1. Farm Tips

രോഗങ്ങളും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും Part 3

പച്ചക്കറികൾ കൃഷി ചെയ്യുന്നവർ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമായ കീടബാധയെ ക്കുറിച്ച് രോഗങ്ങളും കീട നിയന്ത്രണമാർഗങ്ങളും എന്നതിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും പറഞ്ഞു. ഇനി മറ്റു ചില കീടങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും പറയാം.

K B Bainda
വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമിക്കുന്ന എണ്ണയാണ് വേപ്പെണ്ണ.
വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമിക്കുന്ന എണ്ണയാണ് വേപ്പെണ്ണ.

പച്ചക്കറികൾ കൃഷി ചെയ്യുന്നവർ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമായ കീടബാധയെ ക്കുറിച്ച് രോഗങ്ങളും കീട നിയന്ത്രണമാർഗങ്ങളും എന്നതിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും പറഞ്ഞു. ഇനി മറ്റു ചില കീടങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും പറയാം.

ആമവണ്ട്

ആമവണ്ട് സാധാരണയായി ഇലകളിലാണ് കണ്ടുവരുന്നത്‌ .ഇലകളിലാണ് ഇവ കൂട് കൂട്ടി താമസിക്കാറുള്ളത് .വഴുതനയെ അക്ക്രമിക്കുന്ന ഒരു പ്രധാനപ്പെട്ട കീടം ആണിത് .ഇവ ഇലയുടെ ഹരിതകം തിന്നു ചെടിയുടെ വളർച്ച മുരടിപ്പിക്കുന്നു.ആമയുടെ ആകൃതിയോട് സാമ്യമുള്ള വണ്ടുകളെയാണ് അമവണ്ടുകൾ എന്ന് വിളിക്കുന്നത്‌ .ദീർഘവൃത്താകാരമായതും കോൺവെക്സ് ആകൃതിയുള്ളതുമായ ശരീരമാണ് ഇത്തരം വണ്ടുകൾക്ക്.കർഷകങ്ങളായ നിറങ്ങളിൽ വിവിധ സ്പീഷീസുകളിൽ കാണപ്പെടുന്നു. ഒരു സെന്റീമീറ്റർ വരെ വലിപ്പം. സ്വർണയാമവണ്ട് ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. നേരിയ പച്ചകലർന്ന സ്വർണനിറമുള്ള ഈ വണ്ടുകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ അവയുടെ നിറം ഓറഞ്ചായി മാറും.

ഇടയ്ക്ക് കറുത്ത പുള്ളികളും ഉണ്ടാവും. മിക്ക സ്പീഷീസുകളുടെയും വർണാഭമായ നിറങ്ങൾ മരണത്തോടെ ഇല്ലാതാവും.ലാർവ്വയും മാതൃജീവിയും ഒരു ചെടിയിൽത്തന്നെയായിരിക്കും കാണപ്പെടുക. ഒരു വർഷത്തിൽ തന്നെ നിരവധി തലമുറകൾക്ക് ജന്മം നൽകും.

നിയന്ത്രണ മാർഗം

ആമവണ്ടുകൾ,പച്ചത്തുള്ളൻ, മുഞ്ഞ, മീലിമൂട്ടകള്‍, ഇലപ്പേനുകൾ, കുരുമുളക് ചെടിയ ബാധിക്കുന്ന പ്രധാന കീടമായ പൊള്ളുവണ്ട്, കായ്‌തുരപ്പൻ, തണ്ടുതുരപ്പൻ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജൈവകീടനാശിനിയാണ്‌.വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്

200 മി.ലി. വേപ്പെണ്ണയിൽ; 500 മി.ലി. ചൂടുവെള്ളത്തിൽ 50ഗ്രാം അലക്ക് സോപ്പ് ചീകിയിട്ട് അലിയിച്ചതും 200ഗ്രാം വെളുത്തുള്ളി അരച്ച് അരിച്ചെടുത്ത സത്തുംകൂടി ചേർത്ത് നല്ലതുപോലെ സാവധാനത്തിൽ യോജിപ്പിച്ച് എടുക്കുന്ന മിശ്രിതത്തിൽ 9 ലിറ്റർ വെള്ളവും കൂടി ചേർത്താൽ 10 ലിറ്റർ വേപ്പെണ്ണപയസ്യം 2% വീര്യത്തിൽ ലഭിക്കും. പച്ചത്തുള്ളൻ എന്ന കീടത്തിനെതിരെ ഇലകളുടെ അടിഭാഗത്തായി തളിക്കാവുന്നതാണ്‌.

