Updated on: 18 May, 2022 6:01 PM IST
പൊടി വിതയ്ക്ക് മികച്ച സമയം മെയ് മാസം

വിഷു കഴിഞ്ഞാൽ പൊടി വിത എന്നത് പഴമക്കാർ അവലംബിച്ചിരുന്ന കൃഷിരീതിയാണ്. മെയ് മാസമാണ് പൊടിവിത നടത്തുന്നത്. കഴിഞ്ഞ മാസം നടത്തിയ പൊടി വിതയിൽ നുരിയിട്ട വിളയിൽ ഇട ഇളകിയും കളകൾ നീക്കം ചെയ്യതു മേൽ വളം ഇടുകയാണ് ചെയ്യുന്നത്. പൊടിവിത നടത്തുമ്പോൾ ഏക്കറിന് നാടൻ ഇനങ്ങൾക്ക് 12 കിലോ വീതവും ഉല്പാദനശേഷി കൂടിയ ഇനങ്ങൾക്കും, മൂപ്പു കുറഞ്ഞ ഇനങ്ങൾക്കും 21 കിലോ യൂറിയ വീതവും, ഉല്പാദനശേഷി കൂടിയ ഇടത്തരം മൂപ്പുള്ള ഇനങ്ങൾക്ക് 26 കിലോ വീതവും യൂറിയ നൽകാവുന്നതാണ്.

വിരിപ്പ് കൃഷി

വിരിപ്പിൽ നടുന്നതിന് ഞാറ്റടി ഒരുക്കുന്നതാണ്. മഴ കിട്ടിക്കഴിഞ്ഞാൽ നിലമുഴുതു ആദ്യം പൊടിക്കുക. ഞാറ്റടി തടങ്ങൾ അതിനുശേഷം തയ്യാറാക്കുക. ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോ വീതം ചാണകപ്പൊടി ചേർക്കുക. ഭാരമുള്ള വിത്തുകൾ മാത്രമാണ് ഉപയോഗിക്കേണ്ടത്.

After Vishu, seed sowing is the ancient method of cultivation. Seed sowing is done in the month of May.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation in Kerala -A to Z ) Part-1

ഒരേക്കർ നടുന്നതിന് ഏകദേശം 32 കിലോ വിത്ത് വേണ്ടി വരുന്നു. ഒരു കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിൻ എന്ന കണക്കിന് കുമിൾനാശിനിയുമായി ഒന്നിച്ച് 16 മണിക്കൂർ സൂക്ഷിക്കുക. കീടരോഗ സാധ്യതകൾ ഇല്ലാതാക്കാൻ ഈ മാർഗം ഉത്തമമാണ്.

കുട്ടനാടൻ പ്രദേശങ്ങളിലെ കൃഷിരീതി

അധികം വിള എടുക്കുന്ന കുട്ടനാടൻ നിലങ്ങളിൽ ഈയാഴ്ച നിലം ഒരുക്കുക. നിലമ്പൂർ വൃത്തിയാക്കി ഏക്കറിന് 140 കിലോ വീതം കുമ്മായം വിതറുക.

ബന്ധപ്പെട്ട വാർത്തകൾ: നെൽകൃഷി ഇരട്ട വരിയാക്കാം അധിക ലാഭം നേടാം

അതിനുശേഷം നിലം ഉഴുത് പരുവപ്പെടുത്തുക. അവസാനം ഉഴുതൽ നടത്തുന്നതിനു മുൻപ് അടിവളം ചേർക്കണം. മൂപ്പു കുറഞ്ഞ ഇനങ്ങൾ വിതയ്ക്കുമ്പോൾ 70 കിലോ ഫാക്ടംഫോസും 12 കിലോ പൊട്ടാഷ് വളവും ചേർക്കണം. മൂപ്പ് കൂടിയ ഇനങ്ങൾ വിതയ്ക്കുമ്പോൾ 90 കിലോ ഫാക്ടംഫോസും 15 കിലോ പൊട്ടാഷ് വളവും ചേർക്കണം.

ബന്ധപ്പെട്ട വാർത്തകൾ: നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation- A to Z ) പാര്‍ട്ട് -7 - കളകളും കളനിയന്ത്രണവും

English Summary: this month may is the best time of seed sowing in paddy farming
Published on: 18 May 2022, 04:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now