നമ്മുടെ വിളകൾക്ക് കൃത്യമായ പോഷണം ലഭ്യമാക്കുവാനും, രോഗപ്രതിരോധശേഷിയോടെ ദീർഘകാലം വിളവ് ലഭ്യമാക്കുവാനും അനുവർത്തിക്കേണ്ട അഞ്ചു പരിചരണമുറകൾ ആണ് താഴെ നൽകുന്നത്.
ഒരേ സമയത്ത് വിത
ഒരേ സമയത്തുള്ള വിവിധ വിത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രദേശത്തെ കർഷകർ മുഴുവൻ ഒരേസമയത്ത് വിതക്കുകയും കൊയ്യുകയും ചെയ്യുന്ന അവസ്ഥയാണ്. ഒരേ സമയത്ത് ഒരേയിനം വ്യത്യസ്ത ആളുകൾ കൃഷി ചെയ്യുമ്പോൾ പ്രാണികൾ പെട്ടെന്ന് വ്യാപിക്കാൻ അനുകൂലമായ സാഹചര്യം ഇവിടെ ഉണ്ടാകുകയില്ല. ചില പ്രത്യേകതരം കീടങ്ങളെ നിയന്ത്രിക്കാൻ ഈ രീതി ഉചിതമാണ്. ഒരേസമയത്ത് കൃഷി ഇറക്കുമ്പോൾ താരതമ്യേന വളരെ കുറഞ്ഞ സമയത്തേ കീടത്തിൻറെ വ്യാപന സമയത്തിന് ആവശ്യമായ വിളയുടെ ഘട്ടം ഉണ്ടാകുന്നുള്ളൂ.
The following are the five care practices that need to be followed to ensure proper nutrition to our crops and long lasting yield with immunity.
കളനിയന്ത്രണം
ആരോഗ്യമുള്ള വിളകൾ ലഭിക്കുന്നതോടൊപ്പം കളപറിക്കൽ കൊണ്ട് മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്. കള പറിച്ച് വിളകളിൽ സൂര്യപ്രകാശവും വായുവും ആഴത്തിൽ കടക്കുന്നതിനാൽ ഈർപ്പം നിയന്ത്രിക്കാൻ സാധിക്കും. ഇതിലൂടെ കീടബാധ തടയുവാൻ സാധിക്കുകയും ചെയ്യുന്നു. വിളകളുടെ പ്രാഥമികഘട്ടത്തിൽ കളപറിക്കൽ അനിവാര്യമാണ്. കള പറിക്കുമ്പോൾ മണ്ണിളക്കുന്നതിനാൽ വെള്ളം വേഗം ഊർന്നിറങ്ങി വിളയുടെ വേരുകളിലേക്ക് എത്തുന്നു. കളകൾ പറിക്കുമ്പോൾ കുറച്ച് കള അവിടെ നിർത്തുന്നത് പ്രകൃതിദത്തമായ ശത്രുക്കളെ സംരക്ഷിക്കാൻ നല്ലതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കാം
ഉദ്യാന പരിപാലനം അറിയേണ്ടത്- റോസിന് കൊമ്പുകോതൽ, ഓർക്കിഡിനും ആന്തൂറിയത്തിനും 19-19-19 വളം
മികച്ച വിത്തിനങ്ങൾ
രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ മാത്രം കൃഷിചെയ്യുവാൻ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ചില നെല്ലിനങ്ങൾ പച്ചത്തുള്ളനും ഗാട്ട് ഈച്ചകൾക്കും എതിരെ ഫലപ്രദമായി പ്രതിരോധിക്കുകയാണ്. ഒരേ പ്രദേശങ്ങൾക്കും യോജിച്ച ഇനങ്ങളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ഇനങ്ങൾ തെരഞ്ഞെടുത്താൽ കീടനിയന്ത്രണത്തിന് ഉള്ള ചെലവ് കുറയ്ക്കാം.