ഗാളീച്ച

ഗാളീച്ച കാർഷികവിളകളെ ബാധിക്കുന്ന ഒരു തരം കീടമാണ് .ഏറ്റവും കൂടുതൽ ആക്രമിക്കുന്നതു് നെൽച്ചെടികളെയാണ്. നെൽച്ചെടിയുടെ വളർച്ചയുടെ തുടക്കത്തിൽ മൂടികെട്ടിയ ആച്ചും ഇടമുറിയാത്ത മഴയും ഉണ്ടെങ്കിൽ ഗാളീച്ചയുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണു്.പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിലും തണ്ടീച്ചയുടെ ആക്രമണമുണ്ടാകാറുണ്ടു്.തിനെ തണ്ടീച്ച എന്നും പറയാറുണ്ടു്.ഇരുണ്ട തവിട്ടു നിറവും നീണ്ട കാലുകളും കൊതുകുകളേക്കാൾ ചെറിയ ശരീരവുമുള്ള പ്രാണിയാണിതു്. പെൺകീടം ചെടിയുടെ ഇളംതണ്ടിൽ അനവധി മുട്ടകൾ തറച്ചുവെക്കുന്നു. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ചെടി തണ്ടിന്റെ ഉൾഭാഗം തിന്നു ജീവിക്കുന്നു. ഇവയുടെ ഉമിനീരിന്റെ പ്രവർത്തനഫലമായി ആക്രമിക്കപ്പെട്ട ഭാഗം ക്രമാതീതമായി തടിക്കുന്നു. വളർച്ച പൂർത്തിയാക്കിയ പുഴുക്കൾ തണ്ടിൽ നിന്നും പുറത്തുവരുന്നു.

നിയന്ത്രണ മാർഗം

തുളസിക്കെണി കൃഷിയിൽ കീടങ്ങളുടെ ആക്രമണം തടയാനുപയോഗിക്കുന്ന ഒരു മാർഗ്ഗമാണു്.ഇതു് തയ്യാറാക്കാൻ വേണ്ടി ഒരു കൈപിടി നിറയെ എന്ന കണക്കിൽ തുളസിയില അരച്ച് ചിരട്ടക്കുള്ളിൽ ഇടുക. അരച്ചെടുത്ത തുളസിയിലകൾ ഉണങ്ങിപ്പോകാതിരിക്കാൻ കുറച്ചുവെള്ളം ചേർക്കുക. ഇതിൽ 10 ഗ്രാം ശർക്കര പൊടിച്ച് ചേർക്കുക. പിന്നീട് ഒരു നുള്ള് കാർബോഫുറാൻ തരി ചാറിൽ ഇട്ട് ഇളക്കുക.കാർബോഫുറാൻ തരിമൂലം വിഷലിപ്തമായ ഇതിലെ ചാറ് കുടിച്ച് കീടങ്ങൾ നശിക്കും.

തണ്ടുതുരപ്പൻ


തണ്ടുതുരപ്പൻ നെൽച്ചെടിയെ ആക്രമിക്കുന്ന ഒരു കീടമാണ്.ഇത് നെല്ലിന്റെ ഒരു പ്രധാന ശത്രുവാണ്.മഞ്ഞനിറത്തിലുള്ള ഒരു ശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുവാണ് ഇത്.നെല്ല് കൃഷിചെയ്യുന്ന എല്ലാ കാലങ്ങളിലും തണ്ടുതുരപ്പൻ പുഴുവിന്റെ ഉപദ്രവം കണ്ടുവരുന്നുണ്ട്. മുണ്ടകൻ, പുഞ്ചകൃഷികളിലാണ് ഈ ആക്രമണത്തിന്റെ രൂക്ഷത ഏറുന്നത്. ആക്രമണത്തിന്റെ തീവ്രത കാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്.

