1. Vegetables

കാച്ചിൽ കൃഷി 

കാച്ചിൽ, കാവിത്ത  എന്ന പേരിൽ എല്ലാം അറിയപ്പെടുന്ന കാച്ചിൽ ഇപ്പോൾ ഫൈവ് സ്റ്റാർ പദവിയിൽ ഉള്ള ഒരു കിഴങ്ങു വർഗമാണ്. തിരുവാതിര കാലമായാൽ കാച്ചിലിനു ആവശ്യക്കാർ ഏറും.

KJ Staff
kaachil
കാച്ചിൽ, കാവിത്ത  എന്ന പേരിൽ എല്ലാം അറിയപ്പെടുന്ന കാച്ചിൽ ഇപ്പോൾ ഫൈവ് സ്റ്റാർ പദവിയിൽ ഉള്ള ഒരു കിഴങ്ങു വർഗമാണ്. തിരുവാതിര കാലമായാൽ കാച്ചിലിനു ആവശ്യക്കാർ ഏറും. പുഴുക്കുണ്ടാക്കി കഴിക്കാൻ വളരെ നല്ലതാണു കാച്ചിൽ. വള്ളി ചെടിയായി പടർന്ന് വളരുന്ന കാച്ചിൽ കൃഷി ചെയ്യാൻ അധികം സ്ഥലം  ആവശ്യമില്ല. കാട്ടുകാച്ചില്‍, പന്നിക്കാച്ചില്‍, മരോട്ടികാച്ചില്‍, ഇഞ്ചികാച്ചില്‍ എന്നിങ്ങനെ പല പേരുകളിലും കാച്ചില്‍ അറിയപ്പെടുന്നുണ്ടെങ്കിലും പൊതുവേ വെള്ള വയലറ്റ് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു എന്ന വേര്‍തിരിവാണുള്ളത്. വെള്ളയ്ക്കാണ് സ്വാദു കൂടുതല്‍.

കാച്ചില്‍ കൃഷി ചെയ്യുന്നത് വളരെ എളുപ്പമാണ് കാച്ചില്‍ നടുന്നത് അതിന്‍റെ വള്ളിയോടു ചേര്‍ത്തു മുറിച്ചെടുക്കുന്ന മൂക്ക് എന്ന ഭാഗമാണ്. ധനു-മകര മാസങ്ങളില്‍ പറിക്കുന്ന കാച്ചിലിന്‍റെ വള്ളിയോടു ചേര്‍ന്ന അഞ്ചാറിഞ്ച് ഭാഗമൊഴിച്ചു ബാക്കിയൊക്കെ ഭക്ഷ്യാവശ്യത്തിനെടുക്കുന്നു. മുറിച്ച മൂക്ക് ചാണകവെള്ളത്തില്‍ മുക്കി തണലത്തുണക്കി സൂക്ഷിക്കുന്നു.

ചെറിയ വള്ളികൾ ഉണ്ടായി തുടങ്ങിയാൽ നടാൻ എടുക്കാം. പടര്‍ന്നു കയറാനുള്ള ഏതെങ്കിലും മരത്തിനു ചുവട്ടില്‍ നിന്നു മാറി 45 സെ.മീ. സമചതുരത്തിലുള്ള കുഴികളെടുത്ത് അതില്‍ മൂക്ക് നടുന്നു. കുഴി ഒന്നിന് രണ്ടു കി.ഗ്രാം ഉണങ്ങിയ ചാണകപ്പൊടി ചേര്‍ത്തു കുഴിമൂടി കൂനയാക്കിയശേഷം ചവറിട്ടു മൂടുന്നു. മഴ കിട്ടുന്നതോടെ മുളച്ചു വരുന്ന കാച്ചില്‍ നേരിട്ട് മരത്തിലേക്കോ നാട്ടിക്കൊടുത്ത കമ്പിലൂടെയോ മരത്തിലേക്ക് പടര്‍ന്നുകയറുന്നു. വള്ളികളിലും ഇലപ്പടര്‍പ്പുകളിലും നല്ല വെയില്‍ കിട്ടിയെങ്കിലേ അടിയില്‍ കിഴങ്ങുണ്ടാകൂ എന്നോര്‍ക്കണം. കിഴങ്ങിന്‍റെ വളര്‍ച്ച കീഴോട്ടാകുന്നതുകൊണ്ട് ആഴമുള്ള കുഴികളില്‍ കാച്ചില്‍ നട്ടാല്‍ വിള മല്‍സരത്തിനു പറ്റിയ കിഴങ്ങ് കിളച്ചെടുക്കാം.അധിക വല പ്രയോഗമൊന്നും കൂടാതെ നല്ല കിഴങ്ങുകൾ ചെടിയിൽ നിന്ന് ലഭിക്കും 
English Summary: kaachil krishi

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds