Updated on: 30 April, 2021 9:21 PM IST
ജൈവകൃഷിക്ക് ഭീഷണിയായിരിക്കുന്നത് കീടങ്ങളുടെ ആക്രമണമാണ്

ഭാവിയെ സ്നേഹിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് കൃഷിക്കാര്‍ക്ക് പ്രകൃതി സൗഹൃദ കീടനാശിനിയാണ് ആവശ്യം. ഇതാണ് കാലഘട്ടം തെളിയിക്കുന്നത്. അത്രമാത്രം പ്രശ്നബാധിതമായ രീതിയിലാണ് കാര്‍ഷികരംഗം മുന്നേറുന്നത്. 

ഇനിയെങ്കിലും പ്രകൃതിയെ സ്നേഹിച്ച്, കൃഷി ചെയ്തില്ലെങ്കില്‍ നമ്മുടെ ഭാവി മാത്രമല്ല, ആരോഗ്യവും തകരും. അതിന് ബദല്‍ എന്ന രീതിയിലാണ് ജൈവകൃഷി തുടങ്ങിയത്. എന്നാല്‍ ജൈവകൃഷിക്ക് ഭീഷണിയായിരിക്കുന്നത് കീടങ്ങളുടെ ആക്രമണമാണ്.

കീടങ്ങളെ നിയന്ത്രിക്കാന്‍ നമ്മള്‍ പ്രയോഗിക്കുന്ന രാസകീടനാശിനികളെയാണ്. ഇത് ശരീരത്തിനും മനസ്സിനും ഒരുപോലെ അപകടകാരികളാണെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. ഇനി ജൈവപച്ചക്കറി കൃഷിയാണെങ്കില്‍കൂടി രാസകീടനാശിനി ഉപയോഗിക്കുന്നവര്‍ ഏറെയാണ്. അത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. ഉല്പാദന ശേഷിയുള്ള വിത്തുകള്‍ കിട്ടിയാലും കീടങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുളളത്.

വേപ്പെണ്ണ

ഈ സാഹചര്യത്തിലാണ് വേപ്പെണ്ണയെക്കുറിച്ച് ചിന്തിക്കേണ്ടത്. വേപ്പെണ്ണ മാത്രം തളിച്ചും ചില പൊടിക്കൈകള്‍ ചേര്‍ത്തും ശരീരത്തിനും പ്രകൃതിക്കും ദോഷകരമല്ലാത്ത നൂതനമായ കീടനാശിനി ഉണ്ടാക്കാം. എന്നാല്‍ അധികമായാല്‍ ഇതും പച്ചക്കറികളെ നശിപ്പിക്കും. പത്തുമില്ലി ഓയില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് ഇവ ചെടികളില്‍ ഉപയോഗിക്കേണ്ടത്. പത്ത് മില്ലി വേപ്പെണ്ണ, ബാര്‍ സോപ്പ് രണ്ടര ഗ്രാം, വെള്ളം ഒരു ലിറ്റര്‍ എന്നിവയാണ് വേപ്പെണ്ണ കീടനാശിനി ഉണ്ടാക്കാന്‍ ആവശ്യമായി വേണ്ടത്. ആദ്യം ബാര്‍ സോപ്പ് ഒരുലിറ്റര്‍ വെള്ളത്തില്‍ ചെറുതായി അരിഞ്ഞിടണം. ഇതിലേക്ക് വേപ്പെണ്ണ നന്നായി ചേര്‍ക്കുക. തുടര്‍ന്ന് എട്ടു മണിക്കൂര്‍ മാറ്റിവച്ചശേഷം ചെടികളിലേക്ക് ഉപയോഗിക്കാം.

മണ്ണെണ്ണക്കുഴമ്പ്

നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഏറെ ഫലപ്രദമാണ് മണ്ണെണ്ണക്കുഴമ്പ്. ബാര്‍സോപ്പും മണ്ണെണ്ണയുമാണ് ഇതിലെ പ്രധാന ചേരുവകള്‍. 500 ഗ്രാം സാധാരണ ബാര്‍സോപ്പ് നേര്‍മയായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ചെറുതായി ചൂടാക്കി ലയിപ്പിക്കുക. ലായനി തണുത്തുകഴിയുമ്പോള്‍ ഇതിലേക്ക് ഒമ്പതു ലിറ്റര്‍ മണ്ണെണ്ണ നന്നായി ഇളക്കി ചേര്‍ക്കണം. ഇതില്‍ 15-20 ഇരട്ടി വെള്ളം ചേര്‍ത്തിളക്കിയ ശേഷം ചെടികളില്‍ തളിക്കാം.

പുകയില

അര കിലോഗ്രാം പുകയിലയോ, പുകയില ഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവെയ്ക്കുക. പിന്നീട് പിഴിഞ്ഞെടുത്ത് ചണ്ടി മാറ്റുക. ഇപ്രകാരം ലഭിച്ച പുകയിലച്ചാറില്‍ 120 ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞ് വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പുകയില കഷായം 67 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ പേനുകളേയും മറ്റു കീടങ്ങളേയും നിയന്ത്രിക്കാം.

വേപ്പിന്‍കുരു സത്ത്

തണ്ടുതുരപ്പന്‍ പുഴുക്കള്‍, ഇലതീനി പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ് വേപ്പിന്‍കുരു സത്ത്. 50 ഗ്രാം വേപ്പിന്‍കുരു പൊടിച്ച് കിഴിയുണ്ടാക്കി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക. ഇത് നീരൂറ്റിയാല്‍ 5 ശതമാനം വീര്യമുള്ള സത്ത് ലഭിക്കും.

പാല്‍ക്കായം, ഗോമൂത്രം, കാന്താരിമുളക് മിശ്രിതം

കായീച്ചകളെ ഈ കീടനാശിനി ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. 20 ഗ്രാം പാല്‍ക്കായം 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കാം. ഇതില്‍ 500 മില്ലി ലിറ്റര്‍ ഗോമൂത്രം ഒഴിച്ചിളക്കുക, അതിലേക്ക് 15 ഗ്രാം കാന്താരിമുളക് അരച്ച് ചേര്‍ക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് ഉപയോഗിക്കാം.

പെരുവല സത്ത്

പച്ചക്കറികളില്‍ കാണുന്ന ശല്‍ക്ക കീടങ്ങള്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയ്ക്ക് എതിരെ ഈ മിശ്രിതം പ്രയോഗിക്കാം. പെരുവലം ചെടിയുടെ പൂവും ഇലയും നന്നായി അരച്ച് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത് കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.

ഇഞ്ചിസത്ത്

തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുക്കുക. ശേഷം മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.

പപ്പായ ഇലസത്ത്

ഇലതീനി പുഴുക്കളെ അകറ്റാന്‍ പപ്പായ ഇല സത്ത് ഉപയോഗിക്കാം. 100 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം പപ്പായ ഇല മുക്കി ഒരു രാത്രി കുതിര്‍ത്തുവയ്ക്കുക. ഇല അടുത്തദിവസം അരച്ച് സത്ത് തയ്യാറാക്കുക. മേല്‍ തയ്യാറാക്കിയ സത്ത് 3-4 ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക.

മഞ്ഞള്‍ സത്ത്

പേനുകള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഈ കീടനാശിനി ഉപയോഗിക്കാം. 20 ഗ്രാം മഞ്ഞള്‍ നന്നായി അരച്ചെടുത്ത് 200 മില്ലി ലിറ്റര്‍ ഗോമൂത്രവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. മിശ്രിതം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാം.

ജൈവകൃഷി ചെയ്യുന്നത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ

English Summary: These eco-friendly pesticides can be used for a better tomorrow (1)
Published on: 24 January 2021, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now