നിയന്ത്രണ മാർഗം

സംയോജിത കീടനിയന്ത്രണ സമ്പ്രദായങ്ങൾ അവലംബിച്ച് തണ്ടുതുരപ്പനെ നിയന്ത്രിക്കാനാകും. ഞാറ്റടിയിൽ കാണപ്പെടുന്ന ശലഭത്തിന്റെ മുട്ടകൾ ശേഖരിച്ചു നശിപ്പിക്കുക, ആക്രമണം കൂടുതലായി കാണപ്പെടുന്ന പാടശേഖരങ്ങളിൽ ആക്രമണത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കുവാൻ കഴിവുള്ള ഇനങ്ങൾ കൃഷിയിറക്കുക, വിളക്കുകെണികൾ പാടത്തിന്റെ പല ഭാഗത്തുമായി സ്ഥാപിച്ച് ശലഭങ്ങളെ അതിലേക്ക് ആകർഷിച്ചു നശിപ്പിക്കുക തുടങ്ങിയവയാണ് നിയന്ത്രണ മാർഗങ്ങൾ.ട്രൈക്കോ കാർഡുകൾ ഇവയുടെ നിയന്ത്രണത്തിൻ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. വർഷം മുഴുവൻ പുഴുവിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ടെങ്കിൽ ഞാറു പറിച്ചു നട്ട് 15-20 ദിവസത്തിനു ശേഷം ജലവിതാനം നിയന്ത്രിച്ചു നിറുത്തി, അതതു പ്രദേശത്തിനു യോജിച്ച ഏതെങ്കിലും ജൈവ കീടനാശിനി തളിച്ചാൽ കീടബാധയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. സംയോജിത സസ്യസംരക്ഷണ മുറകൾ പാടശേഖരാടിസ്ഥാനത്തിൽ നടത്തുന്നതും അഭികാമ്യമാണ്.

വെള്ളീച്ച

വെള്ളീച്ച പച്ചക്കറി ചെടികളെ അക്ക്രമിക്കുന്ന പ്രധാനപ്പെട്ട ഒരു കീടമാണ്.ഇവ ചെടികളുടെ ഇലകൾ ,തണ്ടുകൾ,പൂവുകൾ,കായ്‌കൾ എന്നിവയിൽ നിന്നും നീരുറ്റി കുടിക്കുന്നു. വെള്ളിച്ചയുടെ ആക്ക്രമണം ഉണ്ടായാൽ ഉടൻ തന്നെ ചെടികളുടെ ഇലകൾ വാടുകയും ക്രമേണ ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു.പുകയില കഷായം,വേപ്പെണ്ണ എമൽഷൻ എന്നിവ ഇടവിട്ട് ഇടവിട്ട് സ്പ്രേ ചെയ്താൽ ഈ കീടത്തെ ഒരു പരിധി വരെ നിയന്ത്രിക്കാം

നിയന്ത്രണ മാർഗങ്ങൾ

വേപ്പെണ്ണ എമൽഷൻ ഒരു പ്രധാനപ്പെട്ട ജൈവ കീട നാശിനിയാണ്.ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനിയാണ് .വേപ്പെണ്ണ എമൽഷൻ ചെടികളിൽ ഉപയോഗിക്കുന്നതുമൂലം ചെടികൾക്കോ പരിസ്ഥിതിക്കോ യാതൊരു വിധത്തിലും കേടുപാടുകൾ ഉണ്ടാക്കുന്നില്ല. ഇതാണ്‌ രാസകീടനാശിനികളിൽ നിന്നും ജൈവകീടനാശിനികൾക്കുള്ള പ്രധാന മേന്മ. ജൈവകീടനാശിനികൾ പ്രധാനമായും വേപ്പ്, തുളസി, പുകയില, മണ്ണെണ്ണ, കാന്താരിമുളക് തുടങ്ങിയവയിൽ മറ്റ് ജൈവവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുന്തിരി കൃഷി വള്ളി മുറിച്ചും, മുളപ്പിച്ച തൈകൾ കൊണ്ടും ചെയ്യേണ്ട വിധം

English Summary: Diseases, Pests and Measures Part 3

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds