Updated on: 30 April, 2021 9:21 PM IST
സാധാരണ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയുടെ തൊലിക്കു ബ്രൗണ്‍നിറമാണ്.


കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ്. എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പിനെ ഉരുളക്കിഴങ്ങിന്‍റെ പകരക്കാരൻ എന്നു വിശേഷിപ്പിക്കാം. 60 വർഷങ്ങൾക്ക് മുന്പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു, ഉരുളക്കിഴങ്ങ് മണ്ണിനടിയില്‌ ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ ചെടിയുടെ മുകൾ ഭാഗത്ത് ഉണ്ടാവുന്നു.ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും. ഉരുളക്കിഴങ്ങിനേക്കാളും വളരെയേറെ പോഷകമൂല്യം ഉണ്ടെന്നു കരുതപ്പെടുന്നതിനാലായിരിക്കാം ആറേഴ് പതിറ്റാണ്ടു കൾക്കു മുന്പ് നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ പുരയിടത്തിൽനിന്നും ഒഴിവാക്കി. എന്നാൽ ഇപ്പോൾ ആളുകൾ അടതാപ്പ് കൃഷിചെയ്യുന്നുണ്ട്. ചിലർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുന്നുണ്ട്. അവയ്ക്ക് ആവശ്യക്കാരുമുണ്ട്. കൂടുതൽ അറിയാം ഈ പോഷകസമൃദ്ധമായ വിളയെ.

മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും

കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിളയാണെന്ന് പറഞ്ഞുവല്ലോ. നല്ല ഇളക്കമുള്ള മണ്ണ് ആണെങ്കിൽ ഇത് നന്നായി പിടിക്കും. അതുപോലെ സൂര്യപ്രകാശം അത്യാവശ്യമാണ്. മണ്ണ് നല്ല വളക്കൂറ് ഉണ്ടെങ്കിൽ , നല്ല ഉയരമുള്ള ബലമുള്ള വൃക്ഷത്തിൽ കയറ്റി വിട്ടാൽ , .കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും നന്നായി പടർന്നു വളരും. കാച്ചിൽ പുഴുങ്ങികഴിക്കുന്നതുപോലെ കഴിക്കാവുന്നതാണ്. കറിവയ്ക്കാനും നല്ലതു. മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും. 500-600 ഗ്രാം തൂക്കമുള്ളവ വരെ ലഭിക്കും. എന്നാൽ അപൂർവമായി 3-4 കിലോഗ്രാം തൂക്കം വരുന്ന മേക്കായ്കളും കിട്ടാറുണ്ട്.
സാധാരണ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയുടെ തൊലിക്കു ബ്രൗണ്‍നിറമാണ്. എന്നാൽ തൊലിപ്പുറമേ വെള്ള നിറമുള്ള ഒരു അപൂർവ ഇനം കൂടിയുണ്ട്.The skin of the most widely cultivated is brown. But there is also a rare species that is white on the skin.


വെള്ള അടതാപ്പ്


ചക്കക്കുറവിന്റെ രുചിയാണ് തോന്നുക. നേരിയ ഓറഞ്ചു നിറത്തിലുള്ള ദശയുമുള്ള ഈ മേക്കാച്ചില്‍ വേഗത്തില്‍ വേവുന്നു , രോഗപ്രതിരോധ ശേഷിയും കൂടുതലായുണ്ട്. വെള്ള അടതാപ്പിന് ബ്രൗൺ നിറമുള്ളതിന്റെയത്ര വിളവ് ഉണ്ടാകില്ല എന്നാണ് പറയുന്നത്. എന്നാൽ പോഷകമൂല്യം കൂടുതലായതിനാൽ ആവശ്യക്കാരേറെയുണ്ട്. ആവശ്യക്കാർ കൂടുതൽ ഉള്ളതിനാലും കുറച്ചു മാത്രമേ വിളവ് ലഭിക്കൂ എന്നതിനാലും വെള്ള അടതാപ്പ് ഒരിടത്തും തന്നെ വാങ്ങാൻ കിട്ടാത്ത അവസ്ഥയിലുമാണ്. 


കൃഷിരീതികൾ


കാലവർഷാരംഭത്തോടെ കാച്ചിൽ നടുന്ന അതേ രീതിയിൽ കുഴിഎടുത്ത് മൂടി അല്പം ജൈവവളങ്ങളും ചേർത്ത് ഇടത്തരം വലുപ്പമുള്ള ഒരു മേക്കായ് നടുക. പടർന്നു കയറാനുള്ള സൗകര്യ മുണ്ടായിരിക്കണം. ചെറുമരങ്ങളിൽ കയറ്റി വിടുകയോ പന്തലിട്ടു കൊടുക്കുകയോ ചെയ്യാം.

നന്നായി വളപ്രയോഗം നടത്തിയാൽ നല്ല കായ്‌ഫലം ലഭിക്കും.

വിളവെടുപ്പ്


വള്ളിയിൽ ഉണ്ടാകുന്ന മേക്കായ് മൂപ്പെത്തണമെന്നില്ല. ഒരു വിധം വളർച്ചയെത്തിയാൽ എപ്പോൾ വേണമെങ്കിലും പറിച്ചെടുത്ത് കറിവയ്ക്കാം. പക്ഷെ ചുവട്ടിലെ കിഴങ്ങ്, ചെടി മൂപ്പെത്തി തണ്ട് ഉണങ്ങാൻ തുടങ്ങുമ്പോൾ മാത്രം പറിച്ച് എടുക്കുന്നതായിരിക്കും ഉത്തമം.


വളപ്രയോഗം


കാച്ചിൽ, ചേന നടുന്നപോലെ നടാം. നട്ടാൽ പുതയിട്ടുകൊടുക്കുക ആവശ്യാനുസരണം ജൈവവളങ്ങളും പച്ചിലകളും ചപ്പുചവറുകളും ചുവട്ടിൽ ചേർത്തു കൊടുക്കാം.മറ്റു വിളകളെ പ്പോലെ തന്നെ നന്നായി വളപ്രയോഗം നടത്തിയാൽ നല്ല കായ്‌ഫലം ലഭിക്കും. നവംബർ, ഡിസംബർ മാസങ്ങളിലാണ് കായ്കൾ കൂടുതലും ഉണ്ടാകുന്നത്


ആരോഗ്യ ഗുണങ്ങൾ


അന്നജം, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇവ പ്രമേഹ രോഗികൾക്ക് പഥ്യാഹാരമാണ്.മൂക്കിൽ നിന്ന് പല കാരണങ്ങള്‍ കൊണ്ടും രക്തസ്രാവം ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അടതാപ്പ് ഉപയോഗിക്കാവുന്നതാണ്. കറിവെച്ചും വെറുതേ കാച്ചിൽ വേവിച്ച് കഴിക്കുന്നതുപോലെയും ഇത് കഴിക്കാവുന്നതാണ്. പെട്ടെന്നാണ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും അടതാപ്പിൽ പരിഹാരം കാണാൻ സാധിക്കുന്നത്.അടതാപ്പ് കറിവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിന്റെ തൊലി നീക്കുമ്പോൾ അതിന്റെ അടിഭാഗത്തുള്ള പച്ചക്കളറും കൂടി നീക്കുക. അല്ലെങ്കിൽ നല്ല കയ്പ്പ് രസമാണ് ഉണ്ടാവുക.
കഫത്തിന്‍റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് അടതാപ്പ് ഉപ്പിട്ട് വേവിച്ച് കാച്ചിൽ കഴിക്കുന്നത് പോലെ കഴിച്ചാല്‍ മതി.
അടതാപ്പ് കഴിക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി നൽകുന്നു.


അടതാപ്പിലുള്ള ആന്‍റി ക്യാൻസർ പ്രോപ്പര്‍ട്ടീസ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന് നിൽക്കുന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.അടതാപ്പ് കഴിക്കുന്നതിലൂടെ അത് കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യതകളെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്അടതാപ്പ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് മികച്ച ഗുണം നൽകുകയും ചെയ്യുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കാച്ചിൽ കൃഷി 

#Farmer#Agriculture#Vegetable#FTB#Krishijagran

English Summary: To get a closer look at the benefits of ADATHAAP-kjkbbsep2120
Published on: 21 September 2020, 09:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now