Updated on: 15 June, 2021 10:31 PM IST
ചെടികളിലുള്ള മഗ്നീഷ്യത്തിന്റെ ദൗർലഭ്യം

ചെടികളിലുള്ള മഗ്നീഷ്യത്തിന്റെ ദൗർലഭ്യം കർഷകരെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്.

പ്രകാശസംശ്ലേഷണത്തിനു സഹായിക്കുന്ന  മഗ്‌നീഷ്യമെന്ന മൂലകം 

ചെടികളുടെ വളർച്ചക്കും ആരോഗ്യത്തിനും വളരെ പ്രധാനമാണ്.സസ്യങ്ങളിലെ വിവിധ എൻസൈമുകളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നതിനും ഇവ ആവശ്യമാണ്.

മഗ്‌നീഷ്യത്തിന്റെ കുറവു കാരണം ചെടികളിൽ കാണാൻ കഴിയുന്ന ചില ലക്ഷണങ്ങൾ (Syptoms of Magnesium deficiency)

മഗ്നീഷ്യത്തിന്‍റെ (Magnesium) അഭാവമുള്ള ചെടികളിൽ, മുതിര്‍ന്ന ഇലകളുടെ അരികുകളിൽ നിന്നും ആരംഭിക്കുന്ന വിളറിയ പച്ചനിറത്തിലുള്ള പുള്ളികളോ സിരകളുടെ ഇടയിലുള്ള കലകളിൽ ഹരിതഹീനതയോ കാണാനാകും. ധാന്യവിളകളിൽ, നേരിയ അഭാവമുള്ള ഇലകളിൽ ഒരു പച്ച നിറത്തിലുള്ള വരകൾ രൂപപ്പെട്ട്, പിന്നീട് സിരകൾക്കിടയിലുള്ള ഹരിതഹീനതയായി മാറും. കൂടുതൽ ഗുരുതരമായ ഘട്ടങ്ങളിൽ, മഞ്ഞപ്പ് ഇലയുടെ മധ്യഭാഗത്തേയ്ക്ക് വ്യാപിക്കുകയും ചെറിയ സിരകൾ പോലും ബാധിക്കപ്പെടും.

ഇലപത്രത്തിൽ ചുവന്നതോ തവിട്ട് നിറത്തിലോ ഉള്ള പുള്ളികൾ ഉണ്ടാകുന്നു. പിന്നീട്, അത്യധികം ഹരിതഹീനത സംഭവിച്ച കലകളിൽ കോശനാശം സംഭവിക്കുന്നത് വഴി ഇലകൾക്ക് സ്വാഭാവികരൂപം നഷ്ടമാകുന്നു. അവസാനമായി, മഞ്ഞപ്പ് ഇലയെ മുഴുവൻ ബാധിക്കുന്നു, ക്രമേണ അകാലനാശത്തിനും നേരത്തേയുള്ള ഇലപൊഴിയലിനും കാരണമാകുന്നു. വേരുകളുടെ വളർച്ച മുരടിക്കുന്നത്, ചെടിയുടെ ഊർജ്ജസ്വലത നശിക്കുന്നതിന് കാരണമാകുന്നു.

ഇല ചുരുളൽ, ഇലകൊഴിയൽ, വളർച്ച മുരടിക്കൽ എന്നിവയ്ക്കൊപ്പം ആനുപാതികമായ വിളനഷ്ടത്തിനും മഗ്നീഷ്യത്തിന്റെ ദൗർലഭ്യം കാരണം സംഭവിക്കുന്നതവാം .

ഇവയെല്ലാം നേരിടാനുള്ള പ്രതിവിധി.

ചാണകം, ജൈവ പുതകള്‍, കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ച് മണ്ണിലെ പോഷകാംശം സന്തുലിതമായി നിലനിർത്തുക. ഇവയിൽ വളരെ സാവധാനം മണ്ണിലേക്ക് സ്വതന്ത്രമാക്കപ്പെടുന്ന നിരവധി പോഷകങ്ങളും ജൈവ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ 

ആല്‍ഗല്‍ ചുണ്ണാമ്പ് കല്ല്, ഡോളൊമൈറ്റ്, ലൈം സ്റ്റോണ്‍ മുതലായ മഗ്നീഷ്യം അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുക.

കേരള കാർഷിക സർവകലാശാലയുടെ "സമ്പൂർണ്ണ" എന്ന സൂക്ഷ്മ മൂലക മിശ്രിതം 5gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി  15 ദിവസത്തെ ഇടവേളകളിൽ  ചെടികളിൽ സ്പ്രേ ചെയ്യുന്നതും  ഇതിന് നല്ലതാണ്.

ടെക്ടേൺ കൃഷിയറിവുകൾ

English Summary: To increase the yield of vegetable use Sampoorna
Published on: 15 June 2021, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now