1. Farm Tips

വിളകളെ കാക്കാൻ മൂന്ന് കിടിലം കീട - കുമിൾ നാശിനികൾ

പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കുമ്പോൾ തന്നെ നമ്മുടെ പച്ചക്കറികളെ ബാധിക്കുന്ന എല്ലാത്തരത്തിലുള്ള കീട - കുമിൾനാശിനികൾ കുറിച്ചും, ജൈവവളക്കൂട്ടുകളെ കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

Priyanka Menon
വിളകളെ കാക്കാൻ  കുമിൾ നാശിനികൾ
വിളകളെ കാക്കാൻ കുമിൾ നാശിനികൾ

പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കുമ്പോൾ തന്നെ നമ്മുടെ പച്ചക്കറികളെ ബാധിക്കുന്ന എല്ലാത്തരത്തിലുള്ള കീട - കുമിൾനാശിനികൾ കുറിച്ചും, ജൈവവളക്കൂട്ടുകളെ കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രകൃതിയോടിണങ്ങിയ ഉള്ള കാർഷിക മുറകൾ അനുവർത്തിച്ചു കൊണ്ട് കൃഷി ചെയ്താൽ മാത്രമേ നല്ലൊരു വിളവ് നമുക്ക് ലഭിക്കുകയുള്ളൂ. ജൈവം എന്ന പേരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന എല്ലാത്തരത്തിലുള്ള പച്ചക്കറികളിലും 25% കീടനാശിനിയുടെ അളവ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ജൈവകീടനാശിനികളെ കുറിച്ചാണ് താഴെ പറയുന്നത്.

ജീവജലം

ആവശ്യമുള്ള സാധനങ്ങൾ

ഉപ്പുവെള്ളം-20 ലിറ്റർ
ചാണകം-100 ഗ്രാം
യീസ്റ്റ്- 10 ഗ്രാം

തയ്യാറാക്കുന്ന വിധം

മിശ്രിതം കലക്കി മൂന്നുദിവസം മൺപാത്രത്തിൽ അടച്ചുവെക്കുക. ഒരു ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ചു കൊടുത്താൽ സസ്യങ്ങളുടെ രോഗപ്രതിരോധശേഷി ഉയരുകയും, കൂടുതൽ വിളവും ലഭിക്കുകയും ചെയ്യുന്നു.

കുമിൾ രോഗ നാശിനി

ആവശ്യമുള്ള സാധനങ്ങൾ

ചുക്കുപൊടി-200 ഗ്രാം
പാൽ-രണ്ട് ലിറ്റർ
വെള്ളം-രണ്ട് ലിറ്റർ

തയ്യാറാക്കുന്ന വിധം

രണ്ട് ലിറ്റർ വെള്ളത്തിൽ ചുക്കുപൊടി നന്നായി യോജിപ്പിച്ച് തിളപ്പിക്കുക. നന്നായി ഇളക്കണം. ദ്രാവകം പകുതിയാകുമ്പോൾ ഇളക്കി വെച്ച് തണുപ്പിക്കുക. അതിനുശേഷം 2 ലിറ്റർ വെള്ളം ചേർക്കുക. അതിനുശേഷം പാൽ ചേർത്ത് 24 മണിക്കൂർ അടച്ചുവെക്കുക. പിന്നീട് ഇത് അരിച്ചെടുത്ത് 48 മണിക്കൂറിനകം ചെടികളിൽ കാണുന്ന എല്ലാ വിധത്തിലുള്ള കുമിൾ രോഗങ്ങൾക്കെതിരെയും പ്രയോഗിക്കാം.
All sorts of things that affect our vegetables right from the start of vegetable gardens. We need to know about pesticides and fungicides and organic manures.

മീലിമുട്ട നാശിനി

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി സമം ചേർത്ത് ചതച്ച് അല്പം ബാർ സോപ്പ് വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ചാൽ മീലിമുട്ട ആക്രമണം പ്രതിരോധിക്കാം.
English Summary: We need to know about pesticides and fungicides and organic manures

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds