ഔഷധ സസ്യങ്ങളുടെ റാണിയായാണ് ആയുർവേദം തുളസിയെ പരിഗണിച്ചിരിക്കുന്നത്. തണ്ടിനും ഇലയിലുള്ള ഞരമ്പുകൾക്കും നീരും ഇരുണ്ട വയലറ്റ് നിറമാണ്. അതിനാൽ കൃഷ്ണതുളസി, ശിവ തുളസി, നല്ല തുളസി ഇങ്ങനെ പല പേരുകളിലറിയപ്പെടുന്നു. ഇവ കൂടാതെ കാട്ടുതുളസി, കർപ്പൂര തുളസി, രാമതുളസി, രാജതുളസി ഇങ്ങനെ ധാരാളം തുളസിയിനങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഔഷധ ഗുണം കൃഷ്ണതുളസിക്കാണ്.
തെങ്ങിൻ തോപ്പിൽ പ്രത്യേകിച്ച് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഇടവിളയായി തുളസി കൃഷി ചെയ്യാം. ചുരുങ്ങിയ സമയം കൊണ്ട് വിളവെടുക്കുവാനും മണ്ണിലെ നിമാവിരകൾ അടക്കം ക്ഷുദ്ര ജീവികളെയും കീടങ്ങളെയും അകറ്റി തെങ്ങിന് ആരോഗ്യം നൽകും, തെങ്ങിൻ തോപ്പുകളിലെ രോഗ കീടബാധ ഒരു പരിധിവരെ നിയന്ത്രി ക്കാൻ തുളസിക്കു കഴിവുണ്ട്.
തുളസിയുടെ പാകമായ കതിരുകളിൽ കാണപ്പെടുന്ന കറുപ്പു നിറത്തിലുള്ള വളരെ ചെറിയ ഒട്ടേറെ വിത്തുകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. കൂടാതെ ഇളം തണ്ടുകൾ നട്ടും തൈകളു കൊണ്ട് വിളവെടുക്കാം.
തുളസിയുടെ ഉപയോഗങ്ങൾ
ചെറിയ രോമങ്ങൾ എല്ലാ ഭാഗങ്ങളിലുമുണ്ട്. ചെടിയുടെ എല്ലായിടത്തും സുലഭമായ് ബാഷ്പീകൃത തൈലമുള്ളതിനാൽ തുളസിക്ക് മൊത്തം വാസനയുണ്ട്. വേണ്ടത് സൂര്യപ്രകാശം ലഭിക്കുന്ന ചെടികളുടെ ഇലയ്ക്ക് ഇരുണ്ട നിറവും കൂടുതൽ തൈലങ്ങളുമുണ്ട്.
ഹിന്ദു വിശ്വാസികൾ തുളസി ലക്ഷ്മി ദേവിയുടെ അവതാരമായും ഐശ്വര്യ പ്രധാനിയായും പരിഗണിച്ചി രിക്കും. മതസംസ്കാരത്തിൽ തുളസി ഉൾപ്പെടുത്തിയാൽ മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. ആയതിനാൽ തുളസി പുണ്യ സസ്യം എന്നതിലുപരി ഐശ്വര്യദായകവുമാണ്. ആര്യവേപ്പു പോലെ കൃമികീടങ്ങളെ അകറ്റി അ രീക്ഷത്തിൽ ധാരാളം ശുദ്ധവായു ലഭ്യമാക്കുകയും ചെയ്യുന്നു.
തേൾ, പഴുതാര, പാമ്പ് തുടങ്ങിയ ക്ഷുദ്ര ജീവികളുടെ കടിയേറ്റാൽ തുളസിയില ഞെവടി ഉപയോഗിച്ചാൽ വിഷം മാറി നല്ല ആശ്വാസം കിട്ടും.
തുളസിയിലയും പച്ച മഞ്ഞളും ഗരുഢ കൊടിയും അരച്ച് സേവിച്ചാൽ അപകട നില മാറും.
കുട്ടികൾക്കുണ്ടാകുന്ന വയറുകടി മാറ്റുവാൻ തുളസിയില നീരിൽ ഇഞ്ചിനീരും മഞ്ഞൾ നീരും ചേർത്തുകൊടുക്കണം.
പുഴുക്കടി, പൊരിഞ്ഞ് അടക്കമുള്ള ത്വക് രോഗങ്ങൾ മാറുവാൻ തുളസി നീരും ചെറു നാരങ്ങനീരും വെയിലത്ത് ചൂടാക്കി തേക്കണം.
കൃമി ശല്യം മാറ്റുവാൻ തുളസിയില നീരിൽ കായം, കച്ചോലം, വെളുത്തുള്ളി, ഇന്തുപ്പ് എന്നിവ അരച്ചുപയോഗിച്ചാൽ മതി.
തുളസിയിലയും പനിക്കൂർക്കയിലയും ചതച്ച് നീരെടുത്തു തലയിൽ പിഴിഞ്ഞാൽ പനി മാറും. മഞ്ഞപ്പിത്തത്തിന് ആശ്വാസം ലഭിക്കുവാൻ തുളസിയില നീരും മുരിങ്ങയില നീരും ഉപയോഗിക്കണം.
ഗ്യാസ്ട്രബിൾ മാറുവാൻ തുളസി നീര് പാലിൽ ചേർത്തുപയോഗിച്ചാൽ മതി. വീട്ടു മുറ്റത്ത് തുളസി വളർത്തിയാൽ കൊതുകു ശല്യം മാറും
വാതത്തിന്റെ തീവ്രത കുറക്കുവാൻ ഇലനീരിൽ കുരുമുളകു പൊടി ചേർത്തു ഉപയോഗിക്കണം. കരിയാത്ത വൃണങ്ങളിൽ ഇലയരച്ചിടുകയും തുളസിനീര് സേവിക്കുകയും ചെയ്യണം. എത്ര കൂടിയ ഛർദ്ദി മാറ്റുവാനും തുളസി നീരിൽ വില്വാദി ഗുളിക ചേർത്തു കഴിച്ചാൽ മതി. തുളസിയില നീരിൽ മഞ്ഞളരച്ച് മുഖത്തിട്ടാൽ പാടുകൾ മാറി സൗന്ദര്യം ലഭിക്കും.
സ്ത്രീകൾ തുളസി മുടിയിൽ ചൂടിയാൽ പേൻ ശല്യം മാറും. കേൾവി ശക്തി കൂട്ടുവാൻ ഇലനീര് വാട്ടി പിഴിഞ്ഞ് ചെവിയിലൊഴിക്കാം. ഇതു കൂടാതെ ഒട്ടേറെ രോഗ നിവാരണത്തിന് തുളസിക്കു കഴിയും. ഒട്ടു മിക്ക ആയുർവേദ മരുന്നുകളിലും തുളസി ആവശ്യമാണ്.