Updated on: 30 June, 2022 4:58 PM IST
കൂൺകൃഷി

കേരളത്തിൻറെ തനതായ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൂൺ ഇനമാണ് അനന്തൻ. നല്ല വെളുപ്പ് നിറവും കട്ടിയുള്ളതും രോഗ കീടബാധ കുറവുമായ ഇനമാണ് ഇത്. പാചക ഗുണത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെ. കൂൺ തന്തുക്കൾ പടർന്ന് 10 ദിവസം കൊണ്ട് വിളവിന് പാകമാകും. ഒരു ബെഡിൽ നിന്ന് ശരാശരി 800 ഗ്രാം വിളവ് ലഭ്യമാകുന്നു. കൂൺ ഇനങ്ങളിൽ ഏറ്റവും കൂടുതൽ വിളവ് തരുന്ന ഹൈബ്രിഡ് ഇനം കൂടിയാണ് ഇത്.

ബന്ധപ്പെട്ട വാർത്തകൾ: കൂണ്‍കൃഷി രീതിയും വരുമാന സാധ്യതകളും

എങ്ങനെ കൃഷി ചെയ്യാം

30 സെൻറ് മീറ്റർ വീതിയും 60 സെൻറീമീറ്റർ നീളവും ഉള്ള പ്ലാസ്റ്റിക് കവർ മാധ്യമം നിറയ്ക്കാൻ ആയി ഉപയോഗിക്കാം. കവറിന് ചുറ്റും പലയിടങ്ങളിലായി തുടച്ച് അണുവിമുക്തമാക്കിയ തയ്യൽ സൂചി ഉപയോഗിച്ച് 8 സുഷിരങ്ങൾ വരെ ഇടുക. ചിപ്പി കൂൺ കൃഷിയിൽ വൈക്കോൽ മാധ്യമം ആകുമ്പോൾ ഒരു വർഷത്തിൽ അധികം പഴക്കം ഇല്ലാത്ത സ്വർണനിറത്തിൽ കട്ടിയുള്ളതാണ് ഉപയോഗിക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കൂൺ കൃഷി പരിശീലനകേന്ദ്രങ്ങൾ

വൈക്കോൽ ചുമ്മാട് പോലെ മുറുക്കി ചുരുട്ടിയോ അഞ്ച് മുതൽ എട്ട് സെൻറീമീറ്റർ വരെയുള്ള കഷ്ണങ്ങളായി മുറിച്ചോ ബെഡ് അഥവാ തടം തയ്യാറാക്കണം. 18 മണിക്കൂർ കുതിർത്ത് വെള്ളം വാർന്നു പോയതിനുശേഷം വൈക്കോൽ അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ തിളപ്പിക്കുക. തിളപ്പിച്ചതിനുശേഷം വൈക്കോലിൽ നിന്ന് വെള്ളം വാർന്നു പോകുവാനായി അണുനശീകരണം നടത്തിയ പ്രതലത്തിൽ ഏഴുമുതൽ എട്ടുമണിക്കൂർ വരെ നിരത്തിയിടുക. വീഴുമ്പോൾ വെള്ളം വാർന്നു പോകാത്തതും എന്നാൽ നനവ് ഉള്ളതുമായ അവസ്ഥയാണ് കൂൺ തടം ഉണ്ടാക്കാൻ അനുയോജ്യം. കൂൺ തടങ്ങൾ നിർമിക്കുന്നതിന് മുൻപ് കൈകൾ ഡെറ്റോൾ ഉപയോഗിച്ച് നന്നായി കഴുകണം. അണുവിമുക്തമായ വൈക്കോൽ 20 സെൻറീമീറ്റർ വ്യാസത്തിൽ രണ്ടിഞ്ച് കനത്തിൽ ചുമ്മാട് പോലെ മുറുക്കി ചുറ്റി കവറിൽ ഇറക്കിവയ്ക്കുക. ഒരു പാക്കറ്റ് വിത്ത് 2 തടങ്ങൾ നിറക്കാൻ ഉപയോഗിക്കാം. കൂൺ വിത്ത് പാക്കറ്റ് പൊട്ടിച്ച് വിത്ത് ട്രയിൽ ഉതിർത്തു ഇടണം. ഒരു ടേബിൾസ്പൂൺ കൂൺവിത്ത് വൈക്കോലിന് പുറമേ കവറിന് അരികിലൂടെ വൃത്താകൃതിയിൽ ഇട്ടു കൊടുക്കുക. വീണ്ടും രണ്ടിഞ്ച് കനത്തിൽ വൈക്കോൽ കവറിൽ ഇറക്കി അമർത്തിവെച്ച് നേരത്തെ ചെയ്ത അതേ രീതിയിൽ കൂൺ വിത്ത് ഇടുക. ഇങ്ങനെ നാലിരട്ടി വൈക്കോൽ ചുമ്മാടുകൾ കവറിൽ വയ്ക്കാം. ഏറ്റവും മുകളിലെ വൈക്കോൽ ചുമ്മാടിനു മുകളിൽ കൂൺവിത്ത് എല്ലായിടത്തും വീണ തക്കവിധത്തിൽ വിതറുക. നന്നായി അമർത്തിയ കവറിന്റെ മുകളിലെ ഭാഗം അടച്ച് ചരട് ഉപയോഗിച്ച് കെട്ടുക. ഇതോടെ കൂൺ തടം തയ്യാറായിക്കഴിഞ്ഞു. നല്ല ഈർപ്പമുള്ള ഇരുട്ടു മുറികളിൽ ഇവ ഒരു മാസം വരെ സൂക്ഷിക്കാം.

Ananthan is the most suitable mushroom species for Kerala's unique climate. It is a good white color, thick and less susceptible to diseases.

28 ഡിഗ്രി താപനിലയും 80 മുതൽ 85 ശതമാനം ഈർപ്പവും ഏറ്റവും അനുയോജ്യം. വിത്തിട്ട് 15 ദിവസം കഴിയുമ്പോൾ കൂണിന്റെ തന്തുക്കൾ വയ്ക്കോലിലേക്ക് വളരും. ഈ സമയത്ത് ഒരു ബ്ലേഡ് ഉപയോഗിച്ച് കൂട്ടത്തിൽ രണ്ട് സെൻറീമീറ്റർ നീളമുള്ള 18 കീറലുകൾ ഉണ്ടാക്കുക. കൂൺ തടം സാമാന്യം വെളിച്ചവും ഈർപ്പവുമുള്ള മുറിയിൽ തൂക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും രണ്ട് നേരം തടങ്ങളിൽ ഹാൻഡ് സ്പ്രയർ ഉപയോഗിച്ച് വെള്ളം തളിക്കണം. മൂന്നുദിവസംകൊണ്ട് കൂൺ വിളവെടുപ്പിന് പാകമാകും. വിളവെടുപ്പിനു പാകമായ കൂണുകൾ ചുവടുഭാഗം ചേർത്ത് മുറിച്ചെടുക്കുക. പറിച്ചെടുക്കുമ്പോൾ വളർച്ചയെത്താത്ത കൂണുകൾക്ക് ക്ഷതമേൽക്കാതെ ശ്രദ്ധിക്കണം. ഒരു മാസം വരെ വിളവെടുക്കാം. തുടർന്ന് ബെഡ് കവർ കീറി മാറ്റി വെള്ളം തളിച്ച് തൂക്കിയിടുക. 800 ഗ്രാം കൂൺ വരെ ഒരുകിലോ വൈക്കോലിൽ നിന്ന് ലഭ്യമാകും.

ബന്ധപ്പെട്ട വാർത്തകൾ: തൊടിയിൽ നിന്നും കിട്ടുന്ന കൂൺ കഴിക്കാമോ?

English Summary: the very good variety in mushroom farming ananthan
Published on: 30 June 2022, 04:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now