Black Rice(ബ്ലാക്ക് റൈസ്)
ഏഷ്യയിൽ വിശേഷിച്ച് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന അരിയാണ് ബ്ലാക്ക് റൈസ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിവിധ ഇനം ബ്ലാക്ക് റൈസുകൾ പ്രചാരത്തിലുണ്ടായിരുന്നു.
ഇവയുടെ ഉയർന്ന ഔഷധഗുണങ്ങൾ മുൻനിർത്തി മുൻപ് വരേണ്യവർഗത്തിൽ ഉണ്ടായിരുന്ന ആളുകൾ മാത്രമാണ് ബ്ലാക്ക് റൈസ് ഉപയോഗിച്ചിരുന്നത്. ഇതിനാൽ ബ്ലാക്ക് റൈസ് ഫോർബിഡൻ റൈസ് എന്ന് അറിയപ്പെട്ടു.
സവിശേഷതകൾ
ബ്ലാക്ക് റൈസിന്റെ തവിടിന് കറുപ്പ് നിറം നൽകുന്ന ആന്തോസയാനിൻ എന്ന ഘടകം കോശങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ബ്ലാക്ക് റൈസ് ശരീര കലകളെ ആരോഗ്യത്തോടുകൂടി പരിപാലിച്ച് യൗവ്വനം നിലനിർത്തുന്നു.
രക്തം ഉത്പാദിപ്പിച്ച് രക്തപ്രസാദം വർദ്ധിപ്പിക്കുന്നു.
ഹൃദയാരോഗ്യത്തെ പരിപാലിക്കാൻ ബ്ലാക്ക് റൈസ് ഉപയോഗം നല്ലതാണ്.
പ്രോട്ടീൻ, അയൺ എന്നിവയുടെ മികച്ച ഉറവിടമാണ് ബ്ലാക്ക് റൈസ്. അരിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ,അയൺ എന്നിവ എളുപ്പത്തിൽ ശരീരത്തിന് ദഹിപ്പിക്കാനും സ്വാംശീകരിക്കാനും കഴിയുന്നു. പ്രമേഹത്തെ ചെറുക്കാൻ ബ്ലാക്ക് റൈസ് മികച്ചതാണ്.
കാലാ ബാത്ത് ബ്ലാക്ക് റൈസ്
നെൽച്ചെടിയും നെല്ലും അരിയും പൂർണമായി കറുത്ത നിറത്തിലുള്ള അരിയാണ് കലാബാത്ത്.
നല്ല മാർദ്ദവം ഉള്ളതാണ് ഈ അരി.
പശിമ കുറവായ ഈ അരി പാത്രങ്ങളിൽ ഒട്ടിപ്പിടിക്കുന്നത് കുറവാണ്.
ഇക്കാരണത്താൽ മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ ഈ അരി കൂടുതലായി ഉപയോഗിക്കുന്നു.
രുചിയിൽ ഏറെ മുന്നിട്ടു നിൽക്കുന്നതാണ് കാലാ ബാത്ത് ബ്ലാക്ക് റൈസ്.
കാലാ മല്ലി ഫൂൽ ബ്ലാക്ക് റൈസ്
ബ്ലാക്ക് റൈസുകളിലെ മറ്റൊരു പ്രധാന ഇനമാണ് ഇത്.
കാലാബാത്തിനെ അപേക്ഷിച്ച് ഇതിന് പശിമ കൂടുതലാണ്. ഈ കാരണത്താൽ പായസവും കഞ്ഞിയും തയ്യാറാക്കാൻ ഉപയോഗിക്കുന്നു.
NB: ആനന്ദ ഫാർമിങ് കൃഷിരീതിയിലൂടെയുള്ള ഇത്തരം നാടൻ അരികൾ സമാധാതുവിൽ ലഭ്യമാണ്.
TeamSAMADHATU
9995155588
8129011109