1. Health & Herbs

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി FSSAI ശുപാർശ ചെയ്യുന്ന ഒമേഗ-3 സമ്പന്നമായ 6 ഭക്ഷണങ്ങൾ

ഒമേഗ-3 സമ്പന്നമായ ഭക്ഷണങ്ങൾക്ക്, പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതടക്കം ധാരാളം ഗുണങ്ങളുണ്ട്. പ്രതിരോധ ശക്തി കൂടുതൽ ആവശ്യമുള്ള ഒരു കാലഘട്ടമാണല്ലോ ഇത്. കൊറോണയെയോ മറ്റേതെങ്കിലും രോഗത്തെയോ നമ്മിൽ നിന്ന് അകറ്റി നിർത്തുന്നതിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ  വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞതായി FSSAI പറയുന്നു. ഒമേഗ-3 യുടെ ഉപയോഗം പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നതും അറിയപ്പെടുന്ന ഒരു വസ്തുതയാണ്,  ഇത് FSSAI വീണ്ടും ഉറപ്പിച്ചു പറയുന്നു.

Meera Sandeep

ഒമേഗ-3 സമ്പന്നമായ ഭക്ഷണങ്ങൾക്ക്, പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതടക്കം ധാരാളം ഗുണങ്ങളുണ്ട്. പ്രതിരോധ ശക്തി കൂടുതൽ ആവശ്യമുള്ള ഒരു കാലഘട്ടമാണല്ലോ ഇത്.

കൊറോണയെയോ മറ്റേതെങ്കിലും രോഗത്തെയോ നമ്മിൽ നിന്ന് അകറ്റി നിർത്തുന്നതിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ  വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞതായി FSSAI പറയുന്നു. ഒമേഗ-3 യുടെ ഉപയോഗം പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നതും അറിയപ്പെടുന്ന ഒരു വസ്തുതയാണ്,  ഇത് FSSAI വീണ്ടും ഉറപ്പിച്ചു പറയുന്നു.


രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ

* ബാജ്‌റ (Bajra)
നോർത്ത് ഇന്ത്യയിൽ ധാരാളമായി ഉപയോഗിക്കുന്ന ധാന്യമാണ് ബാജ്‌റ.  ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുന്നത് കൊണ്ട് രക്തയോട്ടം എളുപ്പമാക്കുന്നു.  കൂടാതെ, ബാജ്‌റയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതുകൊണ്ട് നന്നല്ലാത്ത കൊളെസ്റ്ററോൾ നീക്കം ചെയ്യുന്നു.
 
* അക്രൂട് (Walnuts)
Antioxidants ധാരാളമായി അടങ്ങിയിക്കുന്നതു കൊണ്ട് നന്നല്ലാത്ത കൊളെസ്റ്ററോളും രക്തസമ്മർദ്ദവും കുറയ്ക്കുന്നു.  കൂടാതെ Type-2 Diabetes നും നല്ലതാണ്.

* ഉലിവയുടെ ഇലകൾ (Fenugreek Leaves)
ഈ ഇലകൾ Diabetes, high blood pressure എന്നിവയ്ക്ക് ഗുണം ചെയ്യുന്നു. നെഞ്ചെരിച്ചിലിനും നല്ലതാണ്.

* മത്തങ്ങ വിത്തുകൾ (Pumpkin Seeds)
മത്തങ്ങ വിത്തുകൾ antioxidants അടങ്ങിയ ഭക്ഷണങ്ങളിൽ പേരുകേട്ടതാണ്.  കൂടാതെ ഈ വിത്തുകളിൽ magnesium അടങ്ങിയിരിക്കുന്നത് കൊണ്ട് blood pressure, blood sugar, എന്നിവ നിലനിർത്തുന്നു. ഹാർട്ട്, എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്.

* തണ്ണിമത്തൻ വിത്തുകൾ (Watermelon Seeds)
ഇതിൽ അയൺ ധാരാളം അടങ്ങിയിരിക്കുന്നു.  ഓക്സിജൻ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്ന Haemoglobin ൻറെ പ്രധാന ഘടകമാണ്  അയൺ.  

* അമര പയർ (Kidney beans)
Vitamin K1, iron, copper, manganese, potassium folate, molybdenum മുതലായ വിറ്റാമിനുകളും, മിനറലുകളും ധാരാളം അടങ്ങിയിരിക്കുന്നു. അമര പയറിലും ഫൈബർ അടങ്ങിയിരിക്കുന്നു.  വൃക്കകളുടെ ആരോഗ്യത്തിനും അമര പയർ ഭക്ഷിക്കുന്നത് നല്ലതാണ് .

അതിനാൽ, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, പല രോഗങ്ങൾക്കും എതിരെ പോരാടാനും നല്ല ആരോഗ്യം നിലനിർത്താനും അത് സഹായിക്കുന്നു.… !!

ഒമേഗ 3 ചിക്കൻ ഇറച്ചിക്കോഴികളിലെ

കുളക്കരയിൽ പൊരിച്ച മീൻ

English Summary: 6 Foods Rich in Omega-3 Recommended by FSSAI to Boost Immunity

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds