Updated on: 30 April, 2021 9:21 PM IST
ഇഞ്ചി കൃഷിയിൽ കൂടുതൽ ചിനപ്പ് പൊട്ടാൻ

ഏപ്രില്‍ മാസം ആദ്യത്തെ ആഴ്ച ഇഞ്ചി വിത്ത് നടാം. വേനല്‍ മഴ ലഭിക്കുന്നതിന് അശ്രയിച്ച് വിത്ത് നടണം. നനസൗകര്യമുള്ളിടത്ത് ഫെബ്രുവരിയില്‍ കൃഷിയിറക്കാം.ഒരു ഹെക്ടറിലെ കൃഷിയ്ക്ക് 1500 കിലോ ഗ്രാം വിത്തുവേണ്ടിവരും.

വിത്ത് 15 ഗ്രാമില്‍കുറയാതെ കഷണങ്ങളാക്കി 20 മുതല്‍ 25 സെന്റിമീറ്റര്‍ അകലത്തില്‍ അഞ്ച് സെന്റിമീറ്റര്‍ താഴ്ചയുള്ള കുഴികളെടുത്ത് നടാം. ആവശ്യമുള്ള നീളത്തിലും വീതിയിലും ബെഡ് തയ്യാറാക്കി അതില്‍ ചെറിയ തടങ്ങളെടുത്തും വിത്തുപാകാം.

1. സൂക്ഷിച്ചുവച്ച ഇഞ്ചിവിത്ത് മേടമാസത്തിൽ പുറത്തെടുത്ത് പത്തുപതിനഞ്ചു ദിവസം ഒരോ മണിക്കൂർ കരിയിലപ്പുക കൊള്ളിച്ചാൽ ധാരാളം മുളപൊട്ടും.
2 അന്നന്നുകിട്ടുന്ന ചാണകവെള്ളം കലക്കി ആ വെള്ളം ഇഞ്ചിനട്ടതിനു ചുറ്റുമൊഴിച്ചാൽ ചിനപ്പുപൊട്ടി കൂടുതൽ കിഴങ്ങുകിട്ടും.

3. മഴക്കാലമാകുന്നതോടെ ഇഞ്ചിക്കണ്ടത്തിൽ ചവറിടുന്നതു വേണ്ടെന്നു വച്ചാൽ ഇർപ്പം നിൽക്കുന്നതു കുറയും, മൃദുചീയൽ രോഗബാധ ഒഴിവായികിട്ടും.

English Summary: To get more yield from ginger some tips and traditional ways
Published on: 13 April 2021, 07:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now