സവത്തിൽ ആകർഷകമാകുന്നു. ആയൂർവേദ കോളജിന്റെ ഫാർമകോഗ്നോസി വിഭാഗമാണ് 250 ലേറെ ഔഷധ സസ്യങ്ങൾ കനകക്കുന്നിൽ എത്തിച്ചിരിക്കുന്നത്.

KJ Staff
medicinal plant
 
ഔഷധ സസ്യങ്ങളുടെ അപൂർവ ശേഖരവുമായി ആയൂർവേദ കോളേജ് ഒരുക്കിയ സ്റ്റാൾ വസന്തോത്സവത്തിൽ ആകർഷകമാകുന്നു. ആയൂർവേദ കോളജിന്റെ ഫാർമകോഗ്നോസി വിഭാഗമാണ് 250 ലേറെ ഔഷധ സസ്യങ്ങൾ കനകക്കുന്നിൽ എത്തിച്ചിരിക്കുന്നത്. പഴയ തറവാടിന്റെ മാതൃകയിൽ തയാറാക്കിയ വീട്ടുമുറ്റത്താണു അപൂർവങ്ങളായ ഔഷധ സസ്യങ്ങൾ നിരത്തിയിരിക്കുന്നത്.
 
കയ്യോന്നിയും ബ്രഹ്മിയും അതിരിട്ട കുളവും തുളസിത്തറയും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. ത്രികടു, ത്രിഫല, ദശപുഷ്പം, നാൽപ്പാമരം തുടങ്ങി നിരവധി ഔഷധ സസ്യക്കൂട്ടങ്ങൾ ഇവിടെയുണ്ട്. കേട്ടുപരിചയം മാത്രമുള്ള അപൂർവയിനം ഔഷധ മരങ്ങളും ഇവിടെ കാണാം.
വലിയ ഔഷധ മരങ്ങൾ പോലും വീട്ടുമുറ്റത്ത് ചെടിച്ചട്ടിയിൽ വളർത്താനാകും എന്ന സന്ദേശം കൊടുക്കുക കൂടിയാണ് ആയുർവേദ കോളേജിന്റെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവേഷണ വിഭാഗമായ ഫാർമകോഗ്നോസി യൂണിറ്റ്.
English Summary: medicinal plant garden

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds