1. Farm Tips

ഇഞ്ചി ഇനമറിഞ്ഞുകൃഷി ചെയ്താൽ  ഉല്പാദനം ലാഭകരമാക്കാം 

നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുളള മണ്ണാണ് ഇഞ്ചികൃഷിയ്ക്ക് അനുയോജ്യം. തനിവിളയായും തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളയായും ഇഞ്ചി കൃഷി ചെയ്യാം. സമുദ്രനിരപ്പില്‍ നിന്ന് 1500മീറ്റര്‍ വരെ ഉയരത്തില്‍ ഇഞ്ചി നന്നായി വളരും. ധാരാളം പോഷകാംശം വലിച്ചെടുക്കുമെന്നതിനാല്‍ ഒരേ സ്ഥലത്ത് തുടര്‍ച്ചയായി നടാതിരിക്കുന്നതാണ് ഉത്തമം.

K B Bainda
ginger
Ginger
ചുക്കില്ലാത്ത കഷായമില്ല എന്ന പഴഞ്ചൊല്ല് ആരോഗ്യസംരക്ഷണത്തില്ഇഞ്ചിയുടെ പ്രാധാന്യം സൂചിപ്പിക്കുന്നു. ഔഷധമെന്നതിനൊപ്പം ഒരു സുഗന്ധവ്യഞ്ജനം കൂടിയാണ് ഇഞ്ചി. ഇഞ്ചി ഏറ്റവും കൂടുതല്ഉല്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഇന്ത്യയാണ്. ഔഷധമായും സുഗന്ധദ്രവ്യമായും ഉപയോഗിക്കുന്നതിനാല്ജൈവരീതിയില്ഉദ്പാദിപ്പിക്കുന്ന ഇഞ്ചിക്ക് പ്രാധാന്യമേറി വരികയാണ്. ജൈവരീതിയില്ഇഞ്ചി കൃഷി ചെയ്യുമ്പോള്ഇതിന് അനുയോജ്യവും പ്രാദേശികമണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങിയതുമായ ഇനങ്ങള്വേണം തിരഞ്ഞെടുക്കാന്‍. ഇനങ്ങള്ക്ക് കീട-രോഗ പ്രതിരോധ ശേഷി ഉണ്ടായിരിക്കണം.
റിയോ ഡി ജനീറോ, നാദിയ,മാരന്‍, നരാസപട്ടം, ചൈന, വയനാട് ലോക്കല്‍, ഹിമാചല്‍, ലോക്കല്‍, സുരുചി, വരദ, മഹിമ, ആതിര, സുഗന്ധിനി തുടങ്ങിയ ഇനങ്ങള്മഴയെ മാത്രം ആശ്രയിച്ച് കൃഷിചെയ്യുമ്പോള്കൂടുതല്വിളവ് നല്കുന്ന ഇനങ്ങളാണ്.
റിയോഡി ജനീറോ, വയനാട് ലോക്കല്‍, ചൈന എന്നിവ പച്ച ഇഞ്ചിക്ക് യോജിച്ച ഇനങ്ങളാണ്. ഹിമാചല്‍, വരദ, മഹിമ , വള്ളുവനാട് തുടങ്ങിയ ഇനങ്ങള്ചുക്കിന് യോജിച്ചവയും.
കേരളകാര്ഷിക സര്വ്വകലാശാല പുറത്തിറക്കിയ ആതിര, സുഗന്ധിനി എന്നീ ഇനങ്ങള്ചുക്കിന് വേണ്ടിയും ഇഞ്ചിക്ക് വേണ്ടിയും കൃഷി ചെയ്യാം.
വള്ളുവനാട് ഇനം വേരിനെ ബാധിക്കുന്ന നിമാ വിരയെ ചെറുക്കും. റിയോ ഡി ജനീറോ ഇനം തണ്ടുതുരപ്പനെയം വരദ കീടങ്ങളെയും പ്രതിരോധിക്കും,
മാരന്‍, നാദിയ എന്നീ ഇനങ്ങള്ഇലപ്പുള്ളി രോഗത്തെയും മാരന്‍, നരാസപട്ടം, അനാമിക, ഹിമാചല്എന്നിവ ചുവട് ചീയലിനെയും തടയും.
നല്ല വളക്കൂറും നീര്വാര്ച്ചയുമുളള മണ്ണാണ് ഇഞ്ചികൃഷിയ്ക്ക് അനുയോജ്യം. തനിവിളയായും തെങ്ങിന്തോട്ടങ്ങളില്ഇടവിളയായും ഇഞ്ചി കൃഷി ചെയ്യാം. സമുദ്രനിരപ്പില്നിന്ന് 1500മീറ്റര്വരെ ഉയരത്തില്ഇഞ്ചി നന്നായി വളരും. ധാരാളം പോഷകാംശം വലിച്ചെടുക്കുമെന്നതിനാല്ഒരേ സ്ഥലത്ത് തുടര്ച്ചയായി നടാതിരിക്കുന്നതാണ് ഉത്തമം. ജൈവക്കൃഷിയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഇഞ്ചി വിത്ത് ജൈവരീതിയിലൂടെ ഉദ്പാദിപ്പിച്ചതാണെന്ന് സാക്ഷ്യപ്പെടുത്തിയതായിരിക്കണം. ഇതിന്റെ അഭാവത്തില്പരമ്പരാഗത രീതിയിലുള്ള ജൈവകൃഷിയിലൂടെ ഉദ്പാദിപ്പിച്ച വിത്തും പരിഗണിക്കാം.Soil with good fertilizer and water logging is ideal for growing ginger. Ginger can be grown as a fall crop and as an inter crop in coconut plantations. Ginger grows well up to 1500 meters above sea level. It is best not to cultivate in the same area continuously as it will absorb a lot of nutrients. Ginger seed used for organic farming should be certified as biodegradable. In the absence of this, the seeds produced through conventional organic farming
കീട-രോഗ ബാധകള്ഒഴിവാക്കാന്വിത്തിഞ്ചി ശരിയായ രീതിയില്സംഭരിക്കണം. കൂടുതല്വിളവ് ലഭിക്കാന്‍ 20-25 ഗ്രാം തൂക്കവും ഒന്നോ രണ്ടോ മുകുളങ്ങളുള്ള കഷണങ്ങളാക്കിയ പ്രകന്ദങ്ങളാണ് നടേണ്ടത്. കേരളത്തില്ഒരു ഹെക്ടറിലേക്ക് 1500-1800 ഗ്രാം വിത്ത് വേണ്ടി വരും. മലയോര പ്രദേശങ്ങളില്‍ 2000-2500 കിലോഗ്രാം വിത്ത് വേണ്ടി വരും.
കൃഷി രീതി 
വേനല്മഴ ലഭിക്കുന്നതിന് മുമ്പ് തന്നെ മണ്ണ് നല്ലത് പോലെ ഉഴുത് കിളച്ച് നിരത്തണം. ഇതിന് ശേഷം മണ്ണ് 40 ദിവസം സൂര്യപ്രകാശം ആഗിരണം ചെയ്യാന്കഴിവുള്ള പോളിത്തീന്ഷീറ്റ് ഉപയോഗിച്ച് മൂടി സൂര്യതാപീകരണം ചെയ്യുന്നു. ഇതിലൂടെ നിമാവിരകളുടെ ആക്രമണവും മൃദുചീയല്രോഗവും കുറയ്ക്കാം. ഇഞ്ചി നടാനുള്ള തടങ്ങള്മൂന്നുമീറ്റര്നീളത്തിലും ഒരു മീറ്റര്വീതിയിലും 25 സെന്റീമീറ്റര്ഉയരത്തിലും എടുക്കണം. രണ്ട് തടങ്ങള്തമ്മില്‍ 40 സെന്റിമീറ്റര്അകലം നല്കണം. സമതലങ്ങളില്ഇഞ്ചി നടുമ്പോള്ഓരോ 25 തടങ്ങള്ക്കുമായി ഒരു ജലനിര്ഗമന ചാല്എടുക്കണം. തടങ്ങളില്‍ 25 സെന്റീമീറ്റര്അകലത്തില്ചെറിയ കുഴിയുണ്ടാക്കി  അതില്ഒരു പിടി ചാണകപ്പൊടി വിതറി വിത്തിഞ്ചി നടുന്നു. ഹെക്ടറിന് 10 മുതല്‍ 30 വരെ ടണ്എന്ന തോതില്രണ്ടോ മൂന്നോ തവണ പുതയിടണം. ഇഞ്ചി നടുന്ന സമയത്തും 40 ദിവസത്തിനുശേഷവും 90 ദിവസത്തിന് ശേഷവും പുതയിടുന്നതാണ് നല്ലത്. സമതലങ്ങളില്ഹെക്ടറിന് 30 ടണ്എന്ന തോതില്പച്ചിലവളം പുതയിടാം. കേരളത്തില്ശീമക്കൊന്നയാണ് കൂടുതലായി പുതയിടാന്ഉപയോഗിക്കുന്നത്. മണ്ണ് കിളയ്ക്കുന്നതിനോടൊപ്പം കളകളെ വെട്ടിനശിപ്പിച്ചും പുതയിട്ടും നിയന്ത്രിക്കണം. സെപ്തംബര്മധ്യം മുതല്നവംബര്മധ്യം വരെ മഴ കിട്ടിയില്ലെങ്കില്ആവശ്യാനുസരണം നനയ്ക്കണം. പയറുവര്ഗ്ഗവിളയോ പച്ചിലവളച്ചെടിയോ ഉപയോഗിച്ച് വിളസംക്രമണം ചെയ്താല്മണ്ണിലെ പോഷകാംശം ഒരു പരിധി വരെ നിലനിര്ത്താം. തടങ്ങള്ക്കിടയില്പച്ചിലവളമായി സെസ്ബാനിയെ അക്യുവിയേറ്റ വളര്ത്തുന്നത് കൃഷിച്ചെലവ് കുറയ്ക്കും.

ഇഞ്ചി ജൈവരീതിയില്കൃഷി ചെയ്യുമ്പോള്കാലിവളം, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്കമ്പോസ്റ്റ്, കോഴിവളം, പച്ചിലവളം, പിണ്ണാക്ക്, ഗോമൂത്രം തുടങ്ങിയവ ജൈവവളങ്ങളായി ഉപയോഗിക്കാം. ഇവ സാധാരണയായി അടിവളമായാണ് നല്കുന്നത്. ഒരു ഹെക്ടറിന് 20-25 ടണ്ഉണക്കിപ്പൊടിച്ച ചാണകം, രണ്ട് ടണ്വേപ്പിന്പിണാക്ക്, 250 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ് എന്നിവ നടുന്ന സമയത്ത് അടിവളമായി കുഴിയിലും നട്ട് 40 ദിവസത്തിന് ശേഷം ഒരു ടണ്ചാരം, രണ്ട് ടണ്കമ്പോസ്റ്റ് എന്നിവയും നട്ട് 90 ദിവസത്തിന് ശേഷം രണ്ട് ടണ്മണ്ണിര കമ്പോസ്റ്റ്, 100 കിലോഗ്രാം പ്രകൃതിദത്തമായ സള്ഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും ചേര്ത്ത് കൊടുക്കണം. മണ്ണില്അമ്ലത്വമുണ്ടെങ്കില്നടുന്ന സമയത്ത് ഹെക്ടറിന് 500 കിലോഗ്രാം കുമ്മായം ചേര്ക്കണം.

ginger
ginger
മൂടുചീയല്‍, ബാക്ടീരിയല്വാട്ടം എന്നിവയാണ് പ്രധാനരോഗങ്ങള്‍. മൂടു ചീയല്രോഗം തടയുന്നതിന് മുന്കരുതലായി രോഗബാധയേല്ക്കാത്തതും ആരോഗ്യമുള്ളതുമായ പ്രകന്ദങ്ങള്വിത്തായി തെരഞ്ഞെടുക്കണം. സൂര്യാതാപീകരണം നടത്തുന്നതും ട്രൈക്കോഡര് വേപ്പിന്പിണ്ണാക്കില്കലര്ത്തി ഉപയോഗിക്കുന്നതും സ്യൂഡോമോണാസ് ഉപയോഗിച്ചും രോഗത്തെ നിയന്ത്രിക്കാം. ബാക്ടീരിയല്വാട്ടം തടയുന്നതിന് വിത്തിഞ്ചി രോഗബാധയില്ലാത്ത പ്രദേശങ്ങളില്നിന്ന് ശേഖരിക്കണം. നട്ട് എട്ടു മാസം കഴിയുമ്പോള്വേപ്പെണ്ണ ലായനി തടത്തില്ഒഴിച്ചുകൊടുക്കുന്നതും ഇലകളില്ഒരു ശതമാനം വീര്യമുള്ള ബോര്ഡോ മിശ്രിതം തളിക്കുന്നതും രോഗത്തെ നിയന്ത്രിക്കും. ഫ്യുസേറിയം മൂലമുള്ള ഇലപ്പുള്ളി രോഗം നിയന്ത്രിക്കാന്രോഗബാധയില്ലാത്ത സ്ഥലങ്ങളില്നിന്ന് വിത്തിഞ്ചി ശേഖരിക്കണം. രോഗബാധയുള്ള സ്ഥലങ്ങളില്വിത്തിഞ്ചി 51ഡിഗ്രി സെല്ഷ്യസ് ചൂടുവെള്ളത്തില്‍ 10 മിനിറ്റ് മുക്കിയെടുത്ത് വിത്തിനായി ഉപയോഗിക്കണം.
വൈറസ് ബാധയുള്ള ചെടികള്പിഴുതെടുത്ത് നശിപ്പിച്ച് കളയണം. വിത്തിഞ്ചി അറക്കപ്പൊടിയും കാഞ്ഞിരത്തിന്റെ ഇലയും ഒന്ന്: ഒന്ന് എന്ന അനുപാതത്തില്വെച്ച് സംഭരിച്ചാല്ശല്ക്കകീടങ്ങളുടെ ആക്രമണം തടയാം. മെറ്റാറൈസിയം അനിസ്ലോപിയെ എന്ന കുമിള്ചാണകവുമായി കൂട്ടിക്കലര്ത്തി തടത്തിലിട്ടാല്വേരുതീനിപ്പുഴുവിന്റെ ആക്രണം തടയാം. തണ്ട് തുരപ്പന്പുഴുവിന്റെ ആക്രമണവും ജൈവിക രീതിയില്നിയന്ത്രിക്കാം.
വിത്തിഞ്ചി നട്ട് എട്ട് മാസം കഴിയുമ്പോള്വിളവെടുക്കാം. പച്ച ഇഞ്ചിയായി ഉപയോഗിക്കാനാണെങ്കില്നട്ട് ആറാം മാസം മുതലും വിളവെടുത്തു തുടങ്ങാം. ജൈവരീതിയില്ഉല്പാദിച്ച് സാക്ഷ്യപത്രം നേടിയ ഇഞ്ചിക്ക് സാധാരണ രീതിയില്ഉല്പാദിച്ച ഇഞ്ചിയേക്കാള്കൂടുതല്വില ലഭിക്കും.
കടപ്പാട്
ഡോ ജോസ് ജോസഫ്

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർഷകർക്ക് തിരിച്ചടിയായി മാങ്കോസ്റ്റിന് വിലയിടിഞ്ഞു

English Summary: Cultivation of ginger can be profitable

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds