കൊക്കഡാമ അഥവാ മോസ് ബോൾ ഗാർഡനിങ്

ഒരു തനത് ജപ്പാനീസ് ഗാർഡനിങ് രീതിയാണ് കൊക്കഡാമ അഥവാ മോസ് ബോൾ. ഇതിനു പാവങ്ങളുടെ ബോൺസായ് എന്നും ഒരു വിശേഷണം ഉണ്ട്. ചെടിച്ചട്ടികളോ ബാഗുകളോ ഇല്ലാതെ ഉരുണ്ടതും, ചതുരനും, ഓവൽ ആകൃതികളിലുമായി പൂച്ചെടികളും ഇലച്ചെടികളും ഭംഗിയോടെ ഒരുക്കുന്ന രീതിയാണിത്. ഇൻഡോർ പ്ലാന്റ് ആയോ പൂന്തോട്ടത്തിൽ താഴെ വച്ചോ ഹാങ്ങിങ് പ്ലാന്റ്സ് ആയോ കൊക്കഡാമ ഒരുക്കാം. ബാൽക്കണികളിലും മറ്റും തൂക്കിയിടുന്ന രീതിയായാണ് കൂടുതലും ഇത് കണ്ടുവരുന്നത്. സ്ഥലപരിമിധിയുള്ളവർക്ക് ഈ ഹാങ്ങിങ് ഗാർഡൻ പരീക്ഷിക്കാവുന്നതാണ്.
കുറച്ചു സമയവും ക്ഷമയുമുണെങ്കിൽ ആർക്കും ഈ കൊക്കഡാമ വീട്ടിൽ നിർമ്മിക്കാവുന്നതേയുള്ളൂ. നിര്മിക്കാനാവശ്യമായ വസ്തുക്കൾ മണ്ണ് ചകിരിചോർ, ചാണകപ്പൊടി, പായൽ കട്ടിയുള്ള ചരട് എന്നിവയാണ് പയറിനു പകരം ചണച്ചാക്ക്, കാർപെറ് ഗ്രാസ് ഇവയിൽ ഏതെങ്കിലും മതിയാകും. ആദ്യമായി ചകിരിച്ചോറും, ചാണകപൊടിയും, മണ്ണും വെള്ളം ചേർത്ത് കുഴച്ച മിശ്രിതം നമുക്കാവശ്യമുള്ള ആകൃതിയിൽ ഉരുട്ടി എടുക്കുക. നടൻ ഉദ്ദേശിക്കുന്ന ചെടിയുടെ വലിപ്പം അനുസരിച്ചു വേണം ബോൾ ഉണ്ടാക്കാൻ.
പൊടിഞ്ഞുപോകാതെ കട്ടിയിൽ എടുത്ത ബോളിൽ ചെറിയ ദ്വാരം ഇടുക. ഇതിലേക്ക് ചെടിവേരോടെ ഇറക്കി വച്ച് ഉറപ്പിക്കുക. പിന്നീട് കട്ടിയുള്ള പായലോ,ചണച്ചാക്കിന്റെ കഷണമോ, പുല്ലോ ഉപയോഗിച്ച് ബോളിനെ പൊതിയുക ഉണ്ടാക്കിയ ബോൾ വീണ്ടും പൊടിഞ്ഞു താഴേക്ക് വീഴാതിരിക്കാനാണിത്. അവസാനമായി കട്ടിയുള്ള ചരടുകൊണ്ടു ബോളിന്റെ തലങ്ങും വിലങ്ങും ചുറ്റി വരിഞ്ഞു ബലപ്പെടുത്തുക.നിങ്ങളുടെ കൊക്കഡാമ തയ്യാർ ഇനി ഇത് ആവശ്യാനുസരണം തൂക്കിയിടുകയോ താഴെ ചെറിയ പ്രതലങ്ങളിൽ വെക്കുകയോ ചെയ്യാം.
വീടിനകത്തു മേശമേലോ സ്റ്റാൻഡ്കളിലോ ചെറിയ പത്രങ്ങളിൽ വച്ചുകൊടുക്കുന്നത് വീടിനകം ആകര്ഷകമാക്കും. കൊക്കഡാമ ചുറ്റികെട്ടുന്ന നൂലുകൾ അഭിരുചിക്കനുസരിച്ചു ആകർഷകമായ പലനിറങ്ങൾ നൽകാം. വെള്ളം സംഭരിച്ചു നിർത്താൻ കഴിവുള്ള കൊക്കഡാമ ആഴ്ചയിൽ ഒരിക്കൽ നനച്ചു കൊടുത്താൽ മതി. ചകിരിച്ചോറും ചാണകപ്പൊടിയും പായലും വെള്ളത്തെ വിധിച്ചു നിർത്തും. ഒരാഴ്ചകൂടുമ്പോൾ ഒരു ബൗളിലെ വെള്ളത്തിൽ അഞ്ചു മിനിറ്റ മുക്കി എടുക്കുകയോ ഇല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വെള്ളം സ്പ്രായെർ ഉപയോഗിച്ച് സ്പ്രൈ ചെയ്തുകൊടുക്കുകയോ ആകാം. ഓർക്കിഡ്, ആന്തൂറിയം എന്നിവവളർത്താൻ പറ്റിയതാണ് കൊക്കഡാമ രീതി. അധികം വെള്ളം ആവശ്യമില്ലാതെ ഇൻഡോർ പ്ലാന്റ്‌സിനും ഉത്തമമാണ്. നമ്മുടെ നാട്ടിൽ ഈ രീതി പ്രചാരം ലഭിച്ചു വരുന്നുണ്ട് അപ്പോൾ വേഗമാകട്ടെ നമുക്കും ഉണ്ടാക്കാം കൊക്കഡാമ നമ്മുടെ വീടിന്റെ അകത്തളങ്ങൾ സുന്ദരമാക്കാം.
English Summary: kokedama
Subscribe to newsletter
Sign up with your email to get updates about the most important stories directly into your inboxJust in
-
News
Paytm പേയ്മെന്റ് ബാങ്ക് ലിമിറ്റഡ്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.
-
News
അരിയും ഗോതമ്പും സൗജന്യമായി കിട്ടും പിഎംജികെവൈ പദ്ധതി പ്രകാരം
-
News
നാള് നക്ഷത്ര വൃക്ഷതൈകളുടേയും പഴുതാരചെടിയുടേയും പ്രദര്‍ശനവുമായി ടൂറിസം പ്രോമോഷന് കൗണ്‍സില്‍
-
News
സ്വപ്നം കണ്ട ജീവിതം നയിക്കാനായി ഉയരം കൂട്ടൂന്ന ശസ്ത്രക്രിയ ചെയ്ത് അൽഫോൻസോ
-
News
സുഭിക്ഷകേരളം പദ്ധതി: ജില്ലയില്‍ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്
Farm Tips
-
പച്ചപ്പുല്ല് ലഭിക്കാത്ത സന്ദർഭങ്ങളിൽ സൈലേജ് ഉപയോഗപ്പെടുത്താം
-
വേറിട്ട കൃഷി പാഠവുമായി പ്രിൻസിപ്പൽ അച്ചൻ
-
ക്യാപ്സിക്കം : വീട്ടിൽ കൃഷി ചെയ്യുന്ന വിധവും പരിപാലനവും
-
പച്ചമുളക് വളർത്താം ഗ്രോബാഗിലും ചട്ടിയിലും
-
കോഴി കുഞ്ഞുങ്ങളുടെ പരിചരണം എപ്രകാരം ?
-
പച്ചക്കറി കൃഷിക്ക് ഹരിത കഷായം തയ്യാറാക്കുന്ന രീതി
-
ഒരു തെങ്ങിൻ കുലയിൽ 50 തേങ്ങ ഉണ്ടാവാൻ ഇസ്രേയൽ സാങ്കേതികവിദ്യ
Share your comments