Technical

നെൽകൃഷി ഇരട്ട വരിയാക്കാം അധിക ലാഭം നേടാം

നെൽകൃഷി ഇരട്ട വരിയാക്കാം അധിക ലാഭം നേടാം

നിലവിലെ നെൽക്കൃഷി പ്രവർത്തനങ്ങളോടൊപ്പം തന്നെ അധിക ലാഭം നേടിയെടുക്കുന്നതിനായ്നെൽകർഷകർക്കായ് പാലക്കാട് നിന്നും ഒരാശ്വാസ വാർത്തയുണ്ട്.

പതിവ് കാർഷിക പ്രവർത്തനങ്ങളോടൊപ്പം തന്നെ അധിക മുതൽ മുടക്കോ,മാറ്റങ്ങളോ വരുത്താതെ തന്നെ പരമ്പരാഗത ശൈലിയിൽ തുടർന്ന് പോരുന്ന ഞാറുനടീൽ സമ്പ്രദായത്തിൽ ചെറിയൊരു സ്ഥാനമാറ്റം നടത്തുക അത്ര മാത്രം.. നേട്ടമോ.. പതിവിൽ കൂടുതൽ ഉല്പാദന ലാഭവും..

നെൽച്ചെടികൾക്ക് സംതുലിതമായ് തന്നെ വളരുന്നതിനായുള്ള എല്ലാ സാഹചര്യങ്ങളും അനുകൂലമാകുന്ന തരത്തിലുള്ള പുത്തൻ കാർഷിക തന്ത്രം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇരട്ട വരി നടീൽ സമ്പ്രദായം കൃഷിയിടത്തിൽ നടപ്പിലാക്കിയാൽ തീർച്ചയായും നെൽകൃഷിയിലതൊരു ഉല്പാദനനേട്ടത്തിന്റെ ചരിത്ര നിയോഗമാകും.

ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പാലക്കാട് ജില്ലയിലാദ്യമായ് പുഞ്ചകൃഷിയിൽ ഇരട്ടവരി നടീൽ രീതിയിലൂടെ ഇപ്പോൾ പരീക്ഷണാർത്ഥം കൃഷിയിറക്കി കഴിഞ്ഞിരിക്കുകയാണ്. പദ്ധതി ഫലം കണ്ടാൽ പഞ്ചായത്ത് പ്രദേശത്താകെ ഇരട്ടവരി നടീൽ നടപ്പിലാക്കുന്ന പ്രവർത്തന ഇടപെടലുകൾ ഊർജ്ജിതമാക്കുമെന്നും കൃഷിഭവൻ അധികൃതരും വ്യക്തമാക്കി.

നെൽകൃഷി ഇരട്ട വരിയാക്കാം

പുഞ്ചകൃഷിയിറക്കുന്ന പെരുമ്പലം - മേലഴിയം പാടശേഖരത്തിലെ രണ്ട് ഹെക്ടർ സ്ഥലത്തായ് ആർ കെ വി വൈ പദ്ധതി പ്രകാരം ആനക്കര കൃഷിഭവൻ നടപ്പിലാക്കുന്ന പുത്തൻ നെൽകൃഷി സമ്പ്രദായത്തെ തവനൂർ കൃഷി വിജ്ഞാന കേന്ദ്രം നോഡൽ ഓഫിസർ പി.കെ അബ്ദുൾ ജബ്ബാറാണ് കർഷകർക്ക് പരിചയപ്പെടുത്തി നല്കിയത്.

ഇരട്ടവരി നടീൽ സമ്പ്രദായത്തിന്റെ പ്രസക്തിയും, ഉല്പാദന നേട്ടങ്ങളുമെല്ലാം കർഷകരിൽ സമയബന്ധിതമായ് എത്തിക്കുന്നതിൽ വളരെയേറെ ഇടപെടലുകളാണ് പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രവും, മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രവും നടപ്പിലാക്കി വരുന്നത്.

സവിശേഷ കൃഷിരീതി

നെല്ലിന്റെ ഉല്പാദനക്ഷമത ഇരുപത്തഞ്ച് ശതമാനത്തോളം വർദ്ധിപ്പിക്കുവാൻ കഴിയുന്ന 35 സെ.മി അകലത്തിലുള്ള ഇരട്ടവരികൾ നിറഞ്ഞ സവിശേഷ കൃഷിരീതിയാണിത്.

ഇരട്ടവരികൾ തമ്മിൽ 10 മുതൽ 15 സെ.മി അകലവും, രണ്ട് ഇരട്ടവരികൾക്കിടയിൽ 35 സെ.മി അകലവും പാലിക്കുന്നതാണ് ഈ കൃഷിരീതിയുടെ അടിസ്ഥാന തത്വം.

നെൽചെടികൾക്കെല്ലാം കൃത്യമായ സൂര്യപ്രകാശവും വളരുവാനുള്ള സാഹചര്യവും അനുകൂലമാക്കുന്നതിലൂടെയാണ് അധിക ഉല്പാദന നേട്ടവും സാധ്യമാകുന്നത്.വയലിന്റെ അരിക് ചേർന്ന നെൽചെടി മുതൽ ഉൾവയലിലെ നെൽചെടികൾക്ക് വരെ ഒരേ അനുപാതത്തിൽ വെയിലും, കാറ്റും, വളരുവാനുള്ള സാഹചര്യങ്ങളും, പോഷകങ്ങളുമൊക്കെ ലഭിക്കുന്ന തരത്തിലാണ് ഇരട്ടവരി നടീലിന്റെ അളവുകൾ ശാസ്ത്രീയമായ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.

ഒരു ചതുരശ്ര മീറ്ററിൽ നാല്പത് നുരികൾ നിർത്തുന്ന സംവിധാനത്തിൽ നെൽചെടികൾ തമ്മിലുള്ള ഇടയകലവും, വളം നല്കൽ ,കളകൾ നീക്കം ചെയ്യൽ തുടങ്ങിയ വിളപരിപാലന മാർഗ്ഗങ്ങളേയും സുഗമമാക്കുന്നുണ്ട്.കളകളെടുക്കുന്നതിനായ് ആവശ്യമെങ്കിൽ "കോണോവീഡറും" ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്.

ഇരട്ട വരി നടീൽ

പട്ടാമ്പി പ്രാദേശിക നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ: മൂസയുടെ നേതൃത്വത്തിൽ നടന്ന വിവിധ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് നെൽകൃഷിയിലെ ഇരട്ട വരി നടീൽ സമ്പ്രദായമെന്ന നൂതനാശയം പിറന്ന് വീണത്.

ഇരട്ട വരി നടീൽ

പ്രവർത്തനം കേരളത്തിലെ വിവിധ കൃഷിയിടങ്ങളിലായ് ഇതിനോടകം തന്നെ വിജയകരമായ് നടപ്പിലാക്കിയതും ശ്രദ്ധേയമാണ്.

മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം മുൻകൈ എടുത്ത് മലപ്പുറം ജില്ലയിലെ വിവിധ കൃഷിയിടങ്ങളിലായ് ഈ നൂതനാശയം വ്യാപകമായ് നടപ്പിലാക്കിയതും മാതൃകാപരമാണ്.

മലപ്പുറം ജില്ലയിലെ കോലൊളമ്പിൽ നൂറ്റി ഇരുപതോളം ഏക്കർ നെൽകൃഷിയിറക്കി ശ്രദ്ധേയനായ ഇടക്കരകത്ത് അബ്ദുൾ ലത്തീഫ്, വിജയ സാധ്യതകൾ പഠിക്കുന്നതിനായ് പരിക്ഷണാർത്ഥം ഇരട്ടവരി നെൽകൃഷി ഒരേക്കർ സ്ഥലത്ത് ഇപ്പോൾ മുന്നാം വിളയിൽ നടപ്പിലാക്കിയിട്ടുണ്ട്..

അബ്ദുൾ ലത്തീഫ് കോലൊളമ്പ്  കൃഷിയിടത്തിൽ

അബ്ദുൾ ലത്തീഫ് കോലൊളമ്പ് കൃഷിയിടത്തിൽ


English Summary: double line paddy cultivation in kerala

